രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ പൂർണ തൃപ്തി;ഡിജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ പൂർണ തൃപ്തി;ഡിജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് കോടതി വിധിയിൽ പൂർണ തൃപ്തനാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്.അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി.മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Read More
 കൊല്ലം നിലമേലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവം ; എസ്എഫ്ഐക്കാർക്ക് ജാമ്യം ലഭിച്ചു

കൊല്ലം നിലമേലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവം ; എസ്എഫ്ഐക്കാർക്ക് ജാമ്യം ലഭിച്ചു

കൊല്ലം നിലമേലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം ലഭിച്ചു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ 12 പേർക്കും ജാമ്യം ലഭിച്ചു. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് 2 ലാണ് കേസ് പരിഗണിച്ചത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ഐപിസി 124 ചുമത്തിയാണ് 12 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ റോഡിലേക്ക് എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ […]

Read More
 കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കമായി

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കമായി

സൗജന്യ മരുന്ന് വിതരണം പുനഃസ്ഥാപിക്കുക,എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിത ബാധിതർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ തുടക്കമായി. മാസങ്ങളായി മുടങ്ങിയ സൗജന്യ മരുന്ന് വിതരണം പുനസ്ഥാനപിക്കണമെന്നാണ് പ്രധാന ആവശ്യം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും സമര പന്തലിലെത്തി.മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായ എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേർന്നിട്ട് ഒരു വർഷം പിന്നിട്ടു. പരാതി പറയാൻ പോലും ഇടമില്ല. നീതി ലഭിക്കുന്നതുവരെ സമരം […]

Read More
 ക്ലിഫ് ഹൗസിൽ കർട്ടന് 7 ലക്ഷം രൂപ; കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെകെ രമ

ക്ലിഫ് ഹൗസിൽ കർട്ടന് 7 ലക്ഷം രൂപ; കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെകെ രമ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയത് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരിലേക്ക് നയിച്ചു. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎൽഎ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു.

Read More
 പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെ; പ്രകാശ് രാജ്

പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെ; പ്രകാശ് രാജ്

പ്രധാന മന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാൻ എങ്ങനെ സാധിക്കുമെന്ന് നടൻ പ്രകാശ് രാജ്. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും […]

Read More
 മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി;വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിലാണ് സംഭവം

മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി;വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിലാണ് സംഭവം

വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘർഷം. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്.നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള […]

Read More
 മുക്കം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും അമ്മയും മരിച്ച നിലയിൽ

മുക്കം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും അമ്മയും മരിച്ച നിലയിൽ

മുക്കം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥനും അമ്മയും മരിച്ച നിലയിൽ. ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഇന്നലെയും ഷിംജു ജോലിക്കെത്തിയിരുന്നു.

Read More
 പ്രേമം ഓട്ടോ​ഗ്രാഫിന്റെ കോപ്പിയടിയെന്ന് ചേരനോട് സംവിധായകൻ പറഞ്ഞു; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ

പ്രേമം ഓട്ടോ​ഗ്രാഫിന്റെ കോപ്പിയടിയെന്ന് ചേരനോട് സംവിധായകൻ പറഞ്ഞു; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ

നിവിൻ പോളി അല്‍ഫോന്‍സ് പുത്രന്‍ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം പ്രേമം തമിഴ് സിനിമ ഓട്ടോഗ്രാഫിന്റെ കോപ്പിയടിയാണെന്ന് സംവിധായകന്‍ ചേരനെ വിളിച്ച് ഒരു മലയാളി സംവിധായകന്‍ പറഞ്ഞുവെന്ന് വെളിപ്പെടുത്തി അല്‍ഫോന്‍സ് പുത്രന്‍. ആ സംവിധായകനായുള്ള തിരച്ചിലിൽ ആണ് താനെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ് ഇങ്ങനെ കേരളത്തില്‍ നിന്നൊരു സംവിധായകന്‍: ഓട്ടോഗ്രാഫ്, പൊക്കിഷം, തവമായ് തവമിരുന്താല്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ചേരന്‍ […]

Read More
 കാസർകോട് പള്ളത്ത് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച സംഭവം;മരിച്ചവർ മോഷണക്കേസുകളിൽ പ്രതികളായിരുന്നവർ

കാസർകോട് പള്ളത്ത് യുവാക്കൾ ട്രെയിൻ തട്ടി മരിച്ച സംഭവം;മരിച്ചവർ മോഷണക്കേസുകളിൽ പ്രതികളായിരുന്നവർ

കാസർകോട് പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതെന്ന് കരുതുന്ന നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം.കാസർകോട് പള്ളത്ത് രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം. […]

Read More
 ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരം; മുന്നറിയിപ്പുമായി മല്ലികാർജുൻ ഖാർഗെ

ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരം; മുന്നറിയിപ്പുമായി മല്ലികാർജുൻ ഖാർഗെ

ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വിജയിച്ചാൽ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകുമെന്നും റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാർഗെ പറഞ്ഞു . ‘ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ജയിച്ചാൽ രാജ്യത്ത് ഏകാധിപത്യ ഭരണമായിരിക്കും. റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കും’- പാർട്ടി റാലിയിൽ സംസാരിക്കവെ ഖാർഗെ പറഞ്ഞു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ വിഷമാണ്. അവരിൽ നിന്നും അകന്നു നിൽക്കണമെന്നും അദ്ദേഹം […]

Read More