ഭഷണത്തില്‍ മായം കലര്‍ത്തുന്നത്;ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ഭഷണത്തില്‍ മായം കലര്‍ത്തുന്നത്;ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ഭഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മധ്യപ്രദേശ്. ഇത് സംബന്ധിച്ച് നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചു. നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ. കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പന നടത്തുന്നതും ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കി. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു.

Read More
 ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധം;

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധം;

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

Read More
 സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിൽ;ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയും;വി.മുരളീധരന്‍.

സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിൽ;ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയും;വി.മുരളീധരന്‍.

ബി.ജെ.പിയില്‍ സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയും. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. പാര്‍ട്ടിയുടെ അഭിപ്രായം പ്രസിഡന്റ് പറയുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത് എന്‍ഡിഎയിലെ ആശയക്കുഴപ്പം കൊണ്ടല്ല. രാഹുല്‍ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മല്‍സരിക്കണമെന്ന് തീരുമാനിച്ചു. ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നത് ഒന്നോ രണ്ടോ സീറ്റുകളിലാണ്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മുന്നേറ്റം ഉണ്ടാക്കും. 20 സീറ്റുകളില്‍ സി.പി.എമ്മും കോണ്‍ഗ്രസും […]

Read More
 വാളയാര്‍ കേസ്;തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ,

വാളയാര്‍ കേസ്;തലമുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ,

വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ മക്കള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു തുടര്‍സമരത്തിലേക്ക് കടന്നു.കേരളത്തിലെ 14 ജില്ലകളിലും സർക്കാരിന്‍റെ നീതി നിഷേധത്തിനെതിരെ സമരം സമരം നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ […]

Read More
 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട; ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട; ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് കെ.സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ട ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കി.സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ […]

Read More
 ആറ്റുകാല്‍ പൊങ്കാല ഇന്ന്;കോവിഡ് പശ്ചാത്തലത്തില്‍ ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം

ആറ്റുകാല്‍ പൊങ്കാല ഇന്ന്;കോവിഡ് പശ്ചാത്തലത്തില്‍ ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും . 3.40നാണ് പൊങ്കാല നിവേദ്യം. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണമെന്നാണ് നിര്‍ദേശം. പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. […]

Read More
 ഇപ്പോള്‍ നടന്നത് വെറുമൊരു ട്രെയിലര്‍ മാത്രം; മുകേഷ് അംബാനിക്കും നിത അംബാനിക്കും ഭീഷണി കത്ത്

ഇപ്പോള്‍ നടന്നത് വെറുമൊരു ട്രെയിലര്‍ മാത്രം; മുകേഷ് അംബാനിക്കും നിത അംബാനിക്കും ഭീഷണി കത്ത്

മുകേഷ് അംബാനിക്കും നിതാ അംബാനിക്കും ലഭിച്ച ഭീഷണിക്കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. ഹിന്ദിയില്‍നിന്ന് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്ത കുറിപ്പില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നുകില്‍ അധികം വിദ്യാഭ്യാസമുള്ളയാള്‍ ആവില്ല കുറിപ്പെഴുതിയത്. അല്ലെങ്കില്‍ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകുമെന്നും പൊലീസ് കരുതുന്നു.ഇപ്പോള്‍ നടന്നത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും കൂടുതല്‍ തയ്യാറെടുപ്പുമായി വന്ന് […]

Read More
 സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

സെക്രട്ടേറിയറ്റിന് മുൻപിൽ ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ നിയമമന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാക്കളും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രിതല ചർച്ച ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല ഉത്തരവുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഇന്നു പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ തീരുമാനം നീണ്ടുപോകുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് എൽഡിഎഫും താൽപര്യപ്പെടുന്നു. […]

Read More
 366 ചിത്രങ്ങളില്‍ ഒന്നായി മാറി ആദ്യ ഘട്ടം കടന്ന്; ‘സൂരറൈ പോട്ര്’

366 ചിത്രങ്ങളില്‍ ഒന്നായി മാറി ആദ്യ ഘട്ടം കടന്ന്; ‘സൂരറൈ പോട്ര്’

സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യയെ നായകനായ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിൽ ഓസ്‌കറില്‍ മത്സരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോൾ.ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ […]

Read More
 യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു;കെ സുരേന്ദ്രന്‍

യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു;കെ സുരേന്ദ്രന്‍

യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം പരാജയം മറച്ചുവെക്കാനാണ് യോഗി ആദിത്യനാഥിനെ പിആക്ഷേപിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. . ‘വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കളളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുകയാണ്, ജയിലിൽ കിടക്കുകയല്ല. യോഗി […]

Read More