അധ്വാനിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ കഥ പറഞ്‍ 21 അവേഴ്‌സ്; ഡോക്യൂമെന്ററി ഫിലിം മാർച്ച് 7 ഇന് റിലീസ്

അധ്വാനിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ കഥ പറഞ്‍ 21 അവേഴ്‌സ്; ഡോക്യൂമെന്ററി ഫിലിം മാർച്ച് 7 ഇന് റിലീസ്

അധ്വാനിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ കഥ പ്രേക്ഷകരിലെത്തിക്കാന്‍ ഒരുങ്ങി കേരളത്തിലെ സംവിധായകരുടെ കൂട്ടായ്മയായ കളക്ട്ടീവ് ഫേസ് വണ്‍. 21 അവേഴ്‌സ് എന്ന പേരില്‍ ഒരു ഡോക്യൂമെന്ററിയാണ് കളക്കറ്റീവ് ഇത്തവണ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ തലേ ദിവസമായ മാര്‍ച്ച് 7ന് ഡോക്യൂമെന്ററി റിലീസ് ചെയ്യും. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലര്‍ നടി നിമിഷ സജയന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ട്രെയ്‌ലര്‍ കളക്ക്റ്റീവ് ഫേസ് വണ്ണിന്റെ യൂട്യൂബ് ചാനലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. വൈകീട്ട് 6 മണിക്ക് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് […]

Read More
 രാജ്യത്ത് ഇത് വരെ വിതരണം ചെയ്തത് 1.8 കോടി കോവിഡ് വാക്സിൻ

രാജ്യത്ത് ഇത് വരെ വിതരണം ചെയ്തത് 1.8 കോടി കോവിഡ് വാക്സിൻ

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. 68,53,083 ആരോഗ്യപ്രവര്‍ത്തകര്‍, 60,90,931 കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള 2,35,901 പേര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 16,16,920 പേര്‍ക്കും കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 31,41,371 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60,90,931 മുന്‍നിരപ്രവര്‍ത്തകര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും ഇതുവരെ […]

Read More
 സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ; നാര്‍ക്കോട്ടിക് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ; നാര്‍ക്കോട്ടിക് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക് ബ്യൂറോയുടെ കുറ്റപത്രം 12,000 പേജുള്ളതാണ്. ഫോണ്‍ കോള്‍ വിവരം, വാട്സാപ്പ് ചാറ്റ് തുടങ്ങിയവ അടക്കം ഒരുലക്ഷത്തിന് മേല്‍ പേജുകളില്‍ കുറ്റപത്രവും രേഖകളും മൊഴികളും നീളുന്നു. നാര്‍ക്കോട്ടിക് സെല്‍ ഇതുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ സെപ്റ്റംബറിലാണ് ആദ്യ അറസ്റ്റ് ഉണ്ടായത് റിയ ചക്രവര്‍ത്തി അടക്കം ആകെ 33 പേരാണ് കേസില്‍ പ്രതികളായുള്ളത്. മഹാരാഷ്ട്ര മുംബൈ എന്‍ഡിപിഎസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ജൂണ്‍ […]

Read More
 പാർമക്കെതിരെ ജയം; സീരി എ ഒന്നാം സ്​ഥാനത്ത്​ ലീഡ് ഉയർത്തി ഇന്റർ മിലാൻ

പാർമക്കെതിരെ ജയം; സീരി എ ഒന്നാം സ്​ഥാനത്ത്​ ലീഡ് ഉയർത്തി ഇന്റർ മിലാൻ

അലക്​സിസ്​ സാഞ്ചസ്​ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ പാർമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്​ വീഴ്​ത്തി ഇൻർ മിലാൻ. ജയത്തോടെ രണ്ടാം സ്​ഥാനക്കാരായ എ.സി മിലാനെക്കാൾ ലീഡ്​ ആറു പോയിന്‍റിലെത്തിച്ച ഇന്‍ററിന്​ കഴിഞ്ഞ സീസൺ ചാമ്പ്യൻമാരായ യുവന്‍റസിനെക്കാൾ 10​ പോയിന്‍റ്​ അധികമുണ്ട്​. മോശം പ്രകടനം തുടരുന്ന പാർമ പട്ടികയിൽ 19ാമതാണ്​. നവംബറിനു ശേഷം ഇതുവരെയും ജയം പിടിക്കാനായില്ലെന്ന ചീത്തപ്പേരും ടീമിനുണ്ട്​. ഇരു ​ടീമും ലക്ഷ്യം മറന്ന ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റിൽ ചിലിയൻ താരം അലക്​സിസ്​ സാഞ്ചസ്​ […]

Read More
 വർത്തമാനം തീയേറ്ററിലേക്ക്

വർത്തമാനം തീയേറ്ററിലേക്ക്

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ വര്‍ത്തമാനം സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാവും തിരക്കഥാ കൃത്തുമായ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സമരവും ഭരണകൂടം സമരത്തെ നേരിടാന്‍ സ്വീകരിച്ച രീതിയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മലബാറിലെ മുസ്ലീം പെണ്‍കുട്ടി ജെഎന്‍യുവിലേക്ക് ഗവേഷണത്തിനായി പോകുന്നതും തുടര്‍ന്ന് കടന്ന് പോകേണ്ടി വരുന്ന […]

Read More
 സിനിമ പ്രതിസന്ധി രൂക്ഷം; അജഗജാന്തരം റിലീസ് മാറ്റിവെച്ചു

സിനിമ പ്രതിസന്ധി രൂക്ഷം; അജഗജാന്തരം റിലീസ് മാറ്റിവെച്ചു

കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് മാറ്റിവെച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവർത്തകർ വ്യക്തമാക്കി. സെക്കന്റ് ഷോയ്ക്ക് അനുമതി​ നൽകണമെന്ന് ആവശ്യപ്പെട്ട് ഫി​ലി​ം ചേംബർ മുഖ്യമന്ത്രി​ക്ക് കത്തുനൽകി​യി​രുന്നെങ്കി​ലും ഒരു നടപടി​യും ഉണ്ടാകാത്ത സാഹചര്യത്തിൽ ധർണ്ണ സംഘടി​പ്പി​ക്കാൻ സി​നി​മാ പ്രവർത്തകർ തീരുമാനിച്ചു . തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ […]

Read More
 സ്വിസ് ഓപ്പൺ ബാഡ്മിന്റണ് ; കെ ശ്രീകാന്തും പി.വി. സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍

സ്വിസ് ഓപ്പൺ ബാഡ്മിന്റണ് ; കെ ശ്രീകാന്തും പി.വി. സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ കെ. ശ്രീകാന്തും പി.വി. സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍. കൂടാതെ അജയ് ജയറാമും സായ് പ്രണീതും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ റാങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അതേസമയം സൈന നേവാള്‍ ഒന്നാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ചായ്‌വാനോട് (16-21, 21-17, 21-23) തോറ്റുമടങ്ങി. സൗരഭ് വര്‍മ, ലക്ഷ്യ സെന്‍, പി. കശ്യപ് എന്നിവരും തോറ്റുമടങ്ങി. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ […]

Read More
 കഴിഞ്ഞ 2 4 മണിക്കൂറിനിടെ 1 6 8 3 8 പേർക്ക് കോവിഡ്

കഴിഞ്ഞ 2 4 മണിക്കൂറിനിടെ 1 6 8 3 8 പേർക്ക് കോവിഡ്

കഴിഞ്ഞ 2 4 മണിക്കൂറിനിടെ രാജ്യത്ത് 16838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 113 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13819 പേർ രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി.1,57,548 മരണം. ഇതിനോടകം രാജ്യത്ത് 1,11,73,761 പേർക്കാണ് രാജ്യത്തുടനീളം കോവിഡ് പിടിപെട്ടത്. ഇതിൽ 1,76,319 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. മഹാരാഷ്ട്രയിൽ ആണ് കൂടുതൽ രോഗികൾ ഉള്ളത് 86359 പേർ . തൊട്ടു പിന്നിലുള്ള കേരളത്തിൽ […]

Read More
 സ്ക്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്കേറ്റിംങ്ങിലൂടെ കേരളം ചുറ്റുന്ന 18 – കാരന് അജാനൂർ ലയൺസ് ക്ലബ്ബ് സ്വീകരണം നൽകി

സ്ക്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്കേറ്റിംങ്ങിലൂടെ കേരളം ചുറ്റുന്ന 18 – കാരന് അജാനൂർ ലയൺസ് ക്ലബ്ബ് സ്വീകരണം നൽകി

കേരളത്തിൽ സ്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്‌കേറ്റിംങ് നടത്തി മുഖ്യമന്ത്രിയെക്കാണാൻ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച 18 – കാരന് സ്വീകരണം നൽകി അജാനൂർ ലയൺസ് ക്ലബ്ബ്.ഉപജീവനത്തിന്നായി കോഴിക്കോട് കടപ്പുറത്ത് കടലവിൽപ്പന നടത്തുകയും അതോടൊപ്പം ഐ.ടി. ഐ പഠനവും നടത്തുന്ന വടകര സ്വദേശിയായ മധുവാണ് സാഹസിക യാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാച്ചിലവിനുള്ള പണം അമ്മയാണ് നൽകിയത്. വ്യാഴാഴ്ച കാസർഗോഡ് വെച്ച് ജില്ലാ കലക്ടർ ഡി.സജിത് ബാബുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്.കാഞ്ഞങ്ങാട്ടെത്തിയ മധുവിന് ഭക്ഷണവും താമസ സൗകര്യവും പണവും നൽകി […]

Read More
 ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി;ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പ്

ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി;ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നും ധര്‍മ്മജനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്നും മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു.നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ചത് ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.ധർമജനെക്കാള്‍ മികച്ച സ്ഥാനാർഥിയെ നല്‍കിയാല്‍ വിജയം ഉറപ്പാണെന്നും കത്തില്‍ പറയുന്നു. ധര്‍മ്മജനെക്കാള്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയും പ്രാപ്തിയുമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

Read More