‘നരേന്ദ്ര നാഥ ടാഗോര്‍’; നരേന്ദ്രമോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍, ട്വിറ്ററില്‍ ചര്‍ച്ചയായി ഫെയ്ക്ക് ടാഗോര്‍ ഹാഷ്ടാഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. രവീന്ദ്രനാഥ് ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു. ‘നരേന്ദ്ര നാഥ ടാഗോര്‍’ എന്ന കുറിപ്പോടെയാണ് പ്രശാന്ത് ഭൂഷണ്‍ ചിത്രം പങ്കുവെച്ചത്. മോദിയെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ട്രോള്‍ കവിതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രവീന്ദ്ര നാഥ് ടാഗോറിന്റെ ‘വേര്‍ ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍’ […]

Read More
 സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍  ഇന്ന് പ്രഖ്യാപിക്കും

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. പരീക്ഷാ തിയതികളും സമയവും അറിയാന്‍ ഇന്ന് ആറുമണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സി.ബി.എസ്.ഇ പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ http://cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റ് കാണുക.

Read More
 മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെയാണ് ടി വിജിത്ത് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റത്. സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പാലം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആദ്യം ചേളാരി സ്വകാര്യശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയായിരുന്നു. വീട്ടുകാരാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ അധികാരമേറ്റപ്പോള്‍ ഏറെ സന്തുഷ്ടനായിരുന്നു വിജിത്ത്. തേഞ്ഞിപ്പലം ആലുങ്ങല്‍ […]

Read More

കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ ;പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എന്നാൽ ബിജെപി യുടെ ഏക എം എൽ എ ആയ ഇദ്ദേഹം പ്രമേയത്തെ എതിർക്കുമെന്നാണ് കരുതിയിരുന്നത്. പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ […]

Read More
 രാജന്‍-അമ്പിളി ദമ്പതികളുടെ സംരക്ഷണം; സര്‍ക്കാര്‍ തീരുമാനം ഇന്ന്

രാജന്‍-അമ്പിളി ദമ്പതികളുടെ സംരക്ഷണം; സര്‍ക്കാര്‍ തീരുമാനം ഇന്ന്

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. കുട്ടികള്‍ക്ക് വീട് വെച്ചുകൊടുക്കുകയോ നഗരസഭയുടെ ഫഌറ്റ് അനുവദിക്കുകയോ ചെയ്യാമെന്നാണ് ജില്ല കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള കാര്യത്തിലും കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തഹസില്‍ദാരുടെ പക്കല്‍ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടും വരാനുണ്ട്. രാജനും അമ്പിളിയും മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് റൂറല്‍ എസ്പിയും അന്വേഷിക്കുന്നുണ്ട്. […]

Read More
 മുകേഷ് അംബാനിയെ പിന്നിലാക്കി  ചൈനീസ് വ്യവസായ ഭീമന്‍ ഴോങ് ഷന്‍ഷാന്‍ അതിസമ്പന്ന പട്ടികയില്‍

മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനീസ് വ്യവസായ ഭീമന്‍ ഴോങ് ഷന്‍ഷാന്‍ അതിസമ്പന്ന പട്ടികയില്‍

ഏഷ്യയിലെ അതിസമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തള്ളി ഴോങ് ഷന്‍ഷാന്‍ ഒന്നാമത്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 77.8 ബില്യണ്‍ യുഎസ് ഡോളറാണ് ഴാങ്ങിന്റെ ആസ്തി. ഈ വര്‍ഷം മാത്രം ഏഴു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഉണ്ടായത്. 66 കാരനായ ഴാങ് മാധ്യമങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ്. ലോണ്‍ വോള്‍ഫ് (ഒറ്റപ്പെട്ട ചെന്നായ) എന്നാണ് ഇദ്ദേഹം പ്രാദേശികമായി അറിയപ്പെടുന്നത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ ബീവറേജ് കമ്പനി നോങ്ഫു സ്പ്രിങ് […]

Read More
 36-ാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; പുതുവത്സരാഘോഷം സര്‍ക്കാറിനെതിരായ പ്രതിഷേധമാക്കും

36-ാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; പുതുവത്സരാഘോഷം സര്‍ക്കാറിനെതിരായ പ്രതിഷേധമാക്കും

മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം. കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി നാലിന് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് […]

Read More
 കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്‌നമാണ്. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്,കേന്ദ്ര നിയമം കര്‍ഷക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സമാനതകളില്ലാത്ത സാഹചര്യത്തിലാണ് […]

Read More
 എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എം.എൽ.എയെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ആവശ്യം ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നവംബർ 11ന് അറസ്റ്റിലായ തന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് ഹരജിയിൽ പറയുന്നു. പ്രമേഹവും രക്ത സമ്മർദ്ദവുമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറിൽ […]

Read More

കോവിഡ് ഇന്ത്യ;സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി എന്നിവരും പങ്കെടുക്കും. വെള്ളിയാഴ്ചയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിന് ശേഷമുള്ള രണ്ടാമത്തെ സര്‍വകക്ഷിയോഗമാണ് പ്രധാനമന്ത്രി വിളിക്കുന്നത്.

Read More