ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടുന്നില്ല; ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും

ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടുന്നില്ല; ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും

ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം.മിഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം ഇന്നലെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു. എന്തുവില […]

Read More
 പാരമ്പര്യ വൈദ്യനായ ഷാബ ഷരീഫ് വധക്കേസ്:മൃതദേഹാവശിഷ്ടം ലഭിക്കാതെ വിചാരണയിലേക്ക് കടക്കുന്ന അപൂര്‍വ്വ കേസാണിത്

പാരമ്പര്യ വൈദ്യനായ ഷാബ ഷരീഫ് വധക്കേസ്:മൃതദേഹാവശിഷ്ടം ലഭിക്കാതെ വിചാരണയിലേക്ക് കടക്കുന്ന അപൂര്‍വ്വ കേസാണിത്

പാരമ്പര്യ വൈദ്യനായ മൈസുരൂ സ്വദേശി ഷാബ ഷരീഫ് വധക്കേസിന്‍റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസില്‍ മാപ്പു സാക്ഷിയായ ഏഴാം പ്രതി തങ്ങളകത്ത് നൗഷാദിന്‍റ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തി. മൃതദേഹാവശിഷ്ടം ലഭിക്കാതെ വിചാരണയിലേക്ക് കടക്കുന്ന അപൂര്‍വ്വം കേസുകളുടെ പട്ടികയിലാണ് ഷാബാഷരീഫ് വധക്കേസ്. കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദിനെ നേരത്തെ കോടതി മാപ്പു സാക്ഷിയാക്കിയിരുന്നു. ഇയാളുടെ കുറ്റ സമ്മത മൊഴിയാണ് ഇന്ന് കോടതി രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ […]

Read More
 വന്യജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം;വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കും

വന്യജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം;വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കും

വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരമായി പുതിയ തീരുമാനം. വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോ​ഗത്തിലാണ് തീരുമാനം. രണ്ട് ആർആർടി ടീമിനെക്കൂടി നിയമിക്കുമെന്ന് യോ​ഗത്തിൽ അറിയിപ്പുണ്ട്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി.അതേ സമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് […]

Read More
 ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്‍റണി രാജുവും തമ്മിൽ ഭിന്നതയോ! ഗണേഷിനെതിരെ  ആന്‍റണി രാജു പരസ്യമായി രംഗത്തെത്തി

ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്‍റണി രാജുവും തമ്മിൽ ഭിന്നതയോ! ഗണേഷിനെതിരെ ആന്‍റണി രാജു പരസ്യമായി രംഗത്തെത്തി

ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറും മുന്‍മന്ത്രി ആന്‍റണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമായി.ഗണേഷിനെതിരെ ഒളിയമ്പുമായി ആന്‍റണി രാജു പരസ്യമായി രംഗത്തെത്തി.പുതിയ ഇലക്ട്രിക് ബസുകൾ തന്‍റെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു.ഫ്ലാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല.പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല.ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്‍റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആൻ്റണി രാജു ബസ് സന്ദർശിച്ചു.

Read More
 എല്‍കെജി വിദ്യാർത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ;  വെളിപ്പെടുത്തലലുമായി രക്ഷിതാവ്

എല്‍കെജി വിദ്യാർത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ; വെളിപ്പെടുത്തലലുമായി രക്ഷിതാവ്

എല്‍കെജി വിദ്യാർത്ഥിയുടെ ഫീസായി 4 ലക്ഷം രൂപ വരെ ഈടാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒരു രക്ഷിതാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂള്‍ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വര്‍ദ്ധിപ്പിച്ചെന്നാണ് പരാതി. 2023ൽ 2.3 ലക്ഷമായിരുന്ന ഫീസ് 2024ൽ 3.7 ലക്ഷമായി സ്കൂള്‍ അധികൃതര്‍ ഉയർത്തിയെന്ന് രക്ഷിതാവ് പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്കൂളിനെതിരെയാണ് വെളിപ്പെടുത്തല്‍.അതേ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകന്‍റെ ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. അതായത് എല്‍കെജിക്കാരന്‍റെ […]

Read More
 മമ്മൂട്ടി യു​ഗത്തിന്റെ തുടർച്ച: സൂപ്പർ സിനിമാറ്റിക് അനുഭവം തന്നെയാണ് ഭ്രമയുഗം

മമ്മൂട്ടി യു​ഗത്തിന്റെ തുടർച്ച: സൂപ്പർ സിനിമാറ്റിക് അനുഭവം തന്നെയാണ് ഭ്രമയുഗം

പഴക്കം ചെന്നൊരു മന. അതിന് മുന്നിൽ തീപന്തവുമായി ഒരാൾ നിൽക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ മനയുടെ മുകളിലായി ചില അദൃശ്യ രൂപങ്ങളെയും കാണാം. എന്നാൽ ആരും അധികം ശ്രദ്ധിക്കാത്ത, ആരുടെയും കണ്ണിൽ പെടാത്ത ഒരു മുഖം അതിൽ മറഞ്ഞിരിപ്പുണ്ട്- ‘ഭ്രമയു​ഗ’ത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ആയിരുന്നു ഇത്. ഈ പോസ്റ്റർ പോലെ ആണ് ഭ്രമയു​ഗം എന്ന രാഹുൽ സദാശിവൻ ചിത്രവും. ഏറെ നി​ഗൂഢതകൾ നിറഞ്ഞ, സത്യമോ മിഥ്യയോ എന്ന് മനസിലാക്കാൻ സാധിക്കാത്ത, അദൃശ്യമായൊരു മുഖം അതിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആ മുഖം […]

Read More
 വനിത ഡോക്ടർക്കെതിരെ  ഓൺ ലൈൻ വഴി  യുവാവിന്‍റെ അശ്ലീലപ്രകടനം; പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല

വനിത ഡോക്ടർക്കെതിരെ ഓൺ ലൈൻ വഴി യുവാവിന്‍റെ അശ്ലീലപ്രകടനം; പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്‍റെ അശ്ലീല പ്രകടനം. പരാതി നല്‍കി പതിനഞ്ച് ദിവസത്തിലേറെ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ വൈകുന്നതായി പരാതി. കഴിഞ്ഞ ജനുവരി 25 -ാം തിയതി 11.55 ഓടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഒരു വര്‍ഷമായി തൈക്കാട് ആശുപത്രിയില്‍ നാഷണല്‍ ടെലിമെഡിസിന്‍ സര്‍വ്വീസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇ-സജ്ഞീവനി പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് അശ്ലീല പ്രകടനം നടത്തിയതായി പരാതി ഉയര്‍ന്നത്.പ്രസ്തുത ദിവസം രാത്രി ഏതാണ്ട് പന്ത്രണ്ട് […]

Read More
 ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; എസ് എഫ് ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു

ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; എസ് എഫ് ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു

തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ് എഫ് ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.ഇന്നലെയും ഗവർണറുടെ പരിപാടികൾ തൃശൂരിൽ ഉണ്ടായിരുന്നു. ബിജെപി ആർഎസ്എസ് അനുഭാവികളാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്നും ഗവർണർക്ക് ഉച്ചതിരിഞ്ഞു രണ്ടു പരിപാടികൾ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്.അതേസമയം ഗവർണർ ആരിഫ് […]

Read More
 സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം;ചർച്ച കൂടാതെയാണ് വില കൂട്ടിയത്, ബഹളമയമായി നിയമസഭ

സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം;ചർച്ച കൂടാതെയാണ് വില കൂട്ടിയത്, ബഹളമയമായി നിയമസഭ

സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രം​ഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അം​ഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു.നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ […]

Read More
 കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്;വലിയ പ്രതീക്ഷയിലാണ്  ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്;വലിയ പ്രതീക്ഷയിലാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചർച്ചയിൽ നിർമ്മല സീതരാമൻ ഇല്ലാത്തത് പ്രശ്നമല്ല. ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നത്. കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും ദില്ലിയിൽ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം നാല് മണിക്കാണ് നടക്കുക. കേന്ദ്രത്തിന്റെ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും […]

Read More