സംസ്ഥാനത്ത് ഇന്ന് 29,673  പേർക്ക്  കോവിഡ്

സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നുസംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മേയ് 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/137/2021 ഫിൻ. തിയതി 20.05.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക. അനുശോചിച്ചുപ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന് […]

Read More
 ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് ; പോലീസ് നടപടി ഫലം കണ്ടു

ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് ; പോലീസ് നടപടി ഫലം കണ്ടു

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും പേര് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തതായി പോലീസ് ഇന്‍സ്പെക്ടര്‍ എ.പ്രതാപ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറെ രേഖാമൂലം അറിയിച്ചു. ഇ-പൂജ എന്ന വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പു നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ […]

Read More
 കൊവിഡ് മരുന്നുകള്‍ക്ക് പേരിട്ടത് തരൂരോ; ഞാനാണെങ്കില്‍ ഈ പേരുകളായിരിക്കുമെന്ന് തരൂര്‍

കൊവിഡ് മരുന്നുകള്‍ക്ക് പേരിട്ടത് തരൂരോ; ഞാനാണെങ്കില്‍ ഈ പേരുകളായിരിക്കുമെന്ന് തരൂര്‍

കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെ.ടി രാമറാവു കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകളുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.മരുന്നുകളുടെ പേരിടുന്നതില്‍ ശശി തരൂര്‍ ജീക്ക് പങ്കുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശശി തരൂര്‍ ട്വീറ്റിന് മറുപടി നല്‍കയതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുക്കുകയായിരുന്നുതാനിതില്‍ കുറ്റക്കാരനല്ലെന്നായിരുന്ന തരൂരിന്റെ മറുപടി. താനായിരുന്നെങ്കില്‍ കൊറോണിലെന്നോ കൊറോസീറോ എന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Read More

സത്യപ്രതിജ്ഞാ വേദിയിൽ കോവിഡ് വാക്സിനേഷൻ തുടങ്ങി

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്ക് ആണ് വാക്സിനേഷൻ കൊടുക്കുന്നത്. നാളെ 200 പേര്‍ക്ക് വാക്സിന്‍ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ സ്റ്റാഫിന്റെ ലഭ്യത ഉറപ്പാക്കുന്നതിനനുസരിച്ച്‌ കൂടുതല്‍ ആളുകള്‍ക്ക് പ്രതിദിനം വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞാചടങ്ങിനായി സ്റ്റേഡിയത്തില്‍ പന്തല്‍ തയ്യാറാക്കിയതിനെ ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് സര്‍ക്കാര്‍ […]

Read More
 പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം;ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടകരം; തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം;ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടകരം; തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ […]

Read More
 ഭവാനിപൂരിൽ നിന്നും ജനവിധി തേടാൻ മമത; സൊവാന്‍ ദേബ് രാജിവെച്ചു

ഭവാനിപൂരിൽ നിന്നും ജനവിധി തേടാൻ മമത; സൊവാന്‍ ദേബ് രാജിവെച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടാൻ ഒരുങ്ങുന്നു. തൃണമൂല്‍ എംഎല്‍എ സൊവാന്‍ ദേബ് രാജിവെച്ചു നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 1700 വോട്ടിനായിരുന്നു പരാജയം. വോട്ടിങ് മെഷിനീല്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പരാജയത്തിന് പിന്നാലെ മമത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 2011ലും 2016ലും ഭവാനിപൂരില്‍ നിന്നാണ്‌ മമത ബാനര്‍ജി മത്സരിച്ച് വിജയിച്ചത്. 2016ല്‍ 25,000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു മമതയുടെ വിജയം. ഇത്തവണ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് […]

Read More
 ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്; മോഹൻലാലിന് ആശംസകളുമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനം

‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്; മോഹൻലാലിന് ആശംസകളുമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനം

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ ഗാനമെത്തി. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ് പാട്ടിന്‍റെ വരികള്‍ എഴുതിയത്. വിഷ്ണു രാജ് ആണ് ആലാപനം. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഗാനം യൂ ട്യൂബിലെത്തിയത്. 100 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം മലയാളത്തിലെ […]

Read More
 ബ്ലാക്ക് ഫംഗസ് വലിയ വെല്ലുവിളി; ജാഗ്രത വേണം; പ്രധാന മന്ത്രി

ബ്ലാക്ക് ഫംഗസ് വലിയ വെല്ലുവിളി; ജാഗ്രത വേണം; പ്രധാന മന്ത്രി

കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധ വെല്ലുവിളിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ലോക്സഭ മണ്ഡലമായ വരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ജാഗ്രത കൈവിടരുതെന്നും മോദി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദി വികാരാധീനനായി. തുടര്‍ന്ന് മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുകയും കടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും […]

Read More
 കോണ്‍ഗ്രസില്‍ ഒരു തലമുറമാറ്റം വേണം;മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ ഒരു തലമുറമാറ്റം വേണം;മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍

കോൺഗ്രസ്സ് നേതൃത്വത്തില്‍ തലമുറ മാറ്റം ആവശ്യമാണ്. താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും തന്റെ കാര്യം മാത്രമേ തനിക്ക് പറയാന്‍ കഴിയൂയെന്നുംകെ മുരളീധരന്‍ എം പി. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്രമോദിക്ക് കഴിയുന്നില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് മുരളീധരൻ പറഞ്ഞു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മെയ് 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് അടിത്തറ ഇല്ലാത്തതു കൊണ്ടാണ് […]

Read More