നമുക്കും പരിശ്രമിക്കാം മാധ്യമ പ്രവർത്തകന്റെ ചികിത്സക്കായി

നമുക്കും പരിശ്രമിക്കാം മാധ്യമ പ്രവർത്തകന്റെ ചികിത്സക്കായി

വാഹനാപകടത്തില്‍ പരുക്കേറ്റ് കെ.സി.എല്‍. ക്യാമറാമാന്‍ റെമോ ബെഞ്ചമിന്‍ പീറ്റര്‍ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയാണ്. രണ്ട് ഇടുപ്പെല്ലുകളും തകർന്ന റെമോയെ ഇന്നലെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ക്ഷതമുള്ളതിനാല്‍ തുടര്‍ശസ്തക്രിയകള്‍ വേണ്ടിവന്നേക്കും. മികച്ച ചികിൽസ വേഗത്തിൽ ലഭിക്കാനുള്ള ഇടപെടലുകൾ നമ്മൾ നടത്തുന്നുണ്ട്​. തുടർ ശസ്തക്രിയകൾക്കും ചികിത്സയ്ക്കുമായി പത്ത് ലക്ഷം രൂപയെങ്കിലും ചെലവ് വരും. നിർധന കുടുംബാംഗമായ റെമോയെ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരിക എന്നത്​ സഹപ്രവർത്തകർ എന്ന നിലയിൽ നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്​. റെമോയ്ക്ക് മികച്ച ചികിത്സ ഉറപ്പു […]

Read More
 ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക്‌ തലവേദനയാകുന്നു

ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക്‌ തലവേദനയാകുന്നു

ഓർഗനൈസർ പത്രാധിപരായിരുന്ന ബാലശങ്കർ പുറത്തുവിട്ട ‘ഡീൽ’ വിവാദത്തിനൊപ്പം മുതിർന്ന നേതാവ് ഒ. രാജഗോപാലിന്റെ തുറന്നുപറച്ചിലുകൾ ബി.ജെ.പിക്ക്‌ തലവേദനയാകുകയാണ്. ഇടതുമുന്നണിയെ തോൽപ്പിക്കാൻ യു.ഡി.എഫിനും യു.ഡി.എഫിനെ തോൽപ്പിക്കാൻ എൽ.ഡി.എഫിനും വോട്ടുചെയ്യുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാൽ പറഞ്ഞത്. കോലീബി സഖ്യമുൾപ്പെടെയുള്ള ധാരണ മുമ്പുണ്ടായിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു. മാത്രമല്ല; തന്റെ മണ്ഡലമായ നേമത്തുമത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരനെ പുകഴ്ത്തുകയുംെചയ്തു. അതും സ്വന്തം പാർട്ടി സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ.കോലീബി സഖ്യത്തിന്റെ കഥ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടൊന്നുമല്ലെങ്കിലും രാജഗോപാൽ […]

Read More
 പ്രതിസന്ധിക്ക് പരിഹാരം;സി രഘുനാഥ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും;

പ്രതിസന്ധിക്ക് പരിഹാരം;സി രഘുനാഥ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും;

ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പത്രിക സമര്‍പ്പിച്ച ഡിസിസി സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുമ്പേ പത്രിക സമര്‍പ്പിച്ച രഘുനാഥിന് കെപിസിസി പാര്‍ട്ടി ചിഹ്നം അനുവദിച്ചു. ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും രഘുനാഥ് പത്രിക നല്‍കിയത് അറിയില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. ഇതോടെ രഘുനാഥിന് പാര്‍ട്ടി ചിഹ്നം ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരുന്നു. എന്നാല്‍, തര്‍ക്കങ്ങളെല്ലാം അവസാനിപ്പിച്ച് […]

Read More
 രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;

രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;

രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി അശ്വിനി ചൗബെ രാജ്യസഭയില്‍ അറിയിച്ചു.രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 ആയി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് നാലിന് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 242 ആയിരുന്നു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവയ്ക്ക് സാധാരണ കൊറോണ വൈറസിനേക്കാള്‍ വ്യാപനശേഷി വളരെ […]

Read More
 കഠിന ചൂടിനെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

കഠിന ചൂടിനെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

തെരഞ്ഞെടുപ്പ് കാലം: ചൂടാകാതിരിക്കാന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതാണ് ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. അതിനാല്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം […]

Read More
 ഇരുൾ നെറ്റ്ഫ്‌ളിക്‌സ് റീലീസ് ; ആകാംക്ഷ നിറച്ച് ട്രെയ്‌ലർ

ഇരുൾ നെറ്റ്ഫ്‌ളിക്‌സ് റീലീസ് ; ആകാംക്ഷ നിറച്ച് ട്രെയ്‌ലർ

ഫഹദ് ഫാസില്‍ ചിത്രം ഇരുളിന്‍റെ ട്രെയ്‌ലർ പുറത്ത്.സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്‍റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’. നെറ്റ്‍ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. Dramatic music, Fahadh Faasil and a whole lot of mystery: Irul has everything we love… and more! Arriving on April 2nd.#FahadhFaasil @darshanarajend #SoubinShahir @IamAntoJoseph @NaseefYI pic.twitter.com/m2Og23LbAk […]

Read More
 കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച സ്കറിയാ തോമസ് കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു. അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്.

Read More
 ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍

ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്കരും സമ്മര്‍ദം ചെലുത്തിയിരുന്നു. കെ സുധാകരന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിന്നാലെ കണ്ണൂരിലെ പ്രവര്‍ത്തകര്‍ സുധാകരന്‍റെ വീട്ടിലെത്തി ഇതേ ആവശ്യം ഉന്നയിച്ചു. “ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. […]

Read More
 ശബരിമല; സത്യവാങ്മൂലം തിരുത്താന്‍ പിണറായിെയ വെല്ലുവിളിക്കുന്നെന്ന് ചെന്നിത്തല

ശബരിമല; സത്യവാങ്മൂലം തിരുത്താന്‍ പിണറായിെയ വെല്ലുവിളിക്കുന്നെന്ന് ചെന്നിത്തല

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം തിരുത്താന്‍ പിണറായിെയ വെല്ലുവിളിക്കുന്നെന്നും വിശ്വാസികളോട് ഖേദം പ്രകടിപ്പിക്കാനുള്ള മര്യാദ മുഖ്യമന്ത്രി കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സത്യവാങ്മൂലം തിരുത്താതിരുന്നാല്‍ വിധി മറിച്ചാകുമെന്നും പറഞ്ഞു.ശബരിമല വിശ്വാസികളുടെ കാര്യത്തില്‍ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . പിണറായി വിജയന്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വിശ്വാസികളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം ബിജെപി ബന്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണെന്നും സിപിഎമ്മിനെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും രമേശ് […]

Read More
 ധർമ്മടത്ത് സുധാകരൻ..?മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം,,സമ്മതത്തിനായി കാത്തിരിക്കുന്നുവെന്ന് മുല്ലപ്പള്ളി

ധർമ്മടത്ത് സുധാകരൻ..?മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം,,സമ്മതത്തിനായി കാത്തിരിക്കുന്നുവെന്ന് മുല്ലപ്പള്ളി

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടത്ത് മത്സരിക്കുന്നതിനായി സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. അന്തിമ ഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സുധാകരന്‍ വരണമെന്നാണ് ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേ സമയം ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകാന്‍ കെ.സുധാകരന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുമ്പോഴും അദ്ദേഹം ഇതുവരെ അനുകൂല നിലാപാട് എടുത്തിട്ടില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. സിപിഎമ്മില്‍വരെ ഇത്തവണ പരസ്യമായ പ്രതികരണങ്ങളുണ്ടായി. […]

Read More