അലക്​സിസ്​ സാഞ്ചസ്​ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ പാർമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്​ വീഴ്​ത്തി ഇൻർ മിലാൻ.

ജയത്തോടെ രണ്ടാം സ്​ഥാനക്കാരായ എ.സി മിലാനെക്കാൾ ലീഡ്​ ആറു പോയിന്‍റിലെത്തിച്ച ഇന്‍ററിന്​ കഴിഞ്ഞ സീസൺ ചാമ്പ്യൻമാരായ യുവന്‍റസിനെക്കാൾ 10​ പോയിന്‍റ്​ അധികമുണ്ട്​. മോശം പ്രകടനം തുടരുന്ന പാർമ പട്ടികയിൽ 19ാമതാണ്​. നവംബറിനു ശേഷം ഇതുവരെയും ജയം പിടിക്കാനായില്ലെന്ന ചീത്തപ്പേരും ടീമിനുണ്ട്​.

ഇരു ​ടീമും ലക്ഷ്യം മറന്ന ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റിൽ ചിലിയൻ താരം അലക്​സിസ്​ സാഞ്ചസ്​ ആണ്​ ആദ്യം അക്കൗണ്ട്​ തുറന്നത്​. എട്ടു മിനിറ്റ്​ കഴിഞ്ഞ്​ റൊമേലു ലുക്കാക്കു തുറന്നെടുത്ത അവസരം വീണ്ടും വലയിലെത്തിന്ന്​ സാഞ്ചസ്​ ഇൻറർ ലീഡ്​ രണ്ടാക്കി ഉയർത്തി. 71ാം മിനിറ്റിൽ പാർമ അസെവെദോ ജൂനിയറിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട്​ ഇന്‍റർ പ്രതിരോധത്തെ കീഴടക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *