ശബരിമല; ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂ;പിണറായി വിജയന്‍.

ശബരിമല; ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂ;പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ശബരിമല ചര്‍ച്ചയാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല നന്നായി ഉപയോഗിക്കാന്‍ നോക്കിയിരുന്നു. അത് ഏശിയോ’, പിണറായി ചോദിച്ചു. സുപ്രീംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായി നടക്കുന്നുണ്ട്. പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും നമ്മുടെ മുന്നിലില്ല. ഇനി വരാനിരിക്കുന്ന വിധി സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്ന വിധിയില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍, നമ്മുടെ നാട്ടില്‍ […]

Read More
 പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശ;പിണറായി വിജയന്‍

പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശ;പിണറായി വിജയന്‍

‘പ്രചാരണ മേഖലയില്‍ പ്രതിപക്ഷത്തിന് കടുത്ത നിരാശയാണുള്ളതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെ വികസനം എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം വ്യക്തമാക്കുന്നത് അതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ആര്‍ക്കും മറച്ചുവെക്കാനാകില്ല. അതുകൊണ്ട് തന്നെ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. കേരളം മാറില്ലെന്ന ധാരണ ഇടതുപക്ഷം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് -ബി.ജെ.പി ചങ്ങാത്തം പരസ്യമാകുന്നുണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ ശ്രമം നടന്നു. ഒ രാജഗോപാല്‍‌ പറഞ്ഞത് പലരും കേള്‍ക്കുന്നില്ല. […]

Read More
 പൃഥ്വിരാജും ജോജുവും ഒന്നിച്ചെത്തുന്ന ‘സ്റ്റാര്‍’, ഏപ്രില്‍ 9ന്

പൃഥ്വിരാജും ജോജുവും ഒന്നിച്ചെത്തുന്ന ‘സ്റ്റാര്‍’, ഏപ്രില്‍ 9ന്

പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഏപ്രില്‍ 9ന് തിയറ്ററുകളിലേക്ക്. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ചേര്‍ന്ന് പുറത്തിറക്കി. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് […]

Read More
 കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ;ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണം

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ;ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണം

നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ബിജെപി ദേശീയനേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. കഴക്കൂട്ടത്തെക്കൂടാതെ മറ്റ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചതോടെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണമായി. മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ, കൊല്ലത്ത് എം സുനിൽ എന്നിവരാണ് മത്സരിക്കുക. മാനന്തവാടിയിൽ നേരത്തേ മണിക്കുട്ടൻ എന്ന സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, തന്‍റെ സമ്മതത്തോടെയല്ല ഈ പ്രഖ്യാപനമെന്നും, പിൻമാറുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നു ശബരിമല […]

Read More
 സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ല;യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും; വാളയാർ പെണ്‍കുട്ടികളുടെ അമ്മ

സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ല;യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും; വാളയാർ പെണ്‍കുട്ടികളുടെ അമ്മ

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന് ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാർ പെണ്‍കുട്ടികളുടെ അമ്മ.യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ടെന്നും അമ്മ ചോദിക്കുന്നു. വാളയാര്‍ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മല്‍സരിക്കുന്നത്. തനിക്ക് […]

Read More
 വട്ടിയൂര്‍കാവില്‍ അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം ;രാജി

വട്ടിയൂര്‍കാവില്‍ അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതിഷേധം ;രാജി

വട്ടിയൂര്‍കാവില്‍ കെപി അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിൽ കോണ്‍ഗ്രസില്‍ പ്രതിഷേധവും നേതാക്കളുടെ രാജിയും . 14 മണ്ഡലം പ്രസിഡണ്ടുമാര്‍, 2 ബ്ലോക്ക് പ്രസിഡണ്ടുമാര്‍, 2 ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരാണ് രാജി വെച്ചത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. രണ്ട് തവണ മുരളീധരനിലൂടെ നിലനിര്‍ത്തിയ മണ്ഡലം 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായിരുന്നു വികെ പ്രശാന്ത് പിടിച്ചെടുക്കുകയായിരുന്നു. കെ മുരളീധരന്‍ വടകരയില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവിടെ […]

Read More
 സിപിഐ സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വ്യാജവാര്‍ത്ത നല്‍കി ജന്മഭൂമി

സിപിഐ സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വ്യാജവാര്‍ത്ത നല്‍കി ജന്മഭൂമി

നാട്ടിക ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വ്യാജവാര്‍ത്ത നല്‍കി ജന്മഭൂമി. സ്ഥാനാര്‍ത്ഥി മരിച്ചതായി വ്യാജവാര്‍ത്ത നല്‍കി ബിജെപി മുഖപത്രമായ ജന്‍മഭൂമി. ജന്‍മഭൂമി തൃശൂര്‍ എഡിഷനിലെ ചരമകോളത്തിലാണ് വാര്‍ത്ത വന്നത്. ഫോട്ടോ സഹിതം വന്ന വാര്‍ത്ത വാര്‍ത്ത വിവാദമായതോടെ പത്രത്തിന്റെ ഇ പതിപ്പ് പിന്‍വലിച്ചു.മുകുന്ദന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചരമക്കോളത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സി.സി മുകുന്ദനെ കുറിച്ചുള്ള മിക്ക വിവിരങ്ങളും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ അബദ്ധമായി കണക്കാകാനാകില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ജന്‍മഭൂമിക്കെതിരെ നിയമനടപടി […]

Read More
 ഉയർന്ന പ്രതിദിന കണക്ക് ;രാജ്യത്ത് 24 മണിക്കൂറിനിടെ 25,320 പേര്‍ക്ക് കോവിഡ്

ഉയർന്ന പ്രതിദിന കണക്ക് ;രാജ്യത്ത് 24 മണിക്കൂറിനിടെ 25,320 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,320 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 161 കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നു. ഇതില്‍ 1,09,89,897 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേര്‍ രോഗമുക്തി നേടി. കോവിഡ് വ്യാപനം കൂടുതൽ മഹാരാഷ്ട്രയിലാണ് . കഴിഞ്ഞ ദിവസം 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് […]

Read More
 ന്യുമോണിയ;സുരേഷ് ഗോപി ചികിത്സയില്‍

ന്യുമോണിയ;സുരേഷ് ഗോപി ചികിത്സയില്‍

നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി രോഗബാധിതനായിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്ന് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്താക്കി. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ എന്നീ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി […]

Read More
 കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

നിയമ സഭ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.115 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ തൽക്കാലം ഒഴിച്ചിടും. മറ്റ് മുന്നണികളിലെ സ്ഥാനാര്‍ഥികളെ അറിഞ്ഞശേഷമേ ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കൂ. കെ സുരേന്ദ്രന്‍റെ പേര് മഞ്ചേശ്വരത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കണോ എന്നതിൽ ദേശീയ നേതൃത്വം […]

Read More