ഗവര്‍ണറും സര്‍ക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല.ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും എതിർക്കുന്നുണ്ട്. ഗവര്‍ണറുമായുള്ള പോര് സര്‍ക്കാര്‍ പ്രതിരോധത്തിലാവുമ്പോൾ എടുക്കുന്ന ആയുധമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം സമ്മേളനമാക്കിയവരാണ് ഇടത് സര്‍ക്കാരും എൽഡിഎഫുമെന്നും വിഡി സതീശൻ പരിഹസിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
