24 മണിക്കൂറിനിടെ 93,249 പുതിയ കേസുകൾ; 513 മരണം

24 മണിക്കൂറിനിടെ 93,249 പുതിയ കേസുകൾ; 513 മരണം

രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം. 24 മണിക്കൂറിനിടെ 93,249 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​.രാജ്യത്ത്​ പുതുതായി സ്​ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്​ട്രയിലാണ്​. രണ്ടു മാസത്തിനിടെ മഹാരാഷ്​ട്രയിൽ ഒമ്പതുമടങ്ങാണ്​ കോവിഡ്​ വ്യാപനം. ശനിയാഴ്ച മാത്രം 49,447 കേസുകളും 277 മരണവും മഹാരാഷ്​ട്രയിൽ സ്​ഥിരീകരിച്ചു24 മണിക്കൂറിനിടെ 513 പേർക്കാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. ഇതോടെ മരണസംഖ്യ 1,64,623ആയി ഉയർന്നു. 60,048 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,24,85,509 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,16,29,289 […]

Read More

ജില്ലയിൽ ഇന്ന് 568 പേർക്ക് കോവിഡ്

ജില്ലയില്‍ 568 പേര്‍ക്ക് കോവിഡ്രോഗമുക്തി 202 ജില്ലയില്‍ ഇന്ന് 568 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടുപേര്‍ക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 546 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,571 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 202 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1848 പേര്‍ ഉള്‍പ്പെടെ […]

Read More

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 ഷാനിമോള്‍ ഉസ്മാന്റെ ഹര്‍ജി; അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി

ഷാനിമോള്‍ ഉസ്മാന്റെ ഹര്‍ജി; അരൂരില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി

അരൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി ഹൈക്കോടതി. മണ്ഡലത്തിലെ 39 ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഹര്‍ജി നല്‍കിയത്. മണ്ഡലത്തിലെ 39 ബുത്തുകളില്‍ ആറായിരത്തോളം ഇരട്ടവോട്ടുകളെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് നടത്താമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഹര്‍ജിയില്‍ അറിയിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചെലവില്‍ ചിത്രീകരണം അനുവദിക്കാനാവില്ലെന്നും […]

Read More
 സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ കാരണം ബിനീഷിനെതിരായ കേസുകൾ; കോടിയേരി

സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ കാരണം ബിനീഷിനെതിരായ കേസുകൾ; കോടിയേരി

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ ബിനീഷ് കോടിയേരിക്കെതിരായുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയാവുമെന്നതിനാലാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇതിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും മാറിനില്‍ക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത് എന്നായിരുന്നു കോടിയേരിയും സി.പി.ഐ.എമ്മും വ്യക്തമാക്കിയത്. ആദ്യമായാണ് മക്കള്‍ക്കെതിരായ കേസും ഇതിന് കാരണമായെന്ന് ആദ്യമായാണ് കോടിയേരി വെളിപ്പെടുത്തുന്നത് ‘ബിനീഷ് കുറ്റം ചെയ്‌തെങ്കില്‍ അന്വേഷിക്കട്ടെ, കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ എന്ന […]

Read More
 ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ട; എ.വിജയരാഘവന്‍

ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ട; എ.വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്. നേതൃത്വപാടത്തെ ആളുകള്‍, സമൂഹം നോക്കിക്കാണുന്നതിന്റെ അതിന്റെ ഭാഗമായി വരുന്നതാണ് ചില പ്രതികരണങ്ങളാണ് ചില വിളികള്‍. സ്വാഭാവികമായും ലഭിക്കുന്ന ആദരവിനെ വളച്ചൊടിക്കേണ്ടതില്ല.തെരഞ്ഞെടുപ്പ് വേദിയിലേക്ക് ആളുകളെ ആനയിക്കുമ്പോള്‍ എന്തൊക്കെ വിശേഷണങ്ങളുണ്ടാകും. അതൊക്കെ നാട്ടുനടപ്പല്ലേ. നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്. സംസ്ഥാന മുഖ്യമന്ത്രിയെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നു അത്രയേ ഉള്ളൂ.വിജയരാഘവൻ പറഞ്ഞു

Read More
 പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.

പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.

പ്രചാരണത്തിനിടെ ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു.സ്ഥാനാര്‍ഥി സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നേരിയ പരിക്കേറ്റ വീണാ ജോര്‍ജിനെയും ഡ്രൈവറെയും പ്രഥമശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
 ഡി.എം.കെ നേതാവ് കനിമൊഴിക്ക് കൊവിഡ്

ഡി.എം.കെ നേതാവ് കനിമൊഴിക്ക് കൊവിഡ്

നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലവില്‍ ഹോം ഐസൊലേഷനില്‍ കഴിയുകയാണ് കനിമൊഴി. കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് തമിഴ്‌നാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കനിമൊഴിയുടെ എല്ലാ പരിപാടികളും റദ്ദ് ചെയ്തു.തെരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി.234 നിയമസഭ സീറ്റുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വിജയിക്കുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

Read More
 ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്കൾ’ പാർട്ടിയാണ് ക്യാപ്റ്റൻ;പി. ജയരാജൻ

ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്കൾ’ പാർട്ടിയാണ് ക്യാപ്റ്റൻ;പി. ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയറ്റംഗം പി. ജയരാജൻ. എല്ലാവരും സഖാക്കളാണ്, പാർട്ടിയാണ് ക്യാപ്റ്റൻ, പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്.ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ […]

Read More

UDF നേതാവ് ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം

കുന്ദമംഗലം നിയോജക മണ്ഡലം UDF നേതാവും മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ട്രഷററുമായ ഹംസ മാസ്റ്ററുടെ കാറിന് നേരെ അക്രമം.വെള്ളലശ്ശേരി MVR റോഡില്‍ പാറക്കണ്ടിയില്‍ വെച്ച് ഹൗസ് കാമ്പയിന്‍റെ ഭാഗമായി ഹംസ മാസ്റ്റര്‍ പോയ സമയത്തായിരുന്നു കാർ അടിച്ചു തകര്‍ത്തത് അക്രമം ഉണ്ടായത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന് UDF നേതാക്കൾ പറഞ്ഞു

Read More