സൗജന്യ മരുന്ന് വിതരണം പുനഃസ്ഥാപിക്കുക,എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിത ബാധിതർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ തുടക്കമായി.

മാസങ്ങളായി മുടങ്ങിയ സൗജന്യ മരുന്ന് വിതരണം പുനസ്ഥാനപിക്കണമെന്നാണ് പ്രധാന ആവശ്യം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും സമര പന്തലിലെത്തി.മന്ത്രി മുഹമ്മദ് റിയാസ് ചെയർമാനായ എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേർന്നിട്ട് ഒരു വർഷം പിന്നിട്ടു. പരാതി പറയാൻ പോലും ഇടമില്ല. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ദുരിത ബാധിതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *