പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ

പിഎസ് സി നിയമന വിവാദ വിഷയം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എം പി. യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമനം നൽകാതെ കബളിപ്പിക്കുകയാണെന്നും കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രൻ സഭയെ അറിയിച്ചു. ഇത് തടയാനും നിയമനങ്ങൾ നിയന്ത്രിക്കാനുമായി കേന്ദ്രം സംവിധാനം ആലോചിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ പിഎസ് സി അനധികൃത നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുവജന സംഘടനകളുടെയും റാങ്ക് ഹോൾഡേഴ്സിന്റെയും പ്രതിഷേധം ഇന്നും തുടരുകയാണ്. സമാനമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പശ്ചിമബംഗാളിലും പ്രതിപക്ഷം പ്രതിഷേധത്തിലാണ്. […]

Read More

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിൽ; രഞ്ജന്‍ ഗൊഗോയ്

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടൂഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗൊഗോയ്.’ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു,’ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020-ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളില്‍ തീര്‍പ്പു […]

Read More

പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല;സുപ്രീം കോടതി

ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ 2020 ഒക്ടോബറിൽ ഷഹീന്‍ബാഗ് സമരത്തിന് എതിരെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ […]

Read More

തമിഴ്‌നാട് പടക്ക നി​ർ​മാ​ണ​ശാ​ല സ്ഫോടനം;മരണം 19 ; 30ഓളം പേർ പരിക്കേറ്റ്​ ചികിത്സയിൽ

ത​മി​ഴ്​​നാ​ട്ടി​ലെ വി​രു​തു​ന​ഗ​ർ ജി​ല്ല​യി​ൽ പടക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 19 ആയി. 30ഓളം പേർ പരിക്കേറ്റ്​ ചികിത്സയിൽ കഴിയുന്നു​.സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സ്​ഫോടനത്തെക്കുറിച്ച്​ അന്വേഷിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ മൂ​ന്നു​ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 1 ​ ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി. ഏ​ഴാ​യി​രം​പ​ന്നൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ച്ച​ൻ​കു​ളം ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​രി​യ​മ്മാ​ൾ […]

Read More
 ഒടുവിൽ പ്രഖ്യാപനം;മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു;

ഒടുവിൽ പ്രഖ്യാപനം;മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു;

മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു.അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യു.ഡി.എഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും.കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. നാളത്തെ […]

Read More
 മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ല; പ്രതിപക്ഷത്തിന്റേത് പൈങ്കിളി നോവല്‍ പോലെയുള്ള ആരോപണങ്ങള്‍;കാനം രാജേന്ദ്രൻ

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ല; പ്രതിപക്ഷത്തിന്റേത് പൈങ്കിളി നോവല്‍ പോലെയുള്ള ആരോപണങ്ങള്‍;കാനം രാജേന്ദ്രൻ

ഇത്തവണ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘടനാ ചുമതലയുള്ളയാള്‍ മത്സരിച്ചാല്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നും കാനം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജയസാധ്യതയെന്നത് ആകേക്ഷികമാണ്. ഇടത് മുന്നണിയിൽ പുതിയ പാർട്ടികൾ വന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കാൻ കഴിയുമോ എന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവല്‍ പോലെയുള്ള ആരോപണങ്ങളാണ്. ഗൗരവമേറിയ […]

Read More
 തൃണമൂൽ കോൺഗ്രസ്​ എം.പി ദിനേഷ്​ തൃവേദി രാജിവെച്ചു

തൃണമൂൽ കോൺഗ്രസ്​ എം.പി ദിനേഷ്​ തൃവേദി രാജിവെച്ചു

.മുൻ കേന്ദ്ര റെയിൽമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു.പാർലമെന്‍റിലെ ബജറ്റ്​ ചർച്ചക്കിടെയാണ്​ നാടകീയമായാണ്​ രാജി പ്രഖ്യാപനം. തൃവേദി ബി.ജെ.പിയിൽ ചേരുമെന്നാണ്​ അഭ്യൂഹം.പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഭിന്നത കാരണമാണ് രാജിയെന്നാണ് സൂചന. രാജ്യസഭയിൽ നിന്ന്​ രാജിവെക്കുകയാണ്​. എം.പിയായി എന്നെ രാജ്യസഭയിലേക്ക്​ അയച്ച പാർട്ടിയോട്​ നന്ദി പറയുന്നു​. പശ്​ചിമബംഗാളിൽ സംഘർഷങ്ങളിൽ എനിക്ക്​ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നും ചെയ്യാതെ പദവിയിലിരിക്കരുതെന്ന്​ എന്‍റെ മനസ്​ പറയുന്നു. അതിനാലാണ്​ രാജിവെച്ചത്​ -തൃവേദി പറഞ്ഞു.

Read More
 ‘നരേന്ദ്രമോദി ഭീരു’;ചൈനയ്ക്ക് മുന്നില്‍ മോദി മുട്ടുമടക്കിയെന്ന് രാഹുല്‍ ഗാന്ധി

‘നരേന്ദ്രമോദി ഭീരു’;ചൈനയ്ക്ക് മുന്നില്‍ മോദി മുട്ടുമടക്കിയെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീരുവെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ മണ്ണ് പിടിച്ചെടുത്ത ചൈനയോട് കീഴടങ്ങിയ മോദി ഭീരുവാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദി സൈന്യത്തിന്റെ കഠിനാധ്വാനങ്ങളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫിംഗര്‍ നാലുവരെ ഇന്ത്യയുടെ മണ്ണാണ്. ഫിംഗര്‍ നാലില്‍നിന്നും മൂന്നിലേക്ക് സൈന്യത്തെ മാറ്റുകയാണ് കേന്ദ്രം. എന്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ മോദി തയ്യാറാവുന്നത്?’, രാഹുല്‍ ചോദിച്ചു. ചൈനയുടെ മുന്നില്‍ മോദി ശിരസ്സുകുനിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കിഴക്കന്‍ […]

Read More
 മേജർ രവി കോൺഗ്രസിലേക്കെന്ന് സൂചന

മേജർ രവി കോൺഗ്രസിലേക്കെന്ന് സൂചന

ബിജെപിയോട് രാഷ്ട്രീയ ചായ്വ്പുലര്‍ത്തുന്ന സംവിധായകന്‍ മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും. യാത്ര എന്റെ മണ്ഡലത്തില്‍ എത്തുമ്പോള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു. ക്ഷണിച്ചതനുസരിച്ചാണ് പോകുന്നത്. പരിപാടിയില്‍ പങ്കെടുത്തെന്ന് കരുതി കോണ്‍ഗ്രസുകാരനാവുന്നില്ല. കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More
 ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി; ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി; ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പില്‍ കീഴടങ്ങി ആവശ്യപ്പെട്ട ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 97 ശതമാനത്തോളം അക്കൗണ്ടുകളും ട്വിറ്റര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ഹാഷ് ടാഗുകള്‍ അടക്കമുള്ള അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. പാക്, ഖാലിസ്ഥാനി ബന്ധം ആരോപിക്കപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകളും വിലക്കിയവയുടെ പട്ടികയിലുണ്ട്.വന്‍കിട സ്ഥാപനങ്ങള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ അടക്കം ഈ സമൂഹ മാധ്യമങ്ങള്‍ സഹായം നല്‍കിയെന്നും ആരോപണമുണ്ട്. 2000 ത്തോളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കുമെന്നും വിവരം. കഴിഞ്ഞ […]

Read More