അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു

അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു

സിനിമാതാരം അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്തതായി വിവരം .നിലവിൽ അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഉള്ളത്.ഫിലിപ്പീൻസില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ്മേനോൻ തന്നെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍ത കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്‍ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോൻ പറയുന്നു.

Read More

എല്ലാവർക്കും സൗജന്യ വാക്‌സിന്‍; പ്രമേയം പാസാക്കി കേരള നിയമസഭ

എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനം പ്രമേയം പാസാക്കിയത്. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം. വാക്സിൻ വാങ്ങാൻ […]

Read More
 സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും.ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് വൈകിട്ട് ചേരുന്നത്.അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്ന് കോർകമ്മിറ്റിയിൽ ധാരണയാകും. ലക്ഷദ്വീപിലെ ജനതാൽപര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കണോയെന്ന് ചർച്ച ചെയ്യും.ഇതിനിടെ അഡ്മിനിസ്ട്രേഷൻ ചുമതല നൽകിയ ഉദ്യോഗസ്ഥർ വിവിധ ദ്വീപുകളിലെത്തി വികസന പ്രവർത്തനങ്ങൾ […]

Read More
 ജസ്റ്റിസ് അരുൺ കുമാർ മിശ്ര  ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും

ജസ്റ്റിസ് അരുൺ കുമാർ മിശ്ര ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുൺ കുമാർ മിശ്ര ഇന്ന് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എച്ച് എൽ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി,ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ അടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശുപാർശ ചെയ്തത്. എന്നാൽ അരുൺ മിശ്രയുടെ നിയമനത്തിൽ വിയോജിച്ച് സമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി. ജസ്റ്റിസ് […]

Read More
 കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

കോവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

കൊവിഡ് രണ്ടാം തരംഗത്തെകുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കൊവിഡ് രോഗവ്യാപനം അനിയന്ത്രിതമാണെന്നും മരണനിരക്ക് കുറച്ചുകാണിക്കുകയാണെന്നും വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ മരണനിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമമുണ്ടെന്ന് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞിരുന്നു. കൂടാതെ വാക്‌സിനേഷനില്‍ പത്തനംതിട്ടയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ പ്രതിപക്ഷത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തുന്ന പരാമര്‍ശമാണ് […]

Read More
 വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ആ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കേരളത്തിലാണ് മഴ കനക്കാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം. ജൂൺ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കിജൂൺ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിജൂൺ 4: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിജൂൺ 5: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജൂണ്‍ […]

Read More
 ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് ആശങ്ക ഉണ്ടാക്കുന്നത്; ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് ആശങ്ക ഉണ്ടാക്കുന്നത്; ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്‍റാണ് ആശങ്ക സൃഷ്ടിക്കുന്നത്. B.1.617.2 വേരിയന്‍റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്‍റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. […]

Read More
 രാജ്യത്ത്  കോവിഡ്  വ്യാപനം   കുറയുന്നു;  24  മണിക്കൂറിനിടെ  1. 32 ലക്ഷം  പേർക്ക്  കോവിഡ്  ബാധ

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1. 32 ലക്ഷം പേർക്ക് കോവിഡ് ബാധ

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,32,788 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,83,07,832 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,35,102 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,93,645 ആയി കുറഞ്ഞു. 21,85,46,667 പേരെ വാക്‌സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

Read More
 പരാജയ കാരണം അമിത ആത്മവിശ്വാസം;അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പരാജയ കാരണം അമിത ആത്മവിശ്വാസം;അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. ആരേയും പേരെടുത്ത് കുറ്റപ്പെടുത്താതെയാണ് ചവാന്‍ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. . ഇതിന് പുറമേ കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച്ച കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പരിശോധിക്കും. […]

Read More
 കോവിഡ് രണ്ടാം തരംഗത്തിനിടെ ജീവൻ നഷ്ടമായത് 594 ഡോക്ടര്‍മാര്‍ക്ക്;കണക്കുകൾ പുറത്ത് വിട്ട് ഐഎംഎ

കോവിഡ് രണ്ടാം തരംഗത്തിനിടെ ജീവൻ നഷ്ടമായത് 594 ഡോക്ടര്‍മാര്‍ക്ക്;കണക്കുകൾ പുറത്ത് വിട്ട് ഐഎംഎ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ 594 ഡോക്ടര്‍മാര്‍ക്ക് ജീവൻ നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കോവിഡ് മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കുന്ന ഒരു ചാര്‍ട്ട് സംഘടന പുറത്തുവിട്ടു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടെ കോവിഡ് മൂലം മരണമടഞ്ഞ 594 ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും ഡല്‍ഹിയിലാണ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധി ഡോക്ടര്‍മാരുടെ മരണത്തിന് സാക്ഷ്യം വഹിച്ചതായും റിപോര്‍ട്ട് പറയുന്നു. രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ 107 ഡോക്ടര്‍മാര്‍ ഡല്‍ഹിയില്‍ മരിച്ചതായി ഐഎംഎ […]

Read More