ഹെലികോപ്റ്റര്‍ അപകടം;എം. എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഹെലികോപ്റ്റര്‍ അപകടം;എം. എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം. എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ബുര്‍ജില്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ നടുവിന് പരുക്കേറ്റതിനെ തുടര്‍ന്ന് നട്ടെല്ലിനാണ് ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ജോഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പില്‍ ഞായറാഴ്ചയാണ് രാവിലെ എട്ടരയോടെ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും അടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.ലേക്‌ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ […]

Read More

ജില്ലയില്‍ 1062 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 1062 പോസിറ്റീവ്കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ പോസിറ്റീവ് ആയി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1033 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6455 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.സി.ടികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 410 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയവര്‍ – 0 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ […]

Read More
 കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കൊവിഡ്; ഒരാൾ മരിച്ചു

കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കൊവിഡ്; ഒരാൾ മരിച്ചു

കോവിഡ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . 4,201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്.കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ […]

Read More

അറിയിപ്പുകൾ

പ്ലാന്റ് സൂപ്പര്‍വൈസര്‍ : അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍(കപ്കോ ) ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ മീറ്റ് പ്രോസസിംഗ് പ്ലാന്റ് സൂപ്പര്‍വൈസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത –സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇറച്ചി ഉല്‍പാദനത്തിലും സംസ്‌കരണത്തിലുമൂളള സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത മാംസം സംസ്‌കരണ പ്ലാന്റില്‍ ഒരു വര്‍ഷത്തെ പരിചയം. 18 നും 36 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഏപ്രില്‍ 30- നകം മാനേജിംഗ് […]

Read More
 ജില്ലയില്‍ ഇന്നും നാളെയും  കോവിഡ് ടെസ്റ്റ് മഹായജ്ഞം;40000 പേരെ ടെസ്റ്റിന് വിധേയരാക്കും

ജില്ലയില്‍ ഇന്നും നാളെയും കോവിഡ് ടെസ്റ്റ് മഹായജ്ഞം;40000 പേരെ ടെസ്റ്റിന് വിധേയരാക്കും

കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി ഇന്നും നാളെയും (വെളളി, ശനി) കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കലക്ടര്‍ സാംബശിവറാവു ഇക്കാര്യം അറിയിച്ചത്. രോഗവാഹകരെ നേരത്തെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്ത് രോഗം പടരുന്നത് തടയുകയാണ് ലക്ഷ്യം. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ക്യാമ്പുകള്‍ […]

Read More

കോവിഡ് വ്യാപനം; നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ലിജി പുൽക്കുന്നുമ്മൽ

നമ്മുടെ നാട്ടിലൊക്കെ കോവിഡ്-19 മഹാമാരി ശക്തമായി പടരുന്ന സാഹചര്യത്തിൽ, 45 വയസ്സിനു മുകളിലുള്ള എല്ലാവരും ആരോഗ്യ കേന്ദ്രങ്ങളിൽ വന്നു വാക്സിനേഷൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല അല്പമെങ്കിലും ലക്ഷണം തോന്നുന്നവർ ടെസ്റ്റിന് വിധേയരാവുകയും പോസിറ്റീവ് ആണെങ്കിൽ കൃത്യമായ quarantine പാലിക്കുകയും ചെയ്യുക. വെറും ജലദോഷപ്പനി ആണ് എന്നുള്ള തരത്തിലുള്ള പ്രചരണങ്ങളിൽ വീണുപോകരുത് കാരണം ചിലർക്ക് ഈ അസുഖം വരുന്ന സമയത്ത് അതി ഗുരുതരമായ രീതിയിൽ ന്യൂമോണിയ ബാധിക്കുകയും മരണ കാരണമാവുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം മറക്കരുത്. ആശുപത്രികൾ നിറയുന്നു… […]

Read More
 പിണറായി വിജയന്‍ ഒരു ‘കോവിഡിയറ്റ്’ എന്ന് വി. മുരളീധരന്‍

പിണറായി വിജയന്‍ ഒരു ‘കോവിഡിയറ്റ്’ എന്ന് വി. മുരളീധരന്‍

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ‘കോവിഡിയറ്റ്’ ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാന്‍ മറ്റൊരു വാക്കില്ലെന്നും വി.മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ, ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. Kerala CM @VijayanPinarayi is a #COVIDIOT There is no better word to describe […]

Read More

ആൻറിച് നോർക്കിയക്ക് കൊവിഡ്

ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയക്ക് കൊവിഡ്. ഐപിഎലിനു മുന്നോടിയായി ഇന്ത്യയിലെത്തി ക്വാറൻ്റീനിൽ കഴിയവെയാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ക്വാറൻ്റീൻ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ വീണ്ടും 10 ദിവസം കൂടി നോർക്കിയ ക്വാറൻ്റീനിൽ കഴിയേണ്ടിവരും. തുടർന്ന് രണ്ട് ടെസ്റ്റുകൾ നെഗറ്റീവായാലേ താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയൂ

Read More

തൃശ്ശൂരിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തുന്നു

തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകൾക്ക് പിന്നാലെ തൃശൂരിലും മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവന്നിരുന്ന കൊവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പുകളാണ് നിർത്തുന്നത്.നാളെ മുതൽ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ ലഭ്യത കുറവ് മൂലമാണ് ആരോഗ്യവകുപ്പിന്റെ നടപടി. വാക്‌സിൻ ലഭ്യമാകുന്നതനുസരിച്ച് വാക്‌സിനേഷൻ പുനഃരാരംഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.

Read More