നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ; വി ഡി സതീശൻ

നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ; വി ഡി സതീശൻ

നവ കേരള സദസുമായി ബന്ധപ്പെട്ട ആക്രമണങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്കോര്‍ട്ട് പോവുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയിൽ സി.പി.എം പ്രവർത്തകർക്കെതിരെയും ‘രക്ഷാപ്രവർത്തനം’ നടന്നു. ബജറ്റ് ചർച്ചകൾ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തിൽ ഉദ്യോഗസ്ഥർ […]

Read More
 ജന മനസുകളിൽ അനശ്വരൻ; പ്രിയ സഖാവ് കാനത്തിന് വിട

ജന മനസുകളിൽ അനശ്വരൻ; പ്രിയ സഖാവ് കാനത്തിന് വിട

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ ഇങ്ക്വിലാബ് വിളികളേറ്റുവാങ്ങി കാനത്തെ കൊച്ചുകളപ്പുരയ്ക്കൽ വീടിന്റെ വളപ്പിലെ പുളിമര ചുവട്ടിൽ മകൻ സന്ദീപ് കൊളുത്തിയ ചിതയിലമർന്ന് പ്രിയ സഖാവ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ നേതാവിനെ യാത്ര അയക്കാനായി കാനത്ത് എത്തിച്ചേർന്നു. ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് കാനത്തെ വീട്ടുവളപ്പ് സാക്ഷ്യം വഹിച്ചത്. പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയായിരുന്നു സംസ്കാര ചടങ്ങുകൾ. ഒരു നാടിന്റെ പേര് സ്വന്തം പേരാക്കി മാറ്റിയ നേതാവിന് ജന്മനാട് ഏറ്റവും […]

Read More
 സാമ്പത്തിക പ്രതിസന്ധി; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

സാമ്പത്തിക പ്രതിസന്ധി; കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

കർണാടക യിലെ കുടക് ജില്ലയിലെ റിസോർട്ടിൽ മലയിൽ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ജിബി എബ്രഹാം (38), മകളായ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യക്ക് കാരണമെന്ന് കണ്ടെടുത്ത കുറിപ്പിൽ പറയുന്നു. വെള്ളിയാഴ്ച റിസോർട്ടിലെത്തിയ കുടുംബം ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ 10 മണി കഴിഞ്ഞിട്ടും ദമ്പതികൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇതോടെയാണ് […]

Read More
 യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ച് മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. ആദ്യഘട്ടത്തില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുകയെന്നാണ് വിവരം. ഇതിന്‍റെ ഉത്തരവിറങ്ങിയ ഉടന്‍ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. […]

Read More
 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കൻ അറബികടലിനു മുകളിലെ ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത 2 ദിവസം ശക്തമായ മഴ ലഭിക്കും.പത്തനംതിട്ട എറണാകുളം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഉയർന്ന തിരമാല മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Read More
 താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയിൽ

താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയിൽ

തൃഷക്കെതിരെ അശ്ളീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാന നഷ്ട കേസുമായി ഹൈക്കോടതിയിൽ. തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തത്. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ […]

Read More
 യുദ്ധ ഭീകരതയുടെ നിലവിളികൾക്കിടെ ഇന്ന് ലോക മനുഷ്യാവകാശ ദിനം

യുദ്ധ ഭീകരതയുടെ നിലവിളികൾക്കിടെ ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഇന്ന് ലോക മനുഷ്യാവകാശ ദിനം. യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും വർധിച്ചു വരുന്ന കാലത്ത് , ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ഉയർന്നു വരുന്ന വേളയിൽ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാര്‍ഷികത്തിലാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് എല്ലാവര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നത് ഓരോ വ്യക്തിക്കും അന്തസും സുരക്ഷയും ഉറപ്പാക്കി, സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഈ ദിനം ആചരിക്കുന്നത്.യുദ്ധവും തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും നാശം വിതച്ച നാളുകളാണ് കടന്നുപോകുന്നത്. […]

Read More
 വായനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ

വായനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര സഹായം നൽകുമെന്ന് ഡിഎഫ്ഒ. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷിൻറെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു. സ്ഥിതിവവരങ്ങൾ ചീഫ് വൈൽഡന് റിപ്പോർട്ട് ചെയ്യുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. കടുവ ആക്രമണം നടന്ന വാകേരി വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യവ്യക്തികളായ ഭൂവുടമകൾക്ക് […]

Read More
 കാനം രാജേന്ദ്രന് വിട നൽകാൻ രാഷ്ട്രീയ കേരളം; സംസ്‌കാരം 11 മണിക്ക് വാഴൂരിലെ  വീട്ടുവളപ്പില്‍

കാനം രാജേന്ദ്രന് വിട നൽകാൻ രാഷ്ട്രീയ കേരളം; സംസ്‌കാരം 11 മണിക്ക് വാഴൂരിലെ വീട്ടുവളപ്പില്‍

കാനം രാജേന്ദ്രന് വിട നൽകാൻ രാഷ്ട്രീയ കേരളം. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്ക് സംസ്കാരം നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തെത്തിച്ചത് മുതല്‍ കാനത്തിന്റെ വസതിയിലേക്ക് ജനം ഒഴുകിയെത്തുകയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഹൃദയാഘാതം മൂലം കാനം മരണപ്പെടുന്നത്. അരനൂറ്റാണ്ടിലേറെക്കാലമായി ഇടതുപക്ഷത്തിനൊപ്പം കരുത്തോടെ പ്രവര്‍ത്തിച്ച നേതാവിനെയാണ് […]

Read More
 റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോൾ ചാമ്പ്യന്മാർ

റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോൾ ചാമ്പ്യന്മാർ

റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോൾ ചാമ്പ്യന്മാർ പേരാമ്പ്ര:അഞ്ച് ദിനരാത്രങ്ങളിൽ പേരാമ്പ്രയിൽ കൗമാര കലയുടെ മാമാങ്കം തീർത്ത കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റി. കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 914 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. 848 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 819 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സ്കൂളുകളിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, […]

Read More