കോഴിക്കൂട്ടിൽ 3 കോഴികളെ ഇരയാക്കി പെരുമ്പാമ്പ്; പിടിച്ച് കാട്ടിലേക്കയച്ചു

കുന്ദമംഗലം ഒഴയാടിയിൽ കിണറുള്ളകണ്ടിയിൽ രാജന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്.3 കോഴിയേയും പാമ്പ് ഇരയാക്കിയിരുന്നു .താമരശ്ശേരി ഫോറെസ്റ്റ് താത്കാലിക ജീവനക്കാരനും പാമ്പ് പിടുത്തകാരനുമായ പാനിയിൽ കബീർ കള്ളൻതോടാണ് പാമ്പിനെ പിടിച്ചത് .കുന്ദമംഗലം മുൻ പഞ്ചായത്ത് മെമ്പർ പവിത്രന്റെ നിർദ്ദേശപ്രകാരമാണ് കബീർ വിവരം അറിയുന്നത്, ഫോറെസ്റ്റിലേക്ക് കൊണ്ട് വിടുകയും ചെയ്തു ഐ ഐ എം ന്റെ പ്രദേശത്ത് നിന്നും വന്നതെന്ന സംശയമാണ് നിലനിൽക്കുന്നത്.ഐ ഐ എം പരിസര പ്രദേശത്ത് കാട് മൂടിയ സ്ഥലത്ത് നിന്നും മുൻപും […]

Read More

ഡി വൈ എഫ് ഐ കോവിഡ് കെയർ വെഹിക്കിൾ ഫ്ലാഗ്ഓഫ്‌ ചെയ്തു

ഡി വൈ എഫ് ഐ വെളൂർ – കുന്നമംഗലം നോർത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ കോവിഡ് കെയർ വെഹിക്കിൾ,ഡി വൈ എഫ് ഐ കുന്നമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രഗിൻലാൽ ഫ്ലാഗ്ഓഫ്‌ ചെയ്തു. കുന്ദമംഗലം ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം പി.പി.ഷിനിൽ, മേഖല പ്രസിഡന്റ്‌ അതുൽദാസ്,മേഖല കമ്മറ്റി അംഗങ്ങൾ ഷിബിൻലാൽ, സായൂജ്, ശ്രീരൂപ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രവർത്തകർ അർജുൻ, ഹാസിൽ, രഖിൽരാജ് എന്നിവർ പങ്കെടുത്തു.

Read More
 മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല;നരേന്ദ്ര മോദിയെ ട്രോളി നടന്‍ പ്രകാശ് രാജ്

മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല;നരേന്ദ്ര മോദിയെ ട്രോളി നടന്‍ പ്രകാശ് രാജ്

ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ‘വികാരഭരിതനായ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടന്‍ പ്രകാശ് രാജ്. നരേന്ദ്രമോദിയുടെ പഴയകാല വീഡിയോ പങ്കുവെച്ചുക്കൊണ്ടായിരുന്നു പ്രകാശ് രാജ് ട്രോളിയത്. കാരണം ആ വീഡിയോയിലെ പ്രസംഗത്തിനിടയിലും നരേന്ദ്രമോദി കരയുന്നുണ്ട്. മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ… അതിനൊക്കെ വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നിങ്ങളുടെ മാത്രം ബാലനരേന്ദ്ര…,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. Great performances don’t […]

Read More
 എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചു;സഭ പിരിഞ്ഞു

എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചു;സഭ പിരിഞ്ഞു

പതിനഞ്ചാം കേരള നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. പ്രോടെം സ്പീക്കർ പി ടി എ റഹീമിന് മുൻപാകെയാണ് സത്യപ്രതിക്ജ്ഞ ചടങ്ങ് നടന്നത്. 140 അംഗങ്ങളുള്ള നിയമസഭയില്‍ 136 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒമ്പത് മണി മുതല്‍ പ്രാടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്പാകെ അക്ഷരമാലാക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം വള്ളിക്കുന്ന് എം.എല്‍.എ അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത് സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് ഏറ്റവും ഒടുവില്‍ സത്യവാചകം ചൊല്ലിയത്‌. കെ.ബാബു, എം വിന്‍സെന്റ്, […]

Read More
 ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക;നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തുന്നത് എങ്ങനെ വികസനമാകും; പൃഥ്വിരാജ്

ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക;നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തുന്നത് എങ്ങനെ വികസനമാകും; പൃഥ്വിരാജ്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ പൃഥ്വിരാജ്. ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞു. ”നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി സിനിമയുടെയും, പൃഥ്വി രാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫര്‍ […]

Read More
 പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല;കേന്ദ്രത്തോട് ചോദ്യ ശരങ്ങളുമായി ഹൈക്കോടതി

പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല;കേന്ദ്രത്തോട് ചോദ്യ ശരങ്ങളുമായി ഹൈക്കോടതി

കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു നിരവധി ചോദ്യങ്ങളാണ് കേന്ദ്രത്തിന് മുന്‍പാകെ ഹൈക്കോടതി ഉന്നയിച്ചത്. വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണ്.ഇതില്‍ ഒറ്റയ്്ക്ക്് തീരുമാനം എടുക്കാന്‍ സാധിക്കുകയില്ല. വാക്‌സിന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം […]

Read More
 തന്റെ പ്രവർത്തന കേന്ദ്രം കേരളം തന്നെയായിരിക്കും; അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരുന്നിട്ടും ആത്മാര്‍ഥതയോടെ സതീശന്‍ പ്രവര്‍ത്തിച്ചു: ചെന്നിത്തല

തന്റെ പ്രവർത്തന കേന്ദ്രം കേരളം തന്നെയായിരിക്കും; അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരുന്നിട്ടും ആത്മാര്‍ഥതയോടെ സതീശന്‍ പ്രവര്‍ത്തിച്ചു: ചെന്നിത്തല

അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരുന്നിട്ടും ആത്മാര്‍ഥതയോടെ സതീശന്‍ പ്രവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും രമേശ് ചെന്നിത്തല. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവര്‍ത്തിക്കാന്‍ വി.ഡി സതീശന് സാധിച്ചിട്ടുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വര്‍ഷക്കാലവും ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ നിയമസഭാ സാമാജികനാണ് വിഡി സതീശന്‍.തന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റില്ലെന്ന് ചെന്നിത്തല […]

Read More
 യാസ് ചുഴലിക്കാറ്റ്: 25 ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

യാസ് ചുഴലിക്കാറ്റ്: 25 ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം – സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി. കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ -പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തൽ. […]

Read More
 കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകൾ;  കെ.കെ.ശൈലജ

കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകൾ; കെ.കെ.ശൈലജ

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ. നവ കേരളത്തിന്റെ നിര്‍മാണത്തിന് സാര്‍ത്ഥകമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണെങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് കെ.കെ.ശൈലജ.കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളെന്നാണ് കെ.കെ.ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read More
 രാജ്യത്ത് കോവിഡ് മരണത്തിൽ വർധന;24 മണിക്കൂറിനിടെ 4,454 മരണം ;2,22,315 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് മരണത്തിൽ വർധന;24 മണിക്കൂറിനിടെ 4,454 മരണം ;2,22,315 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് മരണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 മരണം . കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. നിലവില്‍ 27,20,716പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More