കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ച്ച;മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി

കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ച്ച;മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ അച്ചടക്ക നടപടി

കാസര്‍ഗോഡ് ജില്ലയില്‍ കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നീക്കം ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.മണ്ഡലം പ്രസിഡന്റുമാരായ കെപി ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്),രവി പൂജാരി(കുമ്പള),ബാബു ബന്ദിയോട്(മംഗല്‍പാടി),മോഹന്‍ റൈ(പൈവെളിഗെ), എ.മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് സംഘടനാപരമായ അച്ചടക്ക നടപടി കെപിസിസി സ്വീകരിച്ചതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Read More
 പേടിഎം പേര് മാറ്റുന്നു;പേര് മാറ്റുന്നതിന് കമ്പനി രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചു

പേടിഎം പേര് മാറ്റുന്നു;പേര് മാറ്റുന്നതിന് കമ്പനി രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചു

പേടിഎം ഇ – കൊമേഴ്സ് ഇനി പേയ് പ്ലാറ്റ്ഫോമുകൾ എന്ന പേരിൽ അറിയപ്പെടും. ഓൺലൈൻ സാമ്പത്തിക ഇടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മാണ് ഇതിന്റെ പേര് മാറ്റുന്നത്. ഓൺലൈൻ റീട്ടെയിൽ ബിസിനസിൽ ഓഹരി നേടിക്കൊണ്ട് ഒഎൻഡിസിയിലെ വില്പന പ്ലാറ്റ്ഫോമായ ബിറ്റ്സില സ്വന്തമാക്കിയതിന് പിന്നാലെയാണ് പേര് മാറ്റുന്നത്. ഏകദേശം മൂന്ന് മാസം മുൻപ് കമ്പനി പേര് മാറ്റത്തിന് അപേക്ഷിച്ചിരുന്നു. ഫെബ്രുവരി എട്ടിന് കമ്പനി രജിസ്ട്രാറിൽ നിന്ന് അംഗീകാരം നേടിയെന്നുമാണ് വിവരം. പേടിഎം ഇ-കൊമേഴ്‌സിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് എലിവേഷൻ ക്യാപിറ്റൽ. […]

Read More
 കർഷകർ പ്രതിഷേധം കടുപ്പിച്ചു;കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി

കർഷകർ പ്രതിഷേധം കടുപ്പിച്ചു;കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി

ദില്ലി ചലോ സമരം കൂടുതൽ കടുപ്പിച്ച് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം കടുപ്പിച്ചു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി. യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയിൽ […]

Read More
 കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നൽകും

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നൽകും

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നൽകും. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തും. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിരുന്നു. 25 വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

Read More
 കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു;മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു;മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെയാണ് കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവ കണ്ടെത്തിയത്.10 വയസുള്ള ആൺകടുവയാണ് ചത്തത്. ഇന്നലെ പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

*മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 17 ന്* കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 17 ന് മാര്‍ ബസേലിയോസ് കോളേജില്‍ നടക്കും. രാവിലെ 10 മണിക്ക് അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി മേള ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എം. എല്‍. എ. അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, […]

Read More
 ഭക്ഷ്യസുരക്ഷാ പരിശോധന; 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

ഭക്ഷ്യസുരക്ഷാ പരിശോധന; 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ രജിസ്ട്രേഷന്‍, ലൈസന്‍സ് പരിശോധന ‘ ഓപ്പറേഷന്‍ ഫോസ്‌കോസിലി’ന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകള്‍ നാല് ദിവസം നടത്തിയ പരിശോധനകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രജിസ്ട്രേഷനില്‍ പ്രവര്‍ത്തിച്ച 40 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിലേക്ക് മാറുന്നതിനുള്ള നോട്ടീസ് നല്‍കി. 305 പരിശോധനകളാണ് സ്‌ക്വാഡ് നടത്തിയത്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യസുരക്ഷാ പരിധിയില്‍ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യസംരംഭകരും ഭക്ഷ്യസുരക്ഷ […]

Read More
 ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; സഹായം തേടിയത് മോദി

ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാൻ; സഹായം തേടിയത് മോദി

ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സ്വാമി എക്സിൽ കുറിച്ചു. ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും കൊണ്ടു പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു.അതേസമയം സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. യു എ ഇയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ അമിർ തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തെ മോദി […]

Read More
 ‘ഭ്രമയുഗ’ത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റണം; അപേക്ഷ നൽകി അണിയറപ്രവർത്തകർ

‘ഭ്രമയുഗ’ത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റണം; അപേക്ഷ നൽകി അണിയറപ്രവർത്തകർ

ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകി.അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം. പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കൾ അറിയിച്ചു.കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് വിവരം. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. കേന്ദ്ര […]

Read More
 കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം;ട്രാക്ടറുകളും കർഷകരും പോലിസ് കസ്റ്റഡിയിൽ

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം;ട്രാക്ടറുകളും കർഷകരും പോലിസ് കസ്റ്റഡിയിൽ

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല. പൊലീസുമായുളള സംഘർഷത്തിന്റെ സാഹചര്യത്തിലും കൂടുതൽ കർഷകർ പ്രദേശത്തേക്ക് ഒഴികിയെത്തുകയാണ്. ഷംബു അതിർത്തിയിലേക്ക് മാർച്ചിന് കൂടുതൽ ട്രാക്ടറുകൾ […]

Read More