വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു;കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ

വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു;കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ

വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡിജിസിഐ. മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന യാത്രക്കാര്‍ക്ക് എതിരെ പിഴ ചുമത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഡിജിസിഐ നിര്‍ദേശം നല്‍കി. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഡിജിസിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡിജിസിഐ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ അടക്കമുള്ളവര്‍ കൃത്യമായി […]

Read More
 ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെച്ചത്. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചിരുന്നു. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ […]

Read More
 ഇരട്ട വോട്ട് മരവിപ്പിക്കൽ;ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ

ഇരട്ട വോട്ട് മരവിപ്പിക്കൽ;ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ . ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഹര്‍ജിയില്‍ നാളെ വിധി പറയാനായി തീരുമാനിച്ചത്. 38,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് തടയാനുള്ള നടപടികള്‍ ഉണ്ടാവും. ഇരട്ടവോട്ടുള്ളവര്‍ ഒരു സ്ഥലത്തുമാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഇന്നലെ കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ആവശ്യമായ […]

Read More
 തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു;പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജന്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നു;പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജന്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചെന്ന് മന്ത്രി ഇ.പി.ജയരാജന്‍.ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും സി.പി.ഐ.എം നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി പറഞ്ഞു.ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നു’ ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് തോന്നുന്നത്. എനിക്കൊക്കെ […]

Read More
 ഒരു പാർട്ടിയിലും ചേർന്നിട്ടില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഷാജോണ്‍

ഒരു പാർട്ടിയിലും ചേർന്നിട്ടില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഷാജോണ്‍

കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ഷാജോണ്‍ രംഗത്ത്.താന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്നും ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ എഴുതി.കഴിഞ്ഞ ദിവസമായിരുന്നു ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ കുടുംബത്തിന്റേ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാജോണ്‍ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍, മുകേഷ്, കൃഷ്ണകുമാര്‍, സുരേഷ് ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ മത്സരരംഗത്തുള്ളതുകൊണ്ട് ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് നിരവധി സിനിമാതാരങ്ങള്‍ പ്രചരണത്തിനിറങ്ങിയിരുന്നു. […]

Read More
 രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരും;സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരും;സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യ നിയന്ത്രണവും ​ബി.ജെ.പി കൊണ്ടുവരുമെന്ന് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയും എം.പിയുമായ സുരേഷ്​ ഗോപി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം.കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മികച്ച ഭരണം കാഴ്ച വെക്കുമെന്നും ബിജെപിയുടെ കഴിവ് മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണം നോക്കിയാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.‘എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഞങ്ങള്‍ ഏക സിവില്‍ കോഡ് കൊണ്ടു വരും. ജനസംഖ്യാനിയന്ത്രണത്തിനുള്ള പദ്ധതികളും നടപ്പിലാക്കും. എല്ലാ ജനാധിപത്യപരമായി. ഞങ്ങളെ തെരഞ്ഞെടുക്കൂ. […]

Read More
 യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

കഴിഞ്ഞ പലവര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിയുവാക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കേരളരാഷ്ട്രീയം മാറുകയാണ്.കേരളത്തിലെ ഇരു മുന്നണികളും പയറ്റുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇരുമുന്നണികളും മാറിമാറി നാട് കൊള്ളയടിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മല്‍സരം ഇത്തവണ ജനം തള്ളുമെന്ന് നരേന്ദ്രമോദി പറഞ്ഞു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു. കേരളത്തുക്കുറിച്ചുള്ള ബിജെപി കാഴ്ചപ്പാട് നാളെയെ മുന്നില്‍ […]

Read More
 രാഹുല്‍ഗാന്ധിക്കെതിരായ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്സ്‍ ജോര്‍ജ്

രാഹുല്‍ഗാന്ധിക്കെതിരായ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്സ്‍ ജോര്‍ജ്

രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അശ്ളീല പരാമർശത്തിന് മാപ്പ് പറഞ്ഞ് മുന്‍ എംപി ജോയ്സ്‍ ജോർജ്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമര്‍ശം. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു. പരാമ‍ശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമ‍ശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതി‍ന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ശമുണ്ടാകാൻ […]

Read More
 ഏപ്രിലിലെ ഭക്ഷ്യകിറ്റ്, വിതരണം ഇന്നുമുതൽ

ഏപ്രിലിലെ ഭക്ഷ്യകിറ്റ്, വിതരണം ഇന്നുമുതൽ

ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണത്തിനു ഇന്നു തുടക്കമാകും. ഇതു സംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്‌ടറുടെ ഉത്തരവിറങ്ങി. എല്ലാ വിഭാഗക്കാര്‍ക്കും ഇന്നു മുതല്‍ കിറ്റ് കിട്ടും. ഏപ്രിൽ ഒന്നിന് കിറ്റ് വിതരണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിലിലെ കിറ്റ് മാര്‍ച്ചില്‍ നല്‍കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കിറ്റ് ഏപ്രിൽ ഒന്നിന് ശേഷം കൊടുത്തു തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ അവധി ദിവസങ്ങളായ ഏപ്രിൽ 1,2 തിയതികളിൽ കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണ് വിതരണം വീണ്ടും […]

Read More
 രാഹുല്‍ഗാന്ധിക്കെതിരായ ആക്ഷേപം; ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി

രാഹുല്‍ഗാന്ധിക്കെതിരായ ആക്ഷേപം; ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിക്കെതിരെ അശ്ളീല പരാമർശം നടത്തിയ മുന്‍ എംപി ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വ്യക്തിപരമായി ആക്രമിക്കാറില്ല. രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഞങ്ങള്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നയമല്ല . രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ക്കും. മറ്റു തരത്തില്‍ ഞങ്ങള്‍ സാധാരണ സ്വീകരിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ […]

Read More