കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് മാത്യു കുഴല്‍നാടന്‍

കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് മാത്യു കുഴല്‍നാടന്‍

കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. തിരുത്തല്‍ വേണമെന്നും കോണ്‍ഗ്രസ് ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് മാറണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ആഴത്തില്‍ വിലയിരുത്തണം. തലമുറ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും മാത്യു കുഴല്‍നാടന്‍. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നവര്‍ നേതൃനിരയില്‍ വരണം. ഗ്രൂപ്പും സാമുദായിക സമവാക്യവും നോക്കരുതെന്നും പറഞ്ഞു . ആത്മവിശ്വാസം ഉണര്‍ത്തുന്ന നേതൃത്വം വരണം. എല്ലാ പ്രായത്തിലുമുള്ള കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജംബോ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു. […]

Read More
 ‘ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകം;ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ലോകാരോഗ്യ സംഘടന

‘ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കാജനകം;ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഏറെ ആശങ്കാജനകമായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന.രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ്-19 കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണെന്ന് ടെഡ്രോസ് ആധാനം ചൂണ്ടികാട്ടി. കോവിഡ് മഹാമാരിയുടെ രണ്ടാം വർഷം ആദ്യവർഷത്തേക്കാൾ കൂടുതൽ മാരകമാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഡബ്ല്യു.എച്ച്.ഒ. ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയേകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ടെഡ്രോസ് […]

Read More
 സെൻട്രൽ വിസ്​തക്കെതിരെ മോദി മഹൽ കാമ്പയിനുമായി കോൺഗ്രസ്

സെൻട്രൽ വിസ്​തക്കെതിരെ മോദി മഹൽ കാമ്പയിനുമായി കോൺഗ്രസ്

കോവിഡ്​ പ്രതിസന്ധിക്കിടെ സെൻട്രൽ വിസ്​ത നിർമാണവുമായി മുന്നോട്ട്​ പോകുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസ്​. നേരത്തെ റഫാൽ അഴിമതിയുടെ സമയത്ത്​ ഉയർത്തിയ ‘ചൗക്കീദാർ ചോർ ഹേ’ കാമ്പയിനിന്​ സമാനമായി ഇക്കുറി ​മോദി മഹലുമായാണ്​ കോൺഗ്രസ്​ രംഗത്തെത്തുന്നത്​. കോവിഡിൽ ഓക്​സിജൻ ലഭിക്കാതെയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തത മൂലവും ആയിരങ്ങൾ മരിച്ച്​ വീഴു​േമ്പാൾ പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണം ഉൾപ്പെടുന്ന സെൻട്രൽ വിസ്​ത പദ്ധതിയുമായി സർക്കാർ മുന്നോട്ട്​ പോവുകയാണ്​. ഇതിനെതി​രായി വലിയ പ്രതിഷേധം ഉയർത്തുകയാണ്​ മോദി മഹലിലൂടെ കോൺഗ്രസ്​ […]

Read More

കുന്ദമംഗലം സിന്ധു തീയേറ്ററിന് സമീപം നിർത്തിയിട്ട ഓട്ടോയിലും കാറിലും ആംബുലൻസ് ഇടിച്ചു

കുന്ദമംഗലം സിന്ധു തീയേറ്ററിന് സമീപത്തെ എസ് ബി ഫ്രഷ് സ്ഥാപനത്തിന് മുൻപിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ആംബുലൻസ് ഇടിച്ചു. കൊടുവള്ളി വെണ്ണക്കാട് കിംസ് ആശുപത്രിയുടെ ആംബുലൻസ് ആണ് നിർത്തിയിട്ട കാറിലും ഓട്ടോയിലും ഇടിച്ചത്. രാവിലെ 7 മണിയോട് കൂടിയാണ് അപകടം നടന്നത് സംഭവത്തിൽ ആളപായമില്ല.എസ് ബി ഫ്രഷ് കടയിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന ഓട്ടോയാണ് തകർന്നത് സമീപത്ത് നിർത്തിയിട്ട കാറിലും ആണ് അപകടം ഉണ്ടായത്. രണ്ട് വണ്ടികൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കിംസ് ആശുപത്രിയിൽ നിന്നും കോഴിക്കോട് മറ്റൊരു ആശുപത്രിയിൽ […]

Read More
 ടൗട്ടെ ചുഴലിക്കാറ്റ് ; സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്തു കൊടുക്കണം; പ്രവർത്തകരോട് രാഹുൽ ഗാന്ധി

ടൗട്ടെ ചുഴലിക്കാറ്റ് ; സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്തു കൊടുക്കണം; പ്രവർത്തകരോട് രാഹുൽ ഗാന്ധി

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവർക്കെല്ലാം എത്തിച്ച് കൊടുക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Read More
 രാജ്യത്ത്  3,26,098 പുതിയ കോവിഡ് കേസുകൾ; 3,890 മരണം

രാജ്യത്ത് 3,26,098 പുതിയ കോവിഡ് കേസുകൾ; 3,890 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3,26,098 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയ‌ര്‍ന്നു. 3,53,299 പേര്‍ രോ​ഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോ​ഗമുക്തരായി. COVID-19 Testing Update. For more details visit: https://t.co/dI1pqvXAsZ @MoHFW_INDIA @DeptHealthRes #ICMRFIGHTSCOVID19 #IndiaFightsCOVID19 #CoronaUpdatesInIndia […]

Read More
 സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം

അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും കടലാക്രമണം ശക്തമാണ്. തൃശ്ശൂരില്‍ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍ ശക്തമായ കടലാക്രമണം ഉണ്ടായി. നൂറിലധികം വീടുകളില്‍ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മലപ്പുറം പൊന്നാനിയില്‍ പലയിടങ്ങളിലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. തണ്ണിത്തുറ, പത്തുമുറി, അജ്മീര്‍ നഗര്‍, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.വെളിയംകോട് വില്ലേജില്‍ 60 കുടുംബങ്ങളെയും പെരുമ്പടപ്പ് […]

Read More

ജില്ലയില്‍ 2760 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 2760 പേര്‍ക്ക് കോവിഡ് രോഗമുക്തി 3912, ടി.പി.ആര്‍ 24.82% ജില്ലയില്‍ ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്ക് പോസിറ്റീവായി. 61 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2694 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11560 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3912 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More

സംസ്ഥാനത്ത് ഇന്ന് 34690 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട […]

Read More
 ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന

ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന

സംസ്ഥാനത്ത് മേയ് 8 മുതല്‍ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായതായി സൂചന. ഒരാഴ്ച കൂടിയാവും ലോക്ഡൗണ്‍ നീട്ടുക. ഇക്കാലയളവില്‍ നിലവിലുള‌ള നിയന്ത്രണങ്ങള്‍ അതേപടി തുടരുമെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകള്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നത് […]

Read More