കേരള ഫീഡ്സ് ഉദ്പാദിപ്പിച്ച കാലിത്തീറ്റയിൽ അണുബാധ: 50 ടണ്ണിലേറെ കാലിത്തീറ്റ തിരിച്ചയച്ചു

കേരള ഫീഡ്സ് ഉദ്പാദിപ്പിച്ച കാലിത്തീറ്റയിൽ അണുബാധ: 50 ടണ്ണിലേറെ കാലിത്തീറ്റ തിരിച്ചയച്ചു

സംസ്ഥാനത്തെ പ്രമുഖ പൊതുമേഖല കാലിത്തീറ്റ ഉദ്പാദന കമ്പനിയായ കേരള ഫീഡ്സ്സിന്‍റെ തിരുവങ്ങൂരിലെ പ്ലാന്‍റില്‍ ഉദ്പാദിപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി. അ‍ഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്ത അന്‍പത് ടണ്ണിലേറെ കാലിത്തീറ്റ മതിയായ ഗുണനിലവാരമില്ലാത്തതിനാല്‍ കമ്പനിയിലേക്ക് തിരിച്ചയച്ചു.ഗുണമേന്‍മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു കമ്പനിയായിരുന്നു കേരള ഫീഡ്സ്. ഈ കമ്പനിയില്‍ ഉദ്പാദിപ്പിച്ച കാലിത്തീറ്റയാണ് ഇപ്പോള്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തവിടില്‍ പൂപ്പല്‍ ബാധിച്ചതാണ് കാലിത്തീറ്റ നശിക്കാന്‍ കാരണം. ഇവ ചാക്കുകളില്‍ നിറച്ച് മലപ്പുറം, വയനാട്, […]

Read More
 സംസ്ഥാനത്ത് 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ഒരു മരണം

സംസ്ഥാനത്ത് 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ഒരു മരണം

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ […]

Read More
 ഗവർണർക്ക് ഇന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പൊതുപരിപാടി: വൻ സുരക്ഷയിൽ ക്യാമ്പസ്

ഗവർണർക്ക് ഇന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പൊതുപരിപാടി: വൻ സുരക്ഷയിൽ ക്യാമ്പസ്

എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം.ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്.അതേ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് […]

Read More
 തെക്കൻ തമിഴ്നാട്ടിൽ അതി തീവ്ര മഴ:ഇരുപതോളം ട്രെയിനുകൾ റദ്ദാക്കി

തെക്കൻ തമിഴ്നാട്ടിൽ അതി തീവ്ര മഴ:ഇരുപതോളം ട്രെയിനുകൾ റദ്ദാക്കി

തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 […]

Read More
 ചൂലാം വയൽ അമ്പലപ്പറമ്പിൽ മുഹമ്മദലി (70) നിര്യാതനായി

ചൂലാം വയൽ അമ്പലപ്പറമ്പിൽ മുഹമ്മദലി (70) നിര്യാതനായി

കുന്ദമംഗലം: ചൂലാം വയൽ അമ്പലപ്പറമ്പിൽ മുഹമ്മദലി (70) നിര്യാതനായി. ഭാര്യ ഫാത്തിമ. മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് ചുലാം വയൽ മഹല്ല്ജുമാ മസ്ജിദിൽ.ചൂലംവയൽ മഹല്ല് ജനറൽ സെക്രട്ടറി എ പി അബ്ദുല്ലത്തീഫ്,നസീമ, ഹാരിസ്,( ഓട്ടോ ഡ്രൈവർ കുന്ദമംഗലം) ഹസീന. മരുമക്കൾ പരേതനായ മുസ്ഥഫ പുന്നക്കൽ പു റായിൽ. നൗഫൽ വെള്ളിമാടുകുന്ന്.

Read More
 കുഞ്ഞയ്യപ്പൻമാർക്ക് ശബരിമലയിൽ പുതിയ ദർശന സൗകര്യം; പ്രേത്യേക ഗേറ്റ് സ്ഥാപിച്ചു

കുഞ്ഞയ്യപ്പൻമാർക്ക് ശബരിമലയിൽ പുതിയ ദർശന സൗകര്യം; പ്രേത്യേക ഗേറ്റ് സ്ഥാപിച്ചു

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം. ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ടാകും . ഉടൻ തന്നെ ഈ സൗകര്യം നടപ്പിലാക്കാൻ ദേവസ്വം പൊതുമരാമത്തിന് […]

Read More
 ക്രിസ്തുമസ് – ന്യൂയർ  ഖാദി മേളയ്ക്ക് ബാലുശ്ശേരിയിൽ തുടക്കമായി

ക്രിസ്തുമസ് – ന്യൂയർ ഖാദി മേളയ്ക്ക് ബാലുശ്ശേരിയിൽ തുടക്കമായി

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് മേളക്ക് തുടക്കമായത്. മേളയുടെ ജില്ലാതല ഉദ്ഘാടനം കെ.എം. സച്ചിൻദേവ് എം.എൽ.എ ബാലുശ്ശേരി അറപ്പീടികയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ നിർവ്വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഖാദി വിപണനം ശക്തിപ്പെടുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഖാദി ലവേഴ്സ് നെറ്റ് വർക്ക് പദ്ധതിയിൽ ജില്ലയിൽ ആദ്യത്തെ നെറ്റ് […]

Read More
 സുവർണചകോരം ‘ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്,പ്രേക്ഷകപ്രീതിയടക്കം ‘തടവി’ന് രണ്ടു പുരസ്‌കാരങ്ങൾ

സുവർണചകോരം ‘ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്,പ്രേക്ഷകപ്രീതിയടക്കം ‘തടവി’ന് രണ്ടു പുരസ്‌കാരങ്ങൾ

28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്‌ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി.

Read More
 പാര്‍ലമെന്‍റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്ന്  രാഹുല്‍ ഗാന്ധി

പാര്‍ലമെന്‍റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്ന് രാഹുല്‍ ഗാന്ധി

പാര്‍ലമെന്‍റ് അതിക്രമത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പാര്‍ലമെന്‍റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാതിരിക്കാന്‍ കാരണമെന്നും രാഹുല്‍ ഗാന്ധി. പാർലമെൻറ് അതിക്രമത്തില്‍ ഇത് ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.ഇതിനിടെ, കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് അതിക്രമ സംഭവത്തിൽ പ്രതികൾ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ […]

Read More
 ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചയാവുന്നു: അവധി പൊരുതി നേടിയാൽ സമത്വത്തിന് തിരിച്ചടിയാകും, മികച്ച പരിഹാരം മറ്റൊന്നെന്ന്  ഗസല്‍ അലഗ്

ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചയാവുന്നു: അവധി പൊരുതി നേടിയാൽ സമത്വത്തിന് തിരിച്ചടിയാകും, മികച്ച പരിഹാരം മറ്റൊന്നെന്ന് ഗസല്‍ അലഗ്

ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്‍റില്‍ രംഗത്തു വന്നതിന് പിന്നാലെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചയാവുന്നത്. ചിലര്‍ ആര്‍ത്തവാവധി സ്ത്രീകളുടെ അവകാശമാണെന്ന് വാദിക്കുമ്പോള്‍ മറ്റു ചിലരുടെ അഭിപ്രായം സമത്വം എന്ന ആശയത്തിന് എതിരാണ് ഈ അവധി എന്നാണ്. ബ്യൂട്ടി ബ്രാന്‍ഡായ മാമ എര്‍ത്തിന്‍റെ സഹസ്ഥാപക ഗസല്‍ അലഗ് ഒരു ബദല്‍ നിര്‍ദേശവുമായി […]

Read More