പീഡനക്കേസ് ;തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്

പീഡനക്കേസ് ;തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്

പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്. തരുണ്‍ തേജ്പാലിനെ വെറുതെ വിട്ട വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നടപടി.2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. ഗോവ മപുസയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടിരുന്നുവാദം കേള്‍ക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളുണ്ടെന്ന് ജസ്റ്റിസ് എസ്.സി. ഗുപ്‌തെ നിരീക്ഷിച്ചു. ഗോവയിലെ വിചാരണക്കോടതിയില്‍ നിന്ന് കേസ് […]

Read More
 ഹിറ്റ്ലറുടെ ജർമാനിയ പോലെ മോദിയുടെ ‘ഇന്ത്യാനിയ’;വിമര്‍ശനവുമായി  എം.എ ബേബി

ഹിറ്റ്ലറുടെ ജർമാനിയ പോലെ മോദിയുടെ ‘ഇന്ത്യാനിയ’;വിമര്‍ശനവുമായി എം.എ ബേബി

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി. ദില്ലിയിൽ കോവിഡ് പിടിച്ച മനുഷ്യർ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോൾ തൻറെ പുതിയ പാർലമെൻറും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദിയെന്ന് എം.എ ബേബി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ ബേബിയുടെ വിമര്‍ശനം ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് സാഹചര്യത്തിൽ ഡെൽഹിയിലെ ‘സെൻട്രൽ വിസ്റ്റ’ അവന്യു പുനർനിർമാണ പദ്ധതി നിറുത്തി വയ്ക്കണമന്നപേക്ഷിക്കുന്ന […]

Read More

കോരങ്ങണ്ടി ചെറുവലത്ത് വിജയൻ നിര്യാതനായി

കോരങ്ങണ്ടി ചെറുവലത്ത് വിജയൻ (55)നിര്യാതനായി.പിതാവ്;പരേതനായ ചെറുവലത്ത് നമ്പിമാതാവ് ;നാരയാണിഭാര്യ; ഷൈനി. മക്കൾ. വിസ്മയ – ശിവാനി

Read More
 അണ്‍ലോക്കിന് മൂന്നിന മാർഗ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഐസിഎംആര്‍

അണ്‍ലോക്കിന് മൂന്നിന മാർഗ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഐസിഎംആര്‍

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ, വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി തുറന്നിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തുറന്നിടലുമായി ബന്ധപ്പെട്ട് മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ. അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളിലായിരിക്കണം വാക്‌സിനേഷന്‍ . അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം തുറന്നിടല്‍ നടപടിക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു.പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാല്‍ […]

Read More
 കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു . കൊവിഡാനന്തര ചികിത്സയിലിരിക്കെ ആലുവ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കൊവിഡ് നെഗറ്റീവായെങ്കിലും അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള കോ-ഓർഡിനേറ്ററും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരുടെ കാർട്ടൂണുകൾ ബാദുഷ സൗജന്യമായി വരച്ചു നൽകിയിരുന്നു. സംസ്ഥാനത്തും പുറത്തും കാ‍ര്‍ട്ടൂൺ ക്ലാസുകളുമായി സജീവമായിരുന്നു അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട കാ‍ര്‍ട്ടൂണുകൾ വരച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. മെഡിക്കൽ അസോസിയേഷന്റെ […]

Read More
 സി.കെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം കൈമാറി; ഫോണ്‍ സംഭാഷണം പുറത്ത്

സി.കെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം കൈമാറി; ഫോണ്‍ സംഭാഷണം പുറത്ത്

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍.എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്. കെപിജെഎസ് ട്രഷറര്‍ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.പണം കൈമാറിയത് തിരുവനന്തപുരത്തുവച്ചാണെന്ന് പ്രസീത പറയുന്നതായി ശബ്ദരേഖയില്‍ വ്യക്തമാണ്‌. സികെ ജാനു എന്‍ഡിഎയില്‍ തിരികെ എത്താന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്. […]

Read More
 വീണാ ജോര്‍ജ്ജ് ഈഗോ വെടിയു പ്രതിപക്ഷം ഒപ്പം നില്ക്കും;രാഹുല്‍ മാങ്കൂട്ടത്തില്‍

വീണാ ജോര്‍ജ്ജ് ഈഗോ വെടിയു പ്രതിപക്ഷം ഒപ്പം നില്ക്കും;രാഹുല്‍ മാങ്കൂട്ടത്തില്‍

നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമയേത്തിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നടത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിമര്‍ശനങ്ങളോട് ആരോഗ്യ മന്ത്രി സഹിഷ്ണുതയും കുറച്ചു കൂടി പക്വത്വയും കാണിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം, ‘ബഹുമാനപ്പെട്ട കേരളത്തിന്റെ ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് കുറേ കൂടി പക്വതയും, ക്രിയാത്മകമായ വിമര്‍ശനങ്ങളോട് സഹിഷ്ണുതയും കാണിക്കണം.ഈ സര്‍ക്കാരിന് കോവിഡ് പ്രതിരോധങ്ങള്‍ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ […]

Read More
 വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നെന്ന് കേരളം ഹൈക്കോടതിയില്‍

വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നെന്ന് കേരളം ഹൈക്കോടതിയില്‍

വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണന്ന്സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രനയം കാരണം വിപണിയിൽ വ്യത്യസ്ത വില ആണന്നും ന്യായ വിലക്ക് കൊടുക്കാൻ കേന്ദ്രം തയാറാകുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. എത്രയും വേഗം സംസ്ഥാനത്തിന്‍റെ ആവശ്യത്തിനനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ വാക്‌സിന്‍ നയം കാരണം രാജ്യത്ത് വാക്‌സിനുകള്‍ക്ക് വ്യത്യസ്‌ത വിലകളാണുള്ളതെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന […]

Read More
 ” വിദ്യാഭ്യാസ രംഗത്ത് ഒരു പുനർചിന്തനം “;അഡ്വ. ചാത്തുക്കുട്ടി

” വിദ്യാഭ്യാസ രംഗത്ത് ഒരു പുനർചിന്തനം “;അഡ്വ. ചാത്തുക്കുട്ടി

ഈ സ്കോളർഷിപ് വിവാദങ്ങളുടെ വേളയിൽ വിദ്യാഭ്യാസ രംഗത്തെ സംശുദ്ധമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജാതിമതഭേതമന്യേ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാമെന്ന് അഡ്വ ചാത്തുക്കുട്ടി പറയുന്നു സ്കോളർഷിപ് വിവാദ കോലാഹല വിഷയത്തിൽ മുസ്ലിം മത നേതാക്കൾ മുസ്ലിം വിദ്യാഭ്യാസത്തിലെ പിന്നോകാവസ്ഥക്ക് പ്രധാന തെളിവായി പറയുന്നത് 18% വരുന്ന ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് 42% എയിഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്നും , എന്നാൽ 26%ത്തോളം വരുന്ന മുസ്ലിം വിഭാഗത്തിന് 18%ൽ താഴെ മാത്രമേ സ്ഥാപനങ്ങൾ ഉള്ളു എന്നുമാണ്. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശമ്പളവും […]

Read More
 മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്‌ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് വര്‍ധിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് യമുന, ഗംഗ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് വാര്‍ത്തയായിരുന്നു. ഗംഗാനദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Read More