യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ചോദ്യം ചെയ്യലിന് ​ഗൺമാൻ ഇന്ന് ഹാജരാകില്ല

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ചോദ്യം ചെയ്യലിന് ​ഗൺമാൻ ഇന്ന് ഹാജരാകില്ല

ആലപ്പുഴയിൽ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാൽ ഹാജരാകാൻ‌ കഴിയില്ലെന്ന് ഗൺമാൻ അനിൽകുമാർ വിശദീകരണം നൽകി. ​ഇന്ന് ഡ്യൂട്ടിയുള്ളതിനാൽ അവധി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇ മെയിൽ മുഖേനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ​ഗൺമാന് വീണ്ടും സമൻസ് അയക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് […]

Read More
 പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു

പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. ആള് കൂടിയതിനെ തുടർന്ന് പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്.പ്രകോപിതരായ ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു.പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

Read More
 നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം

നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം

നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം.

Read More
 വാഴക്കാട് ഗവ.സ്ക്കൂൾ അദ്ധ്യാപകനായ കൊടമ്പാട്ടിൽ വീട്ടിൽ ദിനേശൻ(52) അന്തരിച്ചു

വാഴക്കാട് ഗവ.സ്ക്കൂൾ അദ്ധ്യാപകനായ കൊടമ്പാട്ടിൽ വീട്ടിൽ ദിനേശൻ(52) അന്തരിച്ചു

കുന്ദമംഗലം: വാഴക്കാട് ഗവ.സ്ക്കൂൾ അദ്ധ്യാപകനും എളമ്പിലിശ്ശേരിയിൽ താമസിക്കുകയും ചെയ്തിരുന്ന കൊടമ്പാട്ടിൽ ടി.ദിനേശൻ (52) നിര്യാതനായി. ഭാര്യ: ഷീജകുമാരി (കെ.എസ്.എഫ്.ഇ.ഓമശ്ശേരി).  മക്കൾ: നവീൻ, നന്ദന. സഹോദരങ്ങൾ: സുരേഷ്, മധു. പിതാവ്: പരേതനായ അച്ചുതൻനായർ. മാതാവ്: പരേതയായ പത്മാവതി അമ്മ. സംസ്കാരം ഇന്ന് രാവിലെ 10.30ന്  വീട്ടുവളപ്പിൽ.

Read More
 കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധന; മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്

കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധന; മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്

കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്ക് കൂടിയതിൽ കേന്ദ്ര,കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയർത്തിരിക്കുന്നത്. […]

Read More
 അതിവേഗമെത്തി സിആര്‍പിഎഫ്; രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്തു

അതിവേഗമെത്തി സിആര്‍പിഎഫ്; രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്തു

കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയര്‍ത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് സ്ഥലത്തെത്തിയത്.കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും […]

Read More
 ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍; കണ്ടെത്തിയത് നാസയുടെ ചൊവ്വാദൗത്യം

ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍; കണ്ടെത്തിയത് നാസയുടെ ചൊവ്വാദൗത്യം

ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ ചൊവ്വാദൌത്യം. പെർസെവറൻസ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം ചൊവ്വയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് പെർസെവറൻസ് വെളിച്ചം വീശുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നുമുള്ള സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎൽഎ) ഓസ്‌ലോ സർവകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ തടാകങ്ങളിലെ പോലെ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ ജെറെസോ തടാകത്തിലും […]

Read More
 സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29 ന്) പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് നടത്തും.മാതൃകാ പെരുമാറ്റച്ചട്ടം […]

Read More
 ഗവര്‍ണറും സര്‍ക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകം ; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഗവര്‍ണറും സര്‍ക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകം ; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഗവര്‍ണറും സര്‍ക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല.ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും എതിർക്കുന്നുണ്ട്. […]

Read More
 ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് പുരസ്കാരം;  ‘കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് നൽകിയത് തമിഴ്‌നാട് സർക്കാർ

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് പുരസ്കാരം; ‘കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് നൽകിയത് തമിഴ്‌നാട് സർക്കാർ

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് പുരസ്കാരം നൽകി തമിഴ്നാട് സർക്കാർ. സാമുദായിക സൗഹാർദത്തിനുള്ള ‘കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് നൽകിയാണ് സുബൈറിനെ തമിഴ്‌നാട് സർക്കാർ ആദരിച്ചത്. ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത് പൊളിച്ചതിനാണ് പുരസ്കാരം.മറീന ബീച്ചിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡ് മെഡലും പ്രശസ്തിപത്രവും 25,000 രൂപയും സുബൈറിന് സമ്മാനിച്ചത്. ​ഗവർണർ […]

Read More