കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാർശയ്ക്ക് അം​ഗീകാരമായി. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി കെപിസിസിയുടെ നിർദ്ദേശം അം​ഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തനിക്ക് ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന കെ.വി തോമസ് ജനുവരിയില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, താരീഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, […]

Read More

ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിനായി ഒരു കോടി രൂപ അനുവദിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം, കൗണ്‍സില്‍മാരുടെ ഹോണറേറിയം, ബോര്‍ഡ് മെമ്പര്‍മാരുടെ ഹോണറേറിയും തുടങ്ങിയവ നല്‍കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോഡിലെ ജീവനക്കാരുടെ കുടിശികയുള്ള ശമ്പളം, ഓണറേറിയം തുടങ്ങിയ നല്‍കിത്തീര്‍ക്കാനാണ് ഇത്രയും തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഓര്‍ഫണേജസ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ് നിയമ പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ്. ഓര്‍ഫണേജ് കണ്‍ട്രോള്‍ […]

Read More
 പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കും; സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല;കെ എം ഷാജി

പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കും; സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല;കെ എം ഷാജി

പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ എം ഷാജി എംൽഎ. സുരക്ഷിത മണ്ഡലം അന്വേഷിച്ച് പോവില്ല,കണ്ണൂർ അഴീക്കോട് സീറ്റുകൾ വച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് വ്യക്തമാക്കി. വിജിലന്‍സ് കേസിനെ ഭയമില്ലെന്നും കെഎം ഷാജി പറഞ്ഞു. അഴീക്കോട് സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതോടെ ഷാജിയെത്തന്നെ കളത്തിലിറക്കാന്‍ മുസ്ലീംലീഗ് തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് വിലയിരുത്തല്‍ അംഗീകരിക്കപ്പെട്ടതോടെ അഴീക്കോട് വീണ്ടുമൊരിക്കല്‍ കൂടി ഷാജിയ്ക്ക് സാധ്യതയേറുകയായിരുന്നു. കണ്ണൂര്‍-അഴീക്കോട് […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 കോവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11,764 പേര്‍ രോഗമുക്തരായി. 108 മരണം സ്ഥിരീകരിച്ചു. 6,99,185 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 1,08,71,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,05,73,372 പേര്‍ രോഗമുക്തരായി. ആകെ മരണം 1,55,360. നിലവില്‍ 1,42,562 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 20,40,23,840 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 70,17,114 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

Read More
 ‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്

‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്

തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കമെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാർവതി പറഞ്ഞു. പാര്‍വതി വരുമോ? എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലായിരുന്നു സിപിഎമ്മിനകത്ത് പാര്‍വതി തിരുവോത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത വന്നത്.തെറ്റിദ്ധരിപ്പിക്കുന്ന, അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നായിരുന്നു വാര്‍ത്ത പങ്കുവെച്ച് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ഇങ്ങനെ ഒരു കാര്യം താന്‍ […]

Read More

കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു 😷 കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. 😷 പരിശോധന നടത്തേണ്ടവർ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂർ AMLP സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി. 😷 പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. 😷 സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ പരിശോധന […]

Read More
 ഇന്ത്യയിലെ നിയമം അനുസരിക്കണം;ട്വിറ്ററിനോട് കേന്ദ്രം

ഇന്ത്യയിലെ നിയമം അനുസരിക്കണം;ട്വിറ്ററിനോട് കേന്ദ്രം

ട്വിറ്ററിനെ അതൃപ്തിയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ആയിരത്തോളം അക്കൗണ്ടുകൾ പൂട്ടണമെന്ന കേന്ദ്ര നിർദേശം ട്വിറ്റർ അധികൃതർ തള്ളിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് വിദ്വേഷം പരത്തുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. കര്‍ഷക വംശഹത്യ എന്ന […]

Read More
 എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീംകോടതിയിൽ

എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീംകോടതിയിൽ

സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നല്‍കി. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കും എന്ന് ഇഡിയുടെ ഇ ഡി ഉന്നയിച്ചു.ഈ മാസം മൂന്നിനാണ് കസ്റ്റംസും ഇഡിയും രജസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28-നാണ് […]

Read More
 സംസ്ഥാനത്ത് ര​ണ്ടാം​ഘ​ട്ട കോവിഡ് വാ​ക്സി​നേ​ഷ​ന് ഇന്ന് തു​ട​ക്കം

സംസ്ഥാനത്ത് ര​ണ്ടാം​ഘ​ട്ട കോവിഡ് വാ​ക്സി​നേ​ഷ​ന് ഇന്ന് തു​ട​ക്കം

സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​നേ​ഷ​ന് തു​ട​ക്കം.ഡി​.ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ർ ന​വ​ജോ​ത് ഖോ​സ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.ര​ണ്ടാം വാക്‌സിനേഷനിൽ പൊ​ലീ​സ്, മ​റ്റ് സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,30,775 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്ക് ഫെബ്രുവരി 15 മുതൽ അടുത്ത ഡോസ് വാക്സിനും നൽകിത്തുടങ്ങും. മാർച്ചിൽ മൂന്നാം ഘട്ട […]

Read More
 സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍, മുന്നണി മാറ്റത്തിൽ തീരുമാനം വെള്ളിയാഴ്ച്ച

സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍, മുന്നണി മാറ്റത്തിൽ തീരുമാനം വെള്ളിയാഴ്ച്ച

സി.പി.എം മുന്നണി മര്യാദ കാണിച്ചില്ലെന്ന് മാണി സി.കാപ്പന്‍,മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വം പ്രഖ്യാപിക്കും. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.പ്രഫുല്‍ പട്ടേല്‍ വളരെ വ്യക്തമായി പറഞ്ഞതാണല്ലോ. പാലാ ഉള്‍പ്പെടെ ഞങ്ങള്‍ മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് ഇടത് മുന്നണിയില്‍ തുടരുമെന്ന് തീരുമാനിച്ചത്. പാലാ തരാന്‍ പറ്റില്ല, പകരം വേണമെങ്കില്‍ കുട്ടനാട് തരാമെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. അത് അവര്‍ […]

Read More