ക​ന​ത്ത മ​ഴ​: പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു

ക​ന​ത്ത മ​ഴ​: പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു. പമ്പ , അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ അ​പ​ക​ട​നി​ല​ക്കും മു​ക​ളി​ലാ​ണ്.മ​ഴ തു​ട​ര്‍​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം കു​ട്ട​നാ​ട്​ വീ​ണ്ടും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി വ​രും. ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​ണ്. മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നാ​ല്‍ തു​റ​ന്നു​വി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ റെ​ഡ്​ അ​ല​ര്‍​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റാ​ന്നി കു​രു​മ്പൻമൂ​ഴി കോ​സ്​​വേ​യി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​തി​നാ​ല്‍ ഒ​റ്റ​പ്പെ​ട്ട കു​രു​മ്പൻമൂ​ഴി നി​വാ​സി​ക​ളെ കാ​ണാ​ന്‍ ആന്റോ ആ​ന്‍​റ​ണി എം.​പി​യും അ​ഡ്വ.​പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം.​എ​ല്‍.​എ​യും എ​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ എ​ന്‍.​ഡി.​ആ​ര്‍.​എ​ഫിന്റെ സ​ഹാ​യ​ത്തോ​ടെ […]

Read More
 ഇന്ത്യൻ വകഭേദത്തിനെതിരേ ഫലപ്രദം; അവകാശ വാദവുമായി’ ഫൈസര്‍;12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു

ഇന്ത്യൻ വകഭേദത്തിനെതിരേ ഫലപ്രദം; അവകാശ വാദവുമായി’ ഫൈസര്‍;12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു

. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്നാണ് ഫൈസറിന്റെ അവകാശവാദം. ഒരു മാസം വരെ വാക്‌സിന്‍ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസിലാണ് ഇത് സൂക്ഷിക്കേണ്ടതെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ നെഗറ്റീവ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് ചെലവ് കൂടുതലാണെന്നും ഇന്ത്യ പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യത്തിന് ഇത് പ്രായോഗികമല്ലെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ […]

Read More
 രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു;ഇരുപത്തിനാലു മണിക്കൂറിനിടെ 2,11,298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;3847 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു;ഇരുപത്തിനാലു മണിക്കൂറിനിടെ 2,11,298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;3847 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,11,298 പേര്‍ക്ക്. 2,83,135 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3847 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,73,69,093 ആയി. ഇതില്‍ 2,46,33,951 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,15,235 പേരാണ്. നിലവില്‍ 24,19,907 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,26,95,874 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More
 ജില്ലയിൽ ഇന്ന് 1817  പേർക്ക്  കോവിഡ്

ജില്ലയിൽ ഇന്ന് 1817 പേർക്ക് കോവിഡ്

1817 പേര്‍ക്ക് കൂടി പോസിറ്റീവ്, ടി.പി.ആര്‍ 15.16 % കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് (മെയ് 26) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍ ആണ് ഇത്. ഏപ്രില്‍ 13ന് ആയിരുന്നു 15ന് താഴെ ടി.പി.ആര്‍ മുന്‍പ് ഉണ്ടായിരുന്നത്. […]

Read More
 സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന് മുൻപിൽ പ്രതിഷേധവുമായി കോൺഗ്രസ് എം.പിമാർ

ലക്ഷദ്വീപി​െൻറ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും ആവശ്യപ്പെട്ടു. കൊച്ചിയി​ലെ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന്​ മുമ്പിലായിരുന്നു എം.പിമാരുടെ പ്രതിഷേധം. ആർ.എസ്.എസ് ഏജൻറായയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന്​ എം.പിമാർ ആവ​ശ്യപ്പെട്ടു.ഇന്നലെ യൂത്ത്​ കോൺഗ്രസ്​ പ്ര​വ​ർ​ത്ത​ക​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം നടത്തിയിരുന്നു. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ സം​സ്കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ ഉദ്​ഘാടനം നിർവഹിച്ച്​ പ്രതികരിച്ചിരുന്നു. കോവിഡ്​ […]

Read More
 കോവിഡ് 19 വായുവിലൂടെയും പകരാം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം

കോവിഡ് 19 വായുവിലൂടെയും പകരാം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം

കോവിഡ് 19 വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍നിര്‍ദേശം. ബുധനാഴ്ച പുറത്തിറക്കിയ കൊറോണ വൈറസ് ചികിത്സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമെ വൈറസ് പകരൂവെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം അനുസരിച്ച് വ്യത്യാസപ്പെടാം. ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച […]

Read More
 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

വാക്സിനേഷൻ സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരോ അല്ലെങ്കിൽ ആദ്യത്തെ ഡോസ് സ്വീകരിച്ചവരോ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്യുന്നുണ്ട്. അതിലൂടെ ചില നിർണായക വിവരങ്ങളാണ് നിങ്ങൾ പങ്കുവയ്ക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ […]

Read More
 സഗൗരവവുമില്ല, ദൈവനാമവുമില്ല’; വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങി ദേവികുളം എംഎല്‍എ എ.രാജ

സഗൗരവവുമില്ല, ദൈവനാമവുമില്ല’; വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങി ദേവികുളം എംഎല്‍എ എ.രാജ

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്‌തതിലെ പിഴവ് കാരണം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങി ദേവികുളം എംഎല്‍എ എ.രാജ. തമിഴിലുളള രാജയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്‌പ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എം എല്‍ എമാര്‍ സത്യവാചകം ചൊല്ലിയത്.

Read More
 സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത

സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത

സി.ബി.എസ്.ഇ 12-ാം തരം പരീക്ഷകളുടെ സമയം കുറക്കാൻ സാധ്യത. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിൽ പരീക്ഷ സമയം കുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും അനുകൂല തീരുമാനം എടുത്തതായാണ് റിപോർട്ട്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പരീക്ഷാസമയം ചുരുക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക. മിക്കവാറും ജൂലൈ അവസാനം പരീക്ഷ നടത്താനാണ് സാധ്യത. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടന്ന […]

Read More