കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.

ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച സ്കറിയാ തോമസ് കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു. അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *