കുരങ്ങന്‍മാര്‍ കാടിനോട് ചേര്‍ന്ന് ചത്തനിലയില്‍; വിഷം നല്‍കിയതെന്ന് സംശയം

കുരങ്ങന്‍മാര്‍ കാടിനോട് ചേര്‍ന്ന് ചത്തനിലയില്‍; വിഷം നല്‍കിയതെന്ന് സംശയം

ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍പ റിസര്‍വ് ഫോറസ്റ്റ് മേഖലയില്‍ 28ഓളം കുരങ്ങന്‍മാരെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. 14-ാം തീയതിയാണ് കാടിനോട് ചേര്‍ന്ന സ്ഥലത്ത് കുരങ്ങന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം നല്‍കി കൊന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്നും വനംവകുപ്പ് ഉദ്യോസ്ഥര്‍ അറിയിച്ചു.കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചതോടെയാണ് ഫോറസ്റ്റ് അധികൃതര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി അവയെ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയായിരുന്നു. ബംഗളൂരുവിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ […]

Read More
 പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

പിണറായിയുടെ ബോഡി ഗാർഡുകൾ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ആക്രമണം. ഇനിയും നോക്കി ഇരിക്കില്ല, പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഇങ്ങനെ ഒരു യാത്ര നടത്താൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. കേരള കോൺഗ്രസിനെയും സഹ പ്രവർത്തകരെയും പിണറായി അപമാനിക്കുന്നു. ശൈലജ ടീച്ചറെ പോലും അപമാനിക്കുന്നുവെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു. കേരള കോൺഗ്രസിന് എത് നിമിഷവും യുഡിഎഫിലേക്ക് […]

Read More
 ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത്’: സ്നേഹ പൂര്‍വ്വം വിലക്കി നയൻതാര

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത്’: സ്നേഹ പൂര്‍വ്വം വിലക്കി നയൻതാര

തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വിലക്കി നയന്‍താര. നയന്‍താരയുടെ പുതിയ ചിത്രം അന്നപൂര്‍ണിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നയന്‍താര തന്നെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുന്നത് വിലക്കിയത്. തന്നെ അത്തരത്തില്‍ വിളിക്കുന്നത് ഇഷ്ടപ്പെടാത്തവരും ഏറെയുണ്ടെന്നാണ് നയന്‍താര പറയുന്നത്.നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ഷോ കാണാറുണ്ടോ എന്നാണ് അഭിമുഖം നടത്തിയാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഫസ്റ്റ് ഷോ കാണാന്‍ പേടിയാണെന്നും. പൊതുവില്‍ നൈറ്റ് ഷോയാണ് കാണാറെന്നും നയന്‍താര പറയുന്നു.ആ സമയം ആകുമ്പോള്‍ എങ്ങനെ ആളുകള്‍ ചിത്രം സ്വീകരിച്ചുവെന്ന് അറിയാന്‍ സാധിക്കും. […]

Read More
 സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും: ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും: ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ ശക്തമാകും. പുതുക്കോട്ട, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി […]

Read More
 തിരിച്ചടിയേറ്റ് കേരള ‘കെഎസ്ആ‍ർടിസി’: കേരള-കർണാടക ‘കെഎസ്ആ‍ർടിസി’തർക്കം അവസാനിക്കുന്നില്ല

തിരിച്ചടിയേറ്റ് കേരള ‘കെഎസ്ആ‍ർടിസി’: കേരള-കർണാടക ‘കെഎസ്ആ‍ർടിസി’തർക്കം അവസാനിക്കുന്നില്ല

സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തു കർണാടകത്തിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന്‌ മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ഉത്തരവ് കോടതി റദ്ദാക്കി. കേരളം നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. മലയാളം അടക്കം ഭാഷകളിൽ സ്ഥലപ്പേര് എഴുതുന്നതിനാൽ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.2021ൽ കേരളത്തിന് അനുകൂലമായി രജിസ്ട്രി വിധിച്ച ശേഷവും കർണാടകം കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നുണ്ടായിരുന്നു. പുതിയ ഉത്തരവ് കേരള ആർടിസിക്ക് സാമ്പത്തികപരമായി തിരിച്ചടിയാകും. കെഎസ്ആർടിസി എന്ന ഡോമെയിൻ […]

Read More
 ‘രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്’; 23 ന് ശേഷം  ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ

‘രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്’; 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ.ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്.ഈ മാസം 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. […]

Read More
 ലോക സിനിമ മേളക്കു കൊടിയിറക്കം…മനം നിറഞ്ഞ് മടക്കം

ലോക സിനിമ മേളക്കു കൊടിയിറക്കം…മനം നിറഞ്ഞ് മടക്കം

ലോകോത്തര സിനിമകളുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊ‌ടിയിറങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി,വനൂരി കഹിയു ,അരവിന്ദൻ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകൾക്ക് കൂടുതൽ പേക്ഷക പ്രീതി നേടാനായി. യുവജന പങ്കാളിത്തത്തിൽ മുന്നി‌ലെത്തിയ മേളയിൽ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. തിയേറ്ററിലും പുറത്തും ആൾക്കൂട്ടത്തെ ആകർഷിച്ച മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമകളെ നിറഞ്ഞ […]

Read More
 ‘വണ്ടിപ്പെരിയാർ കേസിലെ വിധി റദ്ദാക്കണം’;  പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം

‘വണ്ടിപ്പെരിയാർ കേസിലെ വിധി റദ്ദാക്കണം’; പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം. ഇന്ന് രാവിലെ പത്തരയോടെയാണ് വണ്ടിപ്പരിയാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുന്നത്. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസിന്റെ വീഴ്ചയാണ് കേസിൽ പ്രതിയെ വെറുതെ വിട്ടതിന് കാരണമെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നതായിരുന്നു കേസിലെ കോടതി വിധിപ്പകർപ്പും. ശാസ്ത്രീയ തെളിവുകളുൾപ്പെടെ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിധിയിൽ പറയുന്നു.വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വിധി പരിശോധിച്ച് തുടർനടപടി […]

Read More
 കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ്: ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ്: ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംമ്പര്‍ 17 ന് (ഞായറാഴ്ച്ച ) രാവിലെ 9.30 ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് കാമ്പസില്‍ നടക്കും. മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ഫിലിം ആര്‍ട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂര്‍ പരിപാടിയിൽ മുഖ്യാതിഥിയാവും. ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 15 ഹെവന്‍സ് പ്രീ zസ്‌ക്കൂളിലെ 500 വിദ്യാര്‍ത്ഥികള്‍ 36 ഇനങ്ങളില്‍ മത്സരത്തില്‍ മാറ്റുരക്കും. ഒഫീഷ്യലടക്കം 800 പേര്‍ […]

Read More
 “മകളെ മാപ്പ് “:പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടതിനെതിരെ കോൺഗ്രസ് സായാഹ്ന ധർണ്ണ 17ന്

“മകളെ മാപ്പ് “:പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടതിനെതിരെ കോൺഗ്രസ് സായാഹ്ന ധർണ്ണ 17ന്

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയും പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഡിസംബർ 17 ന് (ഞായറാഴ്ച) മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി “മകളെ മാപ്പ് “എന്ന പേരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അറിയിച്ചു.

Read More