സുപ്രീംകോടതി ജഡ്ജി മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു

ന്യൂഡൽഹി:സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ് പുലർച്ചെ 12.30ഒാടെ ആരോഗ്യനില വഷളാവുകയായിരുന്നു. 2016ൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.1958 മെയ് അഞ്ചിന് കർണാടകയിലായിരുന്നു ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡറുെട ജനനം. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം, 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2003 മെയ് 12ന് കർണാടക ഹൈകോടതി അഡീഷണൽ ജഡ്ജിയായി. 2004 സെപ്്റ്റംബറിൽ സ്ഥിര […]

Read More
 കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളി -എം.ബി. രാജേഷ്

കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളി -എം.ബി. രാജേഷ്

കോവിഷീൽഡ് വാക്സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിച്ച് എം.ബി രാജേഷ്. കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളിയെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറ‍യുന്നു. കോവി ഷീൽഡിന് ഇന്ത്യയിലെ വിലയുടെ പകുതിയാണ് ബംഗ്ലാദേശിലും അമേരിക്കയിലും. അതിലും താഴെയാണ് യു.കെയിലും ബ്രസീലിലും. ഇന്ത്യയിലേതിെൻറ നാലിലൊന്നേയുള്ളൂ യൂറോപ്യൻ യൂനിയനിൽ. ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിൽ. എന്തൊരു കൊള്ളയാണെന്നും എന്തൊരു കണ്ണിൽ ചോരയില്ലാത്ത ഭരണമാണിതെന്നും അദ്ദേഹം വിമർശിക്കുന്നു എം.ബി. രാജേഷിൻെറ ഫേസ്ബുക്ക് […]

Read More
 കേന്ദ്ര സർക്കാരിന്റെ കൊവിഡ്പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്

കേന്ദ്ര സർക്കാരിന്റെ കൊവിഡ്പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമർശിച്ച ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായി റിപ്പോർട്ട്. ഐ ടി വകുപ്പിന്‍റെ നിർദേശ പ്രകാരം അമ്പതോളം ട്വീറ്റുകൾ ആണ് ട്വിറ്റർ നീക്കം ചെയ്തത്. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ദരിച്ചാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയെ വിമർശിക്കുന്നതായിരുന്നു മിക്ക ട്വീറ്റുകളും. പത്രപ്രവർത്തകർ, സിനിമപ്രവർത്തകർ, എംപി മാർ, എംഎൽഎ മാർ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

Read More
 കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 3,49,691 പോസിറ്റീവ് കേസുകൾ ; 2,767 മരണം

കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 3,49,691 പോസിറ്റീവ് കേസുകൾ ; 2,767 മരണം

രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ […]

Read More

ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം രോഗികൾ അപകടകരമായ അവസ്ഥയിൽ

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍ രംഗത്തെത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയായിരുന്നു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി രംഗത്തെത്തിയത്. ഓക്‌സിജന്‍ ലഭ്യമല്ലാത്തതുമൂലം നൂറോളം രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ആശുപത്രി അറിയിച്ചത്. 500 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മാത്രമെ ബാക്കിയുള്ളുവെന്നും ഇത് തീര്‍ന്നുകഴിഞ്ഞാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുമെന്നും ആശുപത്രി വ്യക്തമാക്കി. നേരത്തെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]

Read More
 കോവിഡ് ഭീഷണി ; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

കോവിഡ് ഭീഷണി ; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും […]

Read More
 രോഗികൾ കുതിച്ചുയരുന്നു; ഡൽഹി ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

രോഗികൾ കുതിച്ചുയരുന്നു; ഡൽഹി ലോക്ക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ് കേസുകളുടെ അഭൂതപൂര്‍വ്വമായ കുതിച്ചു ചാട്ടത്തില്‍ ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന സ്ഥിതിയില്‍ ലോക്ഡൗണ്‍ നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു അരവിന്ദ് കെജ്രിവാള്‍. മെഡിക്കല്‍ ഓക്‌സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ […]

Read More

ജില്ലയിൽ ഇന്ന് 3767 പേർക്ക് കൂടി കോവിഡ്

ടി. പി. ആർ -26.56 ശതമാനം ജില്ലയില്‍ ശനിയാഴ്ച (ഏപ്രിൽ 24) 3767 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ട് പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 3706 പേർക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവ് ആയത്. 858 പേർ കൂടി രോഗമുക്തി നേടി. 14671 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി(ടി. പി. […]

Read More
 മദ്യവില്‍പന നിരോധിച്ചതോടെ സാനിറ്റൈസര്‍ കുടിച്ചു;മഹാരാഷ്ട്രയില്‍ ഏഴു പേര്‍ മരിച്ചു

മദ്യവില്‍പന നിരോധിച്ചതോടെ സാനിറ്റൈസര്‍ കുടിച്ചു;മഹാരാഷ്ട്രയില്‍ ഏഴു പേര്‍ മരിച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് മദ്യവിൽപന നിരോധിച്ച സാഹചര്യത്തിൽ പകരം സാനിറ്റൈസർ കുടിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യാവാത്മൽ ജില്ലയിലെ വാനിയിലാണ് സംഭവം.30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്റെ ലഹരി നൽകുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കൾ അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി വെള്ളിയാഴ്ച രാത്രി പാർട്ടി നടത്തിയത്. എന്നാൽ, സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഓരോരുത്തർക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛർദിക്കുകയും തളർന്നുവീഴുകയും ചെയ്തു. തുടർന്ന് യുവാക്കളെ വാനി സർക്കാർ റൂറൽ […]

Read More
 2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യം:  കെ.കെ. ശൈലജ ടീച്ചര്‍

2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം ലക്ഷ്യം: കെ.കെ. ശൈലജ ടീച്ചര്‍

നാളെ ഏപ്രില്‍ 25 ലോക മലമ്പനി ദിനാചരണം 2025 ഓടെ സംസ്ഥാനത്ത് മലമ്പനി നിവാരണം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഘട്ടംഘട്ടമായി ജില്ലകളില്‍ മലമ്പനി നിവാരണം സാധ്യമാക്കിയാണ് ഇത് സാക്ഷാത്ക്കരിക്കുന്നത്. ‘മലേറിയ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യത്തിനരികെ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തി സൗജന്യ സമ്പൂര്‍ണ ചികിത്സ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗം വരുന്ന […]

Read More