ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു; കെ രാധാകൃഷ്ണൻ

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു; കെ രാധാകൃഷ്ണൻ

ശബരിമല മാസ്റ്റർ പ്ലാനിന്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പല പദ്ധതികൾ ശബരിമലയിൽ നടന്ന് വരുന്നുണ്ടെന്നും എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.ബോധപൂർവ്വം […]

Read More
 സേവന പ്രവർത്തനങ്ങളുമായി പൗര സമിതി പന്തീർപാടം; നൂറോളം പേർ പങ്കെടുത്തു അങ്ങാടി ശുചീകരിച്ചു

സേവന പ്രവർത്തനങ്ങളുമായി പൗര സമിതി പന്തീർപാടം; നൂറോളം പേർ പങ്കെടുത്തു അങ്ങാടി ശുചീകരിച്ചു

സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പൗര സമിതി പന്തീർപാടം അങ്ങാടി ശുചീകരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ കെ സി നൗഷാദ്, പി നജീബ്,ഫാത്തിമ ജസ്‌ലി എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. പൗര സമിതി ഭാരവാഹികളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. എക്സിക്യൂടീവ് മെമ്പർമാർ, നാട്ടുകാർ തുടങ്ങി നൂറോളം പേർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. മിനി പാർക്ക് ആവശ്യവുമായി പന്തീർപാടം പൗരസമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിവേദനം നൽകിയിരുന്നു. പന്തീർപ്പാടം തേവർ കണ്ടി […]

Read More
 രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്ന് ലീഗ് ; യു ഡി എഫ് നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന്

രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വേണമെന്ന് ലീഗ് ; യു ഡി എഫ് നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന്

യു ഡിഎഫിലെ നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെതാണ് ചർച്ച. കേരളാ കോൺഗ്രസ് ജോസഫ്, ആർ എസ് പി നേതൃത്വവുമായുള്ള ചർച്ചകൾ നേരത്തെ പൂർത്തിയായതോടെ ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് യുഡിഎഫ് നേതൃത്വം ലക്ഷ്യമിടുന്നത്.രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് മുസ്ലിം ലീഗ്ആവശ്യപ്പെടും.കണ്ണൂർ, വടകര മണ്ഡലങ്ങളിലും ലീഗിന് കണ്ണുണ്ട്. നിലവിൽ സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ലീഗ് കടുപ്പിച്ചാൽ ഹൈക്കമാൻഡ് ഇടപെടൽ […]

Read More
 കൊച്ചി വാട്ടർ മെട്രോയിൽ സ്റ്റേഷനുണ്ട്, ബോട്ടില്ല;ഒൻപത് സ്റ്റേഷനുകൾ തയ്യാറെങ്കിലും സർവ്വീസ് ഉള്ളത് അഞ്ചിടത്ത്

കൊച്ചി വാട്ടർ മെട്രോയിൽ സ്റ്റേഷനുണ്ട്, ബോട്ടില്ല;ഒൻപത് സ്റ്റേഷനുകൾ തയ്യാറെങ്കിലും സർവ്വീസ് ഉള്ളത് അഞ്ചിടത്ത്

കൊച്ചി വാട്ടർ മെട്രോ നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങാൻ വൈകുന്നു. കൊച്ചി നഗരത്തിൽ നിന്ന് ദ്വീപ് മേഖലകളിലേക്കുള്ള സർവ്വീസുകളാണ് ബോട്ട് ഇല്ലാത്തതിനാൽ തുടങ്ങാത്തത്. മെയ് മാസത്തിനുള്ളിൽ ഇനി നൽകാനുള്ള 11 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പൽശാലയുടെ പ്രതികരണം.ആറ് മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാരുമായി ഹിറ്റായ വാട്ടർ മെട്രോ. ഒൻപത് സ്റ്റേഷനുകൾ തയ്യാറെങ്കിലും സർവ്വീസ് ഉള്ളത് അഞ്ചിടത്ത് മാത്രം. നഗരത്തിൽ നിന്ന് ദ്വീപ് ഗ്രാമങ്ങളിലേക്കുള്ള വാട്ടർ മെട്രോ സർവ്വീസുകളാണ് സ്റ്റേഷൻ തയ്യാറായിട്ടും തുടങ്ങാത്തത്. ചിറ്റൂർ, മുളവുകാട്, […]

Read More
 ഇടക്കാല ബജറ്റ് നാളെ; തെര‍ഞ്ഞെടുപ്പ് മുന്‍നിർത്തി വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ഇടക്കാല ബജറ്റ് നാളെ; തെര‍ഞ്ഞെടുപ്പ് മുന്‍നിർത്തി വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത.2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റിലാണ് കർഷകർക്ക് വർഷം ആറായിരം രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രഖ്യാപനം ഉണ്ടായത്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും അതേ ബജറ്റില്‍ തന്നെ. […]

Read More
 എം കെ രാഘവൻ എം.പി ഫണ്ട്; പ്രവൃത്തികൾ അവലോകനം ചെയ്തു

എം കെ രാഘവൻ എം.പി ഫണ്ട്; പ്രവൃത്തികൾ അവലോകനം ചെയ്തു

എം കെ രാഘവൻ എം.പിയുടെ ലോക്സഭ മണ്ഡലത്തിൽ വിവിധ എം പി ഫണ്ടുകൾ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം പ്ലാനിങ് ബോർഡ് ഓഫീസിൽ ചേർന്നു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡല പരിധിയിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. തുടങ്ങാൻ ബാക്കിയുള്ള പ്രവൃത്തികൾ എത്രയും വേഗം തന്നെ തുടങ്ങണമെന്ന് യോഗം നിർദേശം നൽകി. മുടങ്ങിക്കിടക്കുന്നതും പൂർത്തീകരിക്കാത്തതുമായ പദ്ധതികൾ പൂർത്തീകരിക്കാനും പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ ഉടൻ തന്നെ സമർപ്പിക്കാനും നിർദ്ദേശിച്ചു. യോഗത്തിൽ […]

Read More
 സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ മൗനം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയതെന്നും രാഹുൽ പറഞ്ഞു. ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാർഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

Read More
 ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്; അധ്യാപകന്റെ വെടിയേറ്റ് രണ്ട് സഹപ്രവത്തകർ മരിച്ചു

ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്; അധ്യാപകന്റെ വെടിയേറ്റ് രണ്ട് സഹപ്രവത്തകർ മരിച്ചു

ജാർഖണ്ഡിൽ സർക്കാർ സ്കൂളിൽ വെടിവെപ്പ്. ഗോഡ്ഡയിലുള്ള സ്കൂളിൽ അധ്യാപകൻ നടത്തിയ വെടിവെപ്പിൽ രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം സ്വയം വെടി വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപകന്റെ നില ഗുരുതരമാണ്.റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്ഗ്രേഡഡ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രവി രഞ്ജൻ എന്ന അധ്യാപകൻ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.ശബ്ദം കേട്ട് ബാക്കിയുള്ളവർ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പിന്നാലെ […]

Read More
 ഹജ്ജ് യാത്രക്ക് അമിത വിമാന നിരക്ക് ;കേന്ദ്രത്തോട് പ്രശ്നമുന്നയിക്കുമെന്ന്മന്ത്രി വി അബ്ദുറഹ്മാൻ

ഹജ്ജ് യാത്രക്ക് അമിത വിമാന നിരക്ക് ;കേന്ദ്രത്തോട് പ്രശ്നമുന്നയിക്കുമെന്ന്മന്ത്രി വി അബ്ദുറഹ്മാൻ

കോഴിക്കോട് എയർപോർട്ട് വഴി ഹജ്ജിന് പോകുന്നവരിൽ നിന്ന് വിമാന ചാർജ്ജിനത്തിൽ അമിത നിരക്ക് ഈടാക്കുന്നതിനുള്ള എയർ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള ആശങ്ക ബോധ്യപ്പെടുത്താൻ കേന്ദ്ര വ്യോമയാന, ഹജ്ജ് കാര്യ വകുപ്പ് മന്ത്രിമാരെ നേരിൽ കാണുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. കരിപ്പൂർ വിമാനത്താവളം എംബാർകേഷൻ പോയിൻ്റായി തെരഞ്ഞെടുത്ത ഹാജിമാരിൽനിന്ന് കൊച്ചി, കണ്ണൂർ എയർപോർട്ടുകളിൽ നിന്നുള്ളതിനേക്കാൾ മുക്കാൽ ലക്ഷത്തോളം രൂപ അധികമായി ഈടാക്കുന്നത് സംബന്ധിച്ച് പിടിഎ […]

Read More
 പൂർണ്ണമായും വെള്ളിയിൽ തീർത്ത മനോഹരമായ ചൂൽ:അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ

പൂർണ്ണമായും വെള്ളിയിൽ തീർത്ത മനോഹരമായ ചൂൽ:അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ

ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇവിടേക്ക് എത്തുന്ന ഭക്തിരുടെ എണ്ണം വർധിക്കുകയാണ്. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് ഇപ്പോൾ സമ്മാനങ്ങളും സംഭാവനകളും നൽകുന്നത്. അക്കൂട്ടത്തിൽ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായി ലഭിച്ച ഒരു ചൂൽ ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ചൂൽ എന്നു കേട്ട് പുൽച്ചൂലോ ഈർക്കിളിചൂല്ലോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പൂർണ്ണമായും വെള്ളിയിൽ തീർത്ത മനോഹരമായ ഒരു ചൂൽ ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള ഈ വെള്ളി ചൂൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് […]

Read More