പിറന്നാൾ ദിനത്തിൽ വാക്സിൻ ചാലഞ്ചിലേക്ക് ഒരു കൈത്താങ്ങ് പെൻഷൻകാരി മാതൃകയായി

പിറന്നാൾ ദിനത്തിൽ വാക്സിൻ ചാലഞ്ചിലേക്ക് ഒരു കൈത്താങ്ങ് പെൻഷൻകാരി മാതൃകയായി

ഒരു വർഷത്തെ പെൻഷൻ തുക വാക്സിൻ ചാലഞ്ചിലേക്ക് നൽകി റിട്ടയേഡ് ജീവനക്കാരി ശ്രദ്ധേയയായി. മാവൂർ ഗ്രാമപഞ്ചായത്തിലെ അടുവാട് കറുത്തേടത്ത്കുഴി തിലോത്തമയാണ് തൻ്റെ എഴുപത്തഞ്ചാം പിറന്നാൾ ദിനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അവിസ്മരണീയമാക്കിയത്. ഗ്വാളിയോർ റയൺസിലെ മുൻ ജീവനക്കാരിയായ ഇവർ തൻ്റെ ഒരു വർഷത്തെ പ്രൊവിഡൻ്റ് ഫണ്ട് പെൻഷൻ തുകയായ 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് നിയുക്ത എം.എൽ.എ പി.ടി.എ റഹീമിനെ ഏൽപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ഉണ്ണികൃഷ്ണൻ, സി.പി.ഐ (എം) […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പള്‍സ് ഓക്‌സീമീറ്റുകള്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുന്നോട്ടുവെച്ച പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിനോട് പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എല്‍.എസ്.ജിഡി എഞ്ചിനീയറിങ് വിഭാഗത്തിലേയും ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 പള്‍സ് ഓകീസീമീറ്ററുകള്‍ നല്‍കി. പള്‍സ് ഓക്‌സിമീറ്ററുകള്‍ സി.എഫ്.എല്‍.ടി.സികള്‍ക്കും ഡോമിസിലറി കെയര്‍ സെന്ററുകള്‍ക്കും നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല കോഴിക്കോട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ടി.ജെ.അരുണിന് കൈമാറി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ഫിനാന്‍സ് ഓഫീസര്‍ ബാബു.വി, എല്‍.എസ്.ജി.ഡി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈജു, […]

Read More
 കോവിഡ് പ്രതിരോധനത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അജിത്

കോവിഡ് പ്രതിരോധനത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അജിത്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താൻ ധനസഹായവുമായി സിനിമാ താരം അജിത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അജിത് സംഭാവന ചെയ്‌തത്.അജിത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.

Read More
 ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; രണ്ട് പേരും കൂടെ പിടിയിൽ

ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; രണ്ട് പേരും കൂടെ പിടിയിൽ

ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്.വർക്കലയിൽ നിന്നാണ് ഇരുവരെയും പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണ മാലയും വളയും വിൽപന നടത്താനും മുത്തുവും പ്രദീപുമാണ് സഹായിച്ചത്. റെയിൽവേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തിൽ റെയിൽവേ സിഐ കൃസ്പിൻ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. കേസിൽ രണ്ട് പേർ കൂടി പിടിയാലാകാനുണ്ടെന്നാണ് സൂചന

Read More
 ഉത്തര്‍പ്രദേശിലെ ജയിലില്‍ വെടിവെപ്പ്

ഉത്തര്‍പ്രദേശിലെ ജയിലില്‍ വെടിവെപ്പ്

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ രണ്ട് തടവുകാര്‍ മരിച്ചു. യുപിയിലെ ഗുണ്ടാതലവന്മാരായ മുഖിം കാലായെയും മെറസുദ്ദീനെയുമാണ് അനുഷല്‍ വെടിവെച്ച് കൊന്നത്. കൂടാതെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ചെയ്തു. ബന്ദികളാക്കിയവരെയും വെടിവെച്ച് കൊലപ്പെടുത്തുമെന്നായിരുന്നു അനുഷലിന്റെ ഭീഷണി. എന്നാല്‍ ഇയാളെ വെടിവെച്ചുകൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Read More
 ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാൻ തുടങ്ങി. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതർ പങ്കുവെച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് […]

Read More

സ്കൗട്ട് ആൻഡ് ഗൈഡ് സിന്റെ ഒരു കൈത്താങ്ങ്

സംസ്ഥാന ഭാരത് ആന്റ് സ്കൗട്ട് ഗൈഡ്സിന്റെകുന്ദമംഗലം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്തുകളായ കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ എന്നിവിടങ്ങളിലെ ഡിസി സി യിലേക്ക് ആവശ്യമായ ഓക്സിമീറ്റർ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ലോക്കൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ എ എസ് പി മാരായ […]

Read More
 കുന്ദമംഗലത്ത് ഇന്ന് 24 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 24 പേർക്ക് കോവിഡ്

കുന്ദമംഗലം കൂടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ ഇന്ന് പുതുതായി കുന്ദമഗലത്ത് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 66 ആൻ്റിജൻ ടെസ്റ്റ് ആണ് നടന്നത്. വാർഡ് തിരിച്ചുള്ള കണക്ക്:11-118-45-116-18-614-14-19-115-119-223-112-122-11-1

Read More
 കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ പാമ്പിനെ കീഴ്പ്പെടുത്തി കബീർ

കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ പാമ്പിനെ കീഴ്പ്പെടുത്തി കബീർ

കുന്ദമംഗലം പിലാശേരി കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ പാമ്പിനെ കീഴ്പ്പെടുത്തി കബീർ. ഇന്നലെ രാത്രിയോടെ യാണ് കോവിഡ് രോഗിയുടെ വീട്ടിൽ കയറിയ മല പാമ്പിനെ കബീർ പി പി ഇ കിറ്റ് ധരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തി പാമ്പിനെ പിടികൂടുകയും കാട്ടിലേക്ക് വിട്ടയകുകയും ചെയ്തത്.വീട്ടിലെ രണ്ട് പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു.ഇന്നലെ രാത്രി 8.30 ഓടു കൂടിയ ശക്തമായ മഴയിൽ ആണ് സംഭവം നടക്കുന്നത്.24 മണിക്കൂറും സന്നദ്ധ സേവനം ആയി നടക്കുന്ന കബീർ കള്ളംതോട് താമരശ്ശേരി ഫോറസ്റ്റിൻ്റെ […]

Read More
 വാക്സീൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

വാക്സീൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

വാക്സീൻ വാങ്ങാൻ 100 ബില്യൺ ചെലവഴിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഫൈസർ കമ്പനിയുമായും റഷ്യയുടെ സ്പുട്നിക് V നിർമ്മാതാക്കളുമായും ഉത്തർപ്രദേശ് സർക്കാർ ചർച്ച നടത്തിയതായി ഔദ്യോ​ഗിക വക്താവ് അറിയിച്ചു. കൊറോണ വൈറസ് ബാധ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ പല സംസ്ഥാനം വാക്സിനേഷൻ നിർത്തിവെച്ചിരിക്കുന്ന സാഹചര്യവുമുണ്ട്. കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസവും 4000 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കർണാടക, ഉത്തരാഖണ്ഡ്, ദില്ലി, […]

Read More