എന്തിനാണ് ഇത്രയധികം നന്ദി പറയുന്നത്;? മലയാളി പ്രേക്ഷകരോട്‌ ടി എം കൃഷ്ണ

എന്തിനാണ് ഇത്രയധികം നന്ദി പറയുന്നത്;? മലയാളി പ്രേക്ഷകരോട്‌ ടി എം കൃഷ്ണ

സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ടൈറ്റില്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് നന്ദി എഴുതിക്കാണിക്കുന്ന മലയാള സിനിമയിലെ പ്രവണതയെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. നവാഗത സംവിധായകരാകട്ടെ അല്ലാത്തവരാകട്ടെ, സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്ക് നന്ദി പറയുന്ന ഒരു ശീലമുണ്ട് നമ്മുടെ മലയാള സിനിമയിൽ.സഹപ്രവര്‍ത്തകര്‍, ഫാന്‍സ്‌ അസോസിയേഷനുകള്‍, മുതിർന്ന താരങ്ങൾ തുടങ്ങി നീണ്ട ഒരു നിര തന്നെയാണ് നന്ദി എഴുതി കാണിക്കുന്ന പട്ടികയിൽ ഉള്ളത്. Serious question to mallu-twitteratiWhy are there so many […]

Read More

ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് […]

Read More
 നടൻ വിവേകിന് ഹൃദയാഘാതം;നില ഗുരുതരം

നടൻ വിവേകിന് ഹൃദയാഘാതം;നില ഗുരുതരം

പ്രശസ്ത സിനിമാതാരം വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read More
 സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം;   ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു. ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചു.ആലപ്പുഴയിൽ വാക്സിനേഷൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നിർത്തിവച്ചിരിക്കുകയാണ്. തണ്ണീർമുക്കം, മുഹമ്മ പിഎച്ച്സി യ്ക്ക് കീഴിലുള്ള ക്യാമ്പുകളാണ് നിർത്തിവച്ചിരിക്കുന്നത്. ഇനി പരമാവധി 250 കുത്തിവെപ്പുകൾക്കുമാത്രമാണ് നിലവിൽ വാക്സിനേഷനുകൾ അവശേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്സിൻ ഇല്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഡിഎംഒയും നൽകിയിട്ടുണ്ട്. മാരാരിക്കുളം മേഖലയിലെ ക്യാമ്പുകളിലും വാക്സിനേഷൻ നിർത്തേണ്ട സാഹചര്യമാണ് . ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാനായി നിരവധി ആളുകൾ എത്തിയിരുന്നു […]

Read More
 ആദ്യ സ്റ്റേജ് ‘തുഗ്ലക്ക് ലോക്ക് ഡൗണ്‍’;രണ്ടാമത്തെ ഘട്ടം പാത്രം കൊട്ടി ശബ്ദമുണ്ടാക്കൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ആദ്യ സ്റ്റേജ് ‘തുഗ്ലക്ക് ലോക്ക് ഡൗണ്‍’;രണ്ടാമത്തെ ഘട്ടം പാത്രം കൊട്ടി ശബ്ദമുണ്ടാക്കൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലധികം ആയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് രാഹുൽ പറഞ്ഞു ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.കൊവിഡിനെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നതെന്നും അവ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആദ്യത്തെ സ്റ്റേജ് ‘തുഗ്ലക്ക് ലോക്ക് ഡൗണ്‍’ ആയിരുന്നു. 2020 മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവനെടുത്തു,’ രണ്ടാമത്തെ ഘട്ടം പാത്രം […]

Read More
 ഇ ഡി ക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി; സർക്കാരിന് തിരിച്ചടി

ഇ ഡി ക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി; സർക്കാരിന് തിരിച്ചടി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്.. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് […]

Read More
 കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് ആത്മഹത്യാ കുറിപ്പ്

കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം കിണറ്റിലുണ്ടാവുമെന്ന് ആത്മഹത്യാ കുറിപ്പ്

കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

Read More

വള്ളിക്കുന്നം അഭിമന്യു കൊലപാതകം; പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി

ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് സജയ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പടയണി വട്ടം ക്ഷേത്രത്തിൽ നടന്ന തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെടുന്നത്.

Read More
 ഡൽഹിയിലെ ആശുപത്രിയിൽ ഒരു കിടക്കയിൽ രണ്ടു കോവിഡ് രോഗികൾ

ഡൽഹിയിലെ ആശുപത്രിയിൽ ഒരു കിടക്കയിൽ രണ്ടു കോവിഡ് രോഗികൾ

രാജ്യതലസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയിൽ രണ്ടു കോവിഡ് രോഗികൾക്ക് ഒരു കിടക്കയാണ് നൽകിയിട്ടുള്ളത്. ആശുപത്രി കിടക്കയിൽ ഓക്‌സിജൻ മാസ്ക് ധരിച്ച രണ്ടുപേർ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. രോഗികളുടെ കാര്യത്തിൽ മാത്രമല്ല, മൃതദേഹങ്ങളും ആശുപത്രിയിൽ അശ്രദ്ധമായിട്ടാണ് കൈകാര്യം ചെയുന്നത്.ദിവസങ്ങളുടെ ഇടവേളയിൽ കൊവിഡ് കേസുകൾ വർധിച്ചതും രോഗികൾ ആശുപത്രിയിലേക്ക് എത്തിയതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ […]

Read More
 രണ്ടാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍; 1,185മരണം

രണ്ടാംദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍; 1,185മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച്ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി ഉയർന്നിരിക്കുകയാണ്. 15,69,743 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,25,47,866 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. […]

Read More