കോവിഡ്; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക് ഡൗൺ

കോവിഡ്; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക് ഡൗൺ

കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പൂര്‍ പൊലീസ് കമ്മീഷണറേറ്റിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് ഇത് ബാധകമാകുക.വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.നാഗ്പൂരില്‍ മാത്രം ഇന്നലെ 1710 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 173 ദിവസത്തിനിടെ ആദ്യമായാണ് ഇത്രയുമധികം കേസുകള്‍ […]

Read More
 നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്, ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ

നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ്, ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ

കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകും. താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എംപിമാർ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.ലീഗ് നേതാവ് കെ.പി.എ മജീദ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക നാളെ […]

Read More
 ശബരിമല യുവതി പ്രവേശനം;ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനം;ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും […]

Read More
 ഇന്ന് മഹാശിവരാത്രി

ഇന്ന് മഹാശിവരാത്രി

ഇന്ന് മഹാശിവരാത്രി.ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ആണുള്ളത്. ശിവരാത്രി പിറ്റേന്നായ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ പുഴയോരത്തെ ബലിത്തറകളില്‍ പിതൃകര്‍മങ്ങള്‍ നടത്താന്‍ അനുമതിയുള്ളൂ. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രവേശനം.മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിത്തറകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ ക്ലസ്റ്ററിലും 200 പേര്‍ക്കു വീതം ഒരേസമയം 1,000 പേര്‍ക്കു ബലിയിടാം. തര്‍പ്പണത്തിനു 20 […]

Read More
 പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിര്‍ സ്ഥാനാര്‍ഥി.സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാന്‍ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താന്‍ തെരുവില്‍ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. മമതയുടെ […]

Read More
 ഐഫോൺ വിവാദം; കോടിയേരിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

ഐഫോൺ വിവാദം; കോടിയേരിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ഇന്നു രാവിലെ പതിനൊന്നിന് കൊച്ചി ഓഫിസില്‍ ഹാജരാവാനാണ്, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്കു നോട്ടീസ് നല്‍കിയിരുന്നത്. സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്നും അത് ആർ‍ക്കൊക്കെ ലഭിച്ചെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു […]

Read More
 നിയമ സഭ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥി പട്ടികയായി

നിയമ സഭ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥി പട്ടികയായി

നിയമസഭാ തെരഞ്ഞടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടികയായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിക്കും. ചാത്തന്നൂരില്‍ സി കെ ജയലാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും.ചടയമം​ഗലം ഉൾപ്പടെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെയുള്ള വിവരമനുസരിച്ച് ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണ് സിപിഐ പട്ടികയിലുള്ളത്. കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, നാദാപുരം – ഇ കെ വിജയന്‍, പട്ടാമ്പി – […]

Read More
 പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ല; മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം;ഷാഫി പറമ്പില്‍

പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ല; മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം;ഷാഫി പറമ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിലേക്ക് മാറുമെന്ന വാര്‍ത്തകളോട് പ്രതികരികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഷാഫി പറമ്പില്‍ മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. അത്തരമൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നിട്ടേയില്ല. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ഷാഫി പറഞ്ഞു. പട്ടാമ്പിയിലേക്ക് മാറണമെങ്കില്‍ തനിക്ക് നേരത്തെ തന്നെ മാറാമായിരുന്നു. അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല. തുടക്കക്കാരന്റെ പതര്‍ച്ച നേരിട്ടപ്പോഴും എന്നെ ചേര്‍ത്തുപിടിച്ച പ്രദേശമാണിത്. പാലക്കാട്ടുകാര്‍ തനിക്ക് […]

Read More
 മലപ്പുറം ഉപതെരഞ്ഞെടുപ്പ്;എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതെരഞ്ഞെടുപ്പ്;എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു.നിലവിൽ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് സൂചന.കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി.

Read More
 എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം;പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം;പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ധര്‍മ്മടത്തെത്തും. 8 മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം.വൈകീട്ട് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണം ഒരുക്കാനാണ് പാര്‍ട്ടി തീരുമാനം. വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും പത്തു മുതല്‍ മണ്ഡല പര്യടനം ആരംഭിക്കാനാണ് തീരുമാനം. ദിവസേന രാവിലെ 10 മണിമുതല്‍ […]

Read More