കുന്ദമംഗലത്ത് ഇന്ന് 6 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 6 പേർക്ക് കോവിഡ്

കുന്ദമംഗലം കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് 6 പുതിയ കോവിഡ് കേസുകൾ. ആകെ നടന്ന 100 ആന്റിജൻ ടെസ്റ്റിൽ മൊത്തം 15 പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവയിൽ 7 കേസുകൾ റിപ്പീറ്റ് പോസിറ്റീവും 2 എണ്ണം മറ്റ് പഞ്ചായത്തും ആണ്. 133 ആർ ടി പി സി ആർ ടെസ്റ്റും ചെയ്തിട്ടുണ്ട്

Read More

ചൂലാംവയലിൽ അടുക്കള വാതിൽ കുത്തിതുറന്ന് മോഷണം

കുന്ദമംഗലം ചൂലാംവയലിൽഅടുക്കള വാതിൽ കുത്തിതുറന്ന് മോഷണം. പരേതനായ വട്ടംപാറക്കൽ അബദുൽ അസീസിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസക്കാർ ബന്ധുവീട്ടിൽ പോയ സമയത്ത് അടുക്കള ഭാഗത്തുള്ള വാതിൽ കുത്തിതുറക്കുകയും വീട്ടുപകരണങ്ങളായ ടി വി, ഫ്രിഡ്ജ്, ടാപ്പുകൾ എന്നിവ നശിപ്പിക്കുകയും KSEB റീഡിംഗ് മീറ്റർ,തയ്യൽ മെഷിൻ എന്നിവ മോഷ്ടിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി

Read More
 ഇന്ത്യയെ മഹാ ദുരന്തത്തിലെത്തിച്ചത് മോദിയെന്ന് ദ ആസ്‌ട്രേലിയന്‍;വാർത്ത പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ

ഇന്ത്യയെ മഹാ ദുരന്തത്തിലെത്തിച്ചത് മോദിയെന്ന് ദ ആസ്‌ട്രേലിയന്‍;വാർത്ത പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്താരാഷ്ട്ര മാധ്യമമായ ദ ആസ്‌ട്രേലിയന്‍ നല്‍കിയ വാര്‍ത്ത പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇതാണ് ഇന്നത്തെ ആഗോള തലക്കെട്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ ട്വീറ്റ്. ധാര്‍ഷ്ട്യം, അമിതമായ ദേശീയത എന്നിവയൊക്കെ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നന്നും ദ ആസ്‌ട്രേലിയന്‍ പറയുന്നു. നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

Read More
 സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട;വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട;വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണ.വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരാനും യോഗം തീരുമാനിച്ചു.രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. […]

Read More
 ആംബുലന്‍സ് കിട്ടിയില്ല; പിതാവിന്റെ മൃതദേഹം കാറിന് മുകളില്‍ കെട്ടിവച്ച് മകൻ ശ്മശാനത്തിലെത്തിച്ചു

ആംബുലന്‍സ് കിട്ടിയില്ല; പിതാവിന്റെ മൃതദേഹം കാറിന് മുകളില്‍ കെട്ടിവച്ച് മകൻ ശ്മശാനത്തിലെത്തിച്ചു

കാറിന് മുകളില്‍ മൃതദേഹം കെട്ടിവച്ച് പിതാവിന് അന്ത്യയാത്ര . മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് മകന്റെ ഈ സാഹസം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം ശവസംസ്കാരത്തിനായി പിതാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഏറെ നേരം കാത്തിരുന്നിട്ടും ലഭിക്കാതായതോടെയാണ് മകൻ സ്വന്തം കാറിൽ പിതാവിന്റെ അന്ത്യയാത്ര നടത്തിയത്. കോവിഡ‍് രൂക്ഷമായി തുടരുന്ന ആഗ്രയിൽ ഉറ്റവരുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിനായി ആറ് മണിക്കൂറോളമാണ് ആളുകൾ കാത്തിരിക്കുന്നത്.സംസ്ഥാനത്തെ ആരോഗ്യ മേഖന നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്. ദിവസേന […]

Read More
 ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല;ചെന്നിത്തല

ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല;ചെന്നിത്തല

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.കച്ചവടക്കാര്‍ക്ക് എത്രമണിവരെ പ്രവര്‍ത്തിക്കാമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. 9 മണിവരെ നീട്ടിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. സമയം നീട്ടിനല്‍കുമ്ബോള്‍ ആളുകള്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ എത്തും. എന്നാല്‍ സമയം കുറവാണെങ്കില്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും പൊതുവായ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും […]

Read More
 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിക്കുംതിരക്കും;നീണ്ട ക്യൂ, മൂന്ന് പേർ കുഴഞ്ഞുവീണു

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിക്കുംതിരക്കും;നീണ്ട ക്യൂ, മൂന്ന് പേർ കുഴഞ്ഞുവീണു

സംസ്ഥാനത്ത് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ വൻതിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല.വയോധികരടക്കം പൊരിവെയിലത്ത് ക്യൂവിൽ നിൽക്കുകയാണ്. ടോക്കൺ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്‌സിനെടുക്കാൻ എത്തിയവരിൽ അധികവും അമ്പത് വയസിൽ പ്രായമുളളവരാണ്. പലരും പൊരിവെയിലിൽ ക്ഷീണിതരായിരുന്നു.അതിനിടെ വരിനിന്ന മൂന്ന് പേർ കുഴഞ്ഞുവീണു നാളെ മുതൽ പിഴവുകളില്ലാതെ വാ‌ക്‌സിൻ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ക്യാമ്പില്‍ ഇന്ന് രണ്ടായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. […]

Read More
 ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും

ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ഇന്ത്യക്ക് സഹായം നൽകുമെന്ന് മൈക്രോ സോഫ്‌റ്റ് സിഇഒ സത്യ നദെല്ലയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്നും 135 കോടി രൂപ ഇന്ത്യയ്ക്ക് അടിയന്തരസഹായം നല്‍കുമെന്നുമായിരുന്നു സുന്ദര്‍ പിച്ചെ ട്വിറ്ററിലൂടെ അറിയിച്ചത്.സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ […]

Read More

പന്തീർപാടം കാരക്കുന്നുമ്മൽ അബൂബക്കർ നിര്യാതനായി

പന്തീർപാടം കാരക്കുന്നുമ്മൽ അബൂബക്കർ (74)നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ ബഷീർ, മുനീർ, അയിഷാബി. മരുമക്കൾ റഹ്മത്ത്, മൻസൂർ. കബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചൂലാംവയൽ ജുമാ മസ്ജിദ്.

Read More
 വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം പ്രസ്താവന നടത്താനാവൂ;യോഗിക്കെതിരെ പ്രിയങ്ക

വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം പ്രസ്താവന നടത്താനാവൂ;യോഗിക്കെതിരെ പ്രിയങ്ക

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം ഒരു പ്രസ്താവന നടത്താനാവൂ എന്ന് പ്രിയങ്ക പ്രതികരിച്ചു. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ ഓക്‌സിജന്‍ അടിയന്തിരാവസ്ഥയാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ട്വിറ്റർ വഴിയാണ് പ്രിയങ്കയുടെ രൂക്ഷ വിമർശനം.‘ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ആശുപത്രികളില്‍ പ്രവേശനമില്ലാത്ത രോഗികളുടെ സ്ഥാനത്ത് സ്വയം ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഒരു വിവേകമില്ലാത്ത സര്‍ക്കാരിന് മാത്രമെ ഇത്തരത്തില്‍ പറയാന്‍ കഴിയൂ. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ […]

Read More