മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്.
നേതൃത്വപാടത്തെ ആളുകള്‍, സമൂഹം നോക്കിക്കാണുന്നതിന്റെ അതിന്റെ ഭാഗമായി വരുന്നതാണ് ചില പ്രതികരണങ്ങളാണ് ചില വിളികള്‍. സ്വാഭാവികമായും ലഭിക്കുന്ന ആദരവിനെ വളച്ചൊടിക്കേണ്ടതില്ല.തെരഞ്ഞെടുപ്പ് വേദിയിലേക്ക് ആളുകളെ ആനയിക്കുമ്പോള്‍ എന്തൊക്കെ വിശേഷണങ്ങളുണ്ടാകും. അതൊക്കെ നാട്ടുനടപ്പല്ലേ. നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്. സംസ്ഥാന മുഖ്യമന്ത്രിയെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നു അത്രയേ ഉള്ളൂ.വിജയരാഘവൻ പറഞ്ഞു