പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാക്കുന്നു; നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു

പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാക്കുന്നു; നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു

പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച കൊണ്ട് കിടക്കകൾ അടക്കമുള്ള സജ്ജീകരണങ്ങൾ തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 600 പേർക്ക് ചികിത്സാ സൗകര്യം ലഭിക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രധാന ഭാഗം കൊവിഡ് കെയർ സെന്ററാക്കുന്നത്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരുമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം മുന്നിൽകണ്ടാണ് തയാറെടുപ്പ് എന്ന നിലയിൽ കൊവിഡ് കെയർ സെന്ററുകൾ ഒരുങ്ങുന്നത്.ആശുപത്രി നിർമാണത്തിന്റെ പകുതി ചെലവും കൊക്കക്കോള […]

Read More
 രജിഷ വിജയന്‍ ചിത്രം ‘ഖോ ഖോ’ ഒടിടി റിലീസിന്

രജിഷ വിജയന്‍ ചിത്രം ‘ഖോ ഖോ’ ഒടിടി റിലീസിന്

അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രം ‘ഖോ ഖോ’ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് സ്‌ക്രീനില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ച സിനിമയുടെ ഒ.ടി.ടി റിലീസ് വിവരങ്ങള്‍ പുറത്ത്.സിനിമ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യുകയാണ്. ‘ഖോ ഖോ ഒടിടി റിലീസ് അപ്‍ഡേറ്റ്! ഖോ ഖോയുടെ എക്സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാഴ്ച) ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം […]

Read More
 ഈ അച്ഛന്റെ മകനായി പിറന്നതാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം;ചെന്നിത്തലയ്ക്ക് മകന്റെ പിറന്നാൾ ആശംസ,

ഈ അച്ഛന്റെ മകനായി പിറന്നതാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം;ചെന്നിത്തലയ്ക്ക് മകന്റെ പിറന്നാൾ ആശംസ,

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകന്‍ രമിത് ചെന്നിത്തല.പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോർട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചെന്നും തന്റെ ചെറിയ ബ്രിയോ കാറിലാണ് സത്യപ്രതിജ്ഞക്കായി നിയമസഭയിലേക്ക് അദ്ദേഹം പോയതെന്നും രമിത് കുറിപ്പിൽ പറയുന്നു. “ജീവിതത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം.” എന്റെ മനസിൽ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകൾ- രമിത്തിന്റെ കുറിപ്പിലെ വരികളാണിത്. ഈ അച്ഛന്റെ […]

Read More
 കൊടകര കുഴല്‍പ്പണക്കേസ്: ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷററെ ചോദ്യം ചെയ്യുന്നു

കൊടകര കുഴല്‍പ്പണക്കേസ്: ബി.ജെ.പി. ആലപ്പുഴ ജില്ലാട്രഷററെ ചോദ്യം ചെയ്യുന്നു

കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.കൊടകരകുഴൽ പണക്കേസിൽ വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസിലാണ് ചോദ്യം ചെയ്യൽ . അന്വേഷണോദ്യോഗസ്ഥന്‍ എ.സി.പി. വി.കെ. രാജുവാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യംചെയ്യല്‍. മൂന്നരക്കോടി ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന്‌ അറസ്റ്റിലായ പ്രതികളില്‍നിന്നും വിവരങ്ങള്‍ നല്‍കിയ ബി.ജെ.പി. നേതാക്കളില്‍ നിന്നും പോലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൊടുത്തയച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജനുമായി ഗോപാലകൃഷ്ണ കര്‍ത്ത […]

Read More

ഇന്ത്യയിൽ നടപ്പിൽ വന്ന പുതിയ ഐ ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന് ഗൂഗ്​ളും യൂട്യൂബും

ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ നടപ്പിൽവന്ന പുതിയ ഐ.ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന്​ ഗൂഗ്​ളും യൂട്യൂബും. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത്​ സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ്​ കമ്പനിയുടെതെന്നും ഇനിയും അത്​ തുടരുമെന്നും യൂട്യൂബ്​ കൂടി ഭാഗമായ ഗൂഗ്​ൾ വ്യക്​തമാക്കി.ഗൂഗ്​ൾ അനുകൂലമായി പ്രതികരിച്ചെങ്കിലും സമൂഹ മാധ്യമ ഭീമന്മാരായ ​േഫസ്​ബുക്കും ട്വിറ്ററും ഉൾപെടെ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നടപടി സ്വീകരിക്കാത്ത പക്ഷം ഇവർക്കെതിരെ ശിക്ഷാനിയമ പ്രകാരം കടുത്ത പ്രതികരണമുണ്ടാകുമെന്ന്​ നേരത്തെ സർക്കാർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ”ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ […]

Read More
 കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് കോടതിയിലേക്ക്

കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് കോടതിയിലേക്ക്

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നത്.ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെയാണ് വാട്‌സ്ആപ്പ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം.കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹര്‍ജിയില്‍ പറയുന്നത്.അതേസമയം ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ വാട്സ്ആപ്പ് വക്താവ് തയ്യാറായില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തെറ്റായ കാര്യം […]

Read More
 വ്യാജ പൾസ്  – ഓക്സിമീറ്ററുകളുടെ വിപണനം  തടയണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

വ്യാജ പൾസ്  – ഓക്സിമീറ്ററുകളുടെ വിപണനം തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വിരലിന് പകരം പേന വച്ചാലും ഓക്സിജൻ  അളവ് കാണിക്കുന്ന വ്യാജ പൾസ് ഓക്സി മീറ്ററുകൾ വിപണിയിൽ സുലഭമാണെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി  വിപണനം  തടയണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യത്വരഹിതമായ കബളിപ്പിക്കലുകൾ ഒരിക്കലും  അനുവദിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വ്യാജ ഓക്സി മീറ്ററുകളിൽ കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കോവിഡ് […]

Read More
 ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്;4,157 മരണം

ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്;4,157 മരണം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്. 2,95,955 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതില്‍ 2,43,50,816പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,06,62,456 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം […]

Read More
 അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് ;പഠനം ഓണ്‍ലൈനില്‍;ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം

അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് ;പഠനം ഓണ്‍ലൈനില്‍;ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം

സംസ്ഥാനത്തെ ഈ വർഷത്തെ സ്‌കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ ഉണ്ടാകും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക.ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം.പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും […]

Read More
 ‘യാസ്’ ;ഇന്ന് കര തൊടും; സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

‘യാസ്’ ;ഇന്ന് കര തൊടും; സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ‘യാസ്’ ചുഴലിക്കാറ്റ് അതിശക്തചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല എങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നിലവിൽ ‘യാസ്’ ചുഴലിക്കാറ്റ് ധാംറയിൽ നിന്ന് 85 കി.മീ കിഴക്കു – തെക്കു കിഴക്കായും, പാരദ്വീപിൽ (ഒഡീഷ ) നിന്ന് 90 കി.മീ കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 140 കി.മീ തെക്ക് -തെക്കു കിഴക്കായും […]

Read More