അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് പറയണം: കെ സുരേന്ദ്രൻ

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് പറയണം: കെ സുരേന്ദ്രൻ

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി സംബന്ധിച്ച വിഷയത്തിൽ വെല്ലുവിളിച്ച് ബിജെപി. നിലപാട് വ്യക്തമാക്കാൻ ആർജവമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ നിലപാട് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടി അതിന്റെ അവസാന ആണി അടിക്കാൻ പോകുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More
 ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍

ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍

ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍.ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി.ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും […]

Read More
 കുസാറ്റ് അപകടം; ‘ഉപസമിതി റിപ്പോർട്ട് വിശ്വാസയോ​ഗ്യമല്ല’, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയൻ

കുസാറ്റ് അപകടം; ‘ഉപസമിതി റിപ്പോർട്ട് വിശ്വാസയോ​ഗ്യമല്ല’, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയൻ

മൂന്ന് വിദ്യാർത്ഥികളുൾപ്പടെ നാല് പേരുടെ ജീവനെടുത്ത കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോർട്ട് തള്ളി കുസാറ്റ് എംപ്ലോയീസ് യൂണിയൻ. റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്നും ചിലരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാൻ ശ്രമമെന്നും ആരോപണമുയരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയില്ല. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉപസമിതി റിപ്പോർട്ട് തള്ളിക്കളയണമെന്നും എംപ്ലോയീസ് യൂണിയൻ പറഞ്ഞു. റിപ്പോർട്ടിൽ ശക്തമായ പ്രതിഷേധം യൂണിയൻ ഉയർത്തും. പരാതിയുമായി ഗവർണറെ സമീപിക്കും. ഹൈക്കോടതിയിൽ […]

Read More
 ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനം; രാജ്യമാകെ വിപുലമായ പരിപാടികൾ

ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനം; രാജ്യമാകെ വിപുലമായ പരിപാടികൾ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139 -ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികൾക്കാണ് എ ഐ സി സി രൂപം കൊടുത്തിരിക്കുന്നത്. എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെ, ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങുകയാണ്. സ്ഥാപകദിനത്തിൽ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള ആഘോഷ പരിപാടികൾ പി സി സികളും സംഘടിപ്പിക്കുന്നുണ്ട്. […]

Read More
 ശബരിമല നടയടച്ചു: മകരവിളക്ക് മഹോത്സവത്തിനായി ഇനി മൂന്നാം നാൾ തുറക്കും

ശബരിമല നടയടച്ചു: മകരവിളക്ക് മഹോത്സവത്തിനായി ഇനി മൂന്നാം നാൾ തുറക്കും

മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് നട അടച്ചത്. ഇനി മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണുണ്ടായത്.ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മകരവിളക്കിന് സ്പോട്ട് ബുക്കിങ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് […]

Read More
 ബേപ്പൂരിൽ വര്‍ണവിസ്മയം തീര്‍ക്കാന്‍ ഡ്രോണ്‍ ഷോ;അണിനിരക്കുന്നത് 250 ഡ്രോണുകൾ

ബേപ്പൂരിൽ വര്‍ണവിസ്മയം തീര്‍ക്കാന്‍ ഡ്രോണ്‍ ഷോ;അണിനിരക്കുന്നത് 250 ഡ്രോണുകൾ

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഭാഗമായി ഡ്രോണ്‍ ലൈറ്റ് ഷോ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്നു. ബേപ്പൂര്‍ മറീന ബീച്ചിൽ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഡ്രോണ്‍ ഷോ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും.കേരളത്തില്‍ ആദ്യമായിട്ടാണ് ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത്.ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരക്കും. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഷോ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമാണ്.ഇത്തവണത്തെ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായിരിക്കും […]

Read More
 അയോധ്യ ക്ഷേത്ര ഉദ്ഘാടനം;ബിജെപി ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്

അയോധ്യ ക്ഷേത്ര ഉദ്ഘാടനം;ബിജെപി ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്

തിരക്കിട്ട് അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടത്തുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്.സംഘപരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കാഹളമാണ് അയോധ്യയിൽ മുഴങ്ങുന്നത്. ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ധൃതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തിൽ പ്രണ പ്രതിഷ്ഠയാണ് മോദി നിർവഹിക്കുന്നത്. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ടു […]

Read More
 കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിൽ യു എസ് എസ് ക്യാമ്പ് “കൂടാം നേടാം” ആരംഭിച്ചു

കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിൽ യു എസ് എസ് ക്യാമ്പ് “കൂടാം നേടാം” ആരംഭിച്ചു

കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിൽ യു എസ് എസ് ക്യാമ്പ് ആരംഭിച്ചു. ഡിസംബർ മുതൽ 30 വരെ നടത്തപെടുന്ന ക്യാമ്പിന്റെ പേര് “കൂടാം നേടാം ” എന്നാണ്. ക്യാമ്പിന്റെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ നിർവഹിച്ചു. സ്കൂൾ എച്ഛ് എം ദീപു മാസ്റ്റർ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ഫൈസൽ അധ്യക്ഷത വഹിച്ചു. ഹാഫിസ് മാസ്റ്ററുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി. […]

Read More
 കാണികളിലും മത്സരാർത്ഥികളിലും ആവേശം: വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്

കാണികളിലും മത്സരാർത്ഥികളിലും ആവേശം: വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ വേഗതയിൽ ഡിങ്കി ബോട്ടുകൾ ബേപ്പൂരിന്റെ ഓളപ്പരപ്പിൽ കുതിച്ചപ്പോൾ കരയിലും കടലിലും ആവേശത്തിര.ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ രണ്ടാം ദിനത്തിലാണ് കാണികളിലും മത്സരാർത്ഥികളിലും ആവേശം നിറച്ച് ഡിങ്കി ബോട്ട് റെയ്സ് മത്സരം സംഘടിപ്പിച്ചത്. 24 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം ആറ് റൗണ്ടുകളിലായി നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. യുവാക്കളും മുതിർന്നവരുമുൾപ്പടെ മത്സരത്തിന്റെ ഭാഗമായി.മത്സരത്തിലെ വിജയികളായി സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം ഒന്നാമതെത്തി. ആലിക്കോയ, മുജീബ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും […]

Read More
 ആധാരം എഴുത്ത് അസോസിയേഷൻ ചാത്തമംഗലം യൂണിറ്റ് സമ്മേളനം നടത്തി

ആധാരം എഴുത്ത് അസോസിയേഷൻ ചാത്തമംഗലം യൂണിറ്റ് സമ്മേളനം നടത്തി

ആധാരം എഴുത്ത് അസോസിയേഷൻ ചാത്തമംഗലം യൂണിറ്റ് സമ്മേളനം, ചാത്തമംഗലം നമ്പ്യാർ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് സെക്രട്ടറി എ മനോജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, യൂണിറ്റ് പ്രസിഡന്റും, ജില്ലാ വൈസ് പ്രസിഡന്റുമായ ഇ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം കെ അജീഷ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി പി വിജയൻ ,യൂണിറ്റ് രക്ഷാധികാരി കെ ബാലൻ, ജില്ലാ ഉപദേശക സമിതി […]

Read More