വയനാട്ടിലെ ജനവാസ മേഖലയിൽ എത്തിയ കരടിയെ കാടുകയറ്റി

വയനാട്ടിലെ ജനവാസ മേഖലയിൽ എത്തിയ കരടിയെ കാടുകയറ്റി

വയനാട്ടിലെ ജനവാസ മേഖലയിൽ എത്തിയ കരടിയെ കാടുകയറ്റി. രാത്രി വൈകി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നെയ്കുപ്പ ഭാഗത്ത്‌ കരടിയെ കണ്ടിരുന്നു. പട്രോളിങ് ടീം പിന്തുടർന്നാണ് കാടുകയറ്റിയത്. 90 മണിക്കൂറാണ് ജനവാസ മേഖലയില്‍ കരടി സഞ്ചരിച്ചത്. ഇന്നലെ പനമരം കീഞ്ഞുകടവിൽ കണ്ടശേഷം കരടിയെ പകൽ മറ്റൊരിടത്തും കണ്ടിരുന്നില്ല. കാൽപ്പാടുകൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും കരടി പോയവഴി കണ്ടെത്താനായില്ല. പുഴയൊഴുക്കുനോക്കി കരടി കാടുപിടിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. രാത്രി കരടിയെ വീണ്ടും കണ്ടു. ഇന്നലെ അർദ്ധരാത്രിയാണ് ഇരുളം ഫോറസ്റ്റ് പരിസരത്തു […]

Read More
 പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട് പെൻഷൻ തുക ലഭിക്കാത്തതിന്റെ പേരിൽ ഭിന്ന ശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജോസഫിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ […]

Read More
 മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍

മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം മങ്കടയിൽ മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് എതിരെ നടപടി. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെ കേസെടുത്തതിന് പിന്നാലെ സസ്‌പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്ക . ഇന്നലെ രാത്രിയാണ് മലപ്പുറം മക്കരപ്പറമ്പിൽ പൊലീസ് വാഹനം അപകടമുണ്ടാക്കിയത്. യുവാക്കൾ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.നിർത്താതെ പോയ പൊലീസ് ജീപ്പ് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെയാണ് പൊലീസുകാരന്‍ വണ്ടിയോടിച്ചതെന്ന് വ്യക്തമായത്. ഗോപി മോഹൻ വണ്ടിയെടുത്ത് […]

Read More
 സ്വയം പ്രതിരോധത്തിനായി “ആർച്ച”യുമായി വടകര നഗരസഭ

സ്വയം പ്രതിരോധത്തിനായി “ആർച്ച”യുമായി വടകര നഗരസഭ

വടകര നഗരസഭ പരിധിയിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കായി കളരി അധിഷ്ഠിത സ്വയരക്ഷാ പരിശീലനം “ആർച്ച”യുമായി വടകര നഗരസഭ . വടകര നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആർച്ചയുടെ ഉദ്ഘാടനം സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു.കൗൺസിലർ രാജിത പതേരി, സുരേഷ് ഗുരുക്കൾ, സ്കൂൾ പ്രധാനധ്യാപിക ബെല്ല എന്നിവർ സംസാരിച്ചു.സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ സിന്ധു പ്രേമൻ സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു. നഗരസഭ […]

Read More
 ഫെമ ലംഘന കേസ്; ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ഫെമ ലംഘന കേസ്; ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനകേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എന്നാൽ രേഖകൾ ഇഡിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.

Read More
 മഹാരാഷ്ട്രയിലെ കല്യാണ്‍ റോഡില്‍ വാഹനാപകടം; ആറ് മരണം

മഹാരാഷ്ട്രയിലെ കല്യാണ്‍ റോഡില്‍ വാഹനാപകടം; ആറ് മരണം

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കല്യാണ്‍ റോഡില്‍ ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടന്നത്. കരിമ്പ് കയറ്റി വന്ന ട്രാക്ടറിന് തകരാർ സംഭവിച്ചതോടെ മറ്റൊരു ട്രാക്ടർ സ്ഥലത്തെത്തി. കാർ നിർത്തിയ ഡ്രൈവർ കരിമ്പ് ഇറക്കാനും കയറ്റാനും സഹായിച്ചു. ട്രാക്ടര്‍ പുറപ്പെടുമ്പോഴായിരുന്നു അപകടമെന്ന് പാർനർ പൊലീസ് അറിയിച്ചു. ട്രാക്ടർ റോഡിലേക്കിറക്കുമ്പോള്‍ എതിരെ വന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ട്രാക്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്തു വച്ച് തന്നെ […]

Read More
 സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നൽകും ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നൽകും ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രധാന്യം നല്‍കലാണ് ഉദ്ദേശ്യം. പല വ്യവസായ സംഘടനകളുടെയും നവകേരള സദസ്സിന്‍റെ പല വേദിക്കളിലെയും ആവശ്യം പരിഗണിച്ചാണിത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ലൈഫ് ഭവന സമുച്ചയം; പുതുക്കിയ ഭരണാനുമതി: തിരുവനന്തപുരം പൂവച്ചൽ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി. 112 ഭവനങ്ങളും 2 അംഗൻവാടിയും […]

Read More
 വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നിൽ നേപ്പാൾ സ്വദേശിനിയടക്കം അഞ്ചംഗ സംഘം; രണ്ട് പേർ പിടിയിൽ

വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നിൽ നേപ്പാൾ സ്വദേശിനിയടക്കം അഞ്ചംഗ സംഘം; രണ്ട് പേർ പിടിയിൽ

വർക്കലയിൽ വൻ മോഷണ പരമ്പര. വീട്ടുകാരെ മയക്കി കിടത്തിയാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ […]

Read More
 കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

സർക്കാരുകളുടെ വ്യാപാര ദ്രോഹ നയങ്ങൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ ആഹ്വനം പ്രകാരം കേരള വ്യാപാരിവ്യവസായി ഏകോപന സമിതി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമഖ്യത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടനയുടെ കോഴിക്കോട് ജില്ലാട്രഷറർ വി. സുനിൽകുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ചെയർമാൻപി. വി. കെ മജീദ് അദ്ധ്യക്ഷം വഹിച്ചു ജനറൽ കൺവീനർ ഹബീബ് റഹ്മാൻ സ്വാഗതവും. മണ്ഡലം ട്രഷറർ. വി. മാമുകുട്ടി മുഖ്യപ്രഭാഷണവും നടത്തി.യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് മുസമ്മിൽ […]

Read More
 ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ല; അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ല; അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കയ്യിലാണെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർഎസ്എസിനും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുൽ പറഞ്ഞു. “രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ഷായ്‌ക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടാൽ ഹിമന്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കും. […]

Read More