മീന്‍ പിടിക്കാനിറങ്ങി വലയിലായി അണലി:നീണ്ട നേരത്തെ പരിശ്രമത്തിന് പിന്നാലെ രക്ഷപ്പെടുത്തി

മീന്‍ പിടിക്കാനിറങ്ങി വലയിലായി അണലി:നീണ്ട നേരത്തെ പരിശ്രമത്തിന് പിന്നാലെ രക്ഷപ്പെടുത്തി

മീന്‍ പിടിക്കാനിറങ്ങി വലയിലായി അണലി, നീണ്ട നേരത്തെ പരിശ്രമത്തിന് പിന്നാലെ രക്ഷപ്പെടൽ. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സെലീന നൗഷാദിന്റെ വീട്ടുമുറ്റത്ത് നിന്നും നാലരയടി നീളമുള്ള അണലിയെ പിടികൂടിയത്.പാവുക്കര മുല്ലശേരിക്കടവിനു സമീപം പമ്പാ നദീതീരത്തുള്ള തുണ്ടിയിൽ വീടിന്റെ മുൻവശത്ത് മീൻ വളർത്തുന്നതിനായി കെട്ടി ഉയർത്തിയ ടാങ്കിനു സമീപം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു അണലിയെ കണ്ടെത്തിയത്. സെലീനയും ഭർത്താവ് നൗഷാദും മകൻ ഇർഷാദും രാവിലെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് വലയിൽ കുടുങ്ങിയ അണലി […]

Read More
 യെമനിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര നടപടി: നിമിഷപ്രിയയുടെ അമ്മ വീണ്ടും കോടതിയിൽ

യെമനിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര നടപടി: നിമിഷപ്രിയയുടെ അമ്മ വീണ്ടും കോടതിയിൽ

യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി വനിത നിമിഷ പ്രിയയുടെ അമ്മ വീണ്ടും ദില്ലി ഹൈക്കോടതിയെ സമീപിച്ചു. യമൻ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. യെമനിൽ മകളെ സന്ദര്‍ശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം […]

Read More
 ‘പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ സ്വത്ത് വേണം’; അധ്യാപകനെ വാഹനമിടിപ്പിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ

‘പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാൻ ഭർത്താവിന്റെ സ്വത്ത് വേണം’; അധ്യാപകനെ വാഹനമിടിപ്പിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ

കാൺപൂർ:ഉത്തർപ്രദേശിലെ കാൺപുരിൽ അധ്യാപകൻ മരിച്ച സംഭവത്തിൽ ഭാര്യയും പുരുഷ സുഹൃത്തും സഹായിയും അറസ്റ്റിൽ. പ്രൈമറി സ്കൂൾ അധ്യാപകനായ ദഹേലി സുജൻപുർ സ്വദേശി രാജേഷ് ഗൗതം (40) മരണത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഊർമിള കുമാരി, സുഹൃത്ത് ശൈലേന്ദ്ര സോങ്കർ , ഇവരുടെ സഹായി വികാസ് സോങ്കർ എന്നിവർ പിടിയിലായത്. നാലാം പ്രതി സുമിത് കതേരിയയ്ക്കായി തിരച്ചിൽ നടക്കുകയാണ്. നവംബർ 4നാണ് രാജേഷ് ഗൗതം വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ ഇത് അപകടമരണം അല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. മഹാരാജ്‌പുരിലെ […]

Read More
 കേരളത്തിന്റെ ജി.എസ്.ടി വിഹിതത്തിൽ നിന്ന് കേന്ദ്രം 332 കോടി വെട്ടിക്കുറച്ചു – വിമർശനവുമായി കെ.എൻ.ബാലഗോപാൽ

കേരളത്തിന്റെ ജി.എസ്.ടി വിഹിതത്തിൽ നിന്ന് കേന്ദ്രം 332 കോടി വെട്ടിക്കുറച്ചു – വിമർശനവുമായി കെ.എൻ.ബാലഗോപാൽ

പാലക്കാട്: കേരളത്തിന് കേന്ദ്രം നൽകേണ്ട ജി.എസ്.ടി. വിഹിതത്തിൽ നിന്ന് 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒരു കാരണവുമില്ലാതെയാണ് കേന്ദ്രം തുക വെട്ടിക്കുറച്ചത്. നവംബറിൽ ഏകദേശം 1450 കോടി രൂപ കിട്ടേണ്ടതിൽ നിന്നാണ് ഇത്രയും തുക കുറച്ചത്. കേന്ദ്രം തുക വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതാണെന്നും ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ട് നവകേരള സദസ്സിനെത്തിയതായിരുന്നു മന്ത്രി. 29-ന് ഇതുസംബന്ധിച്ച കത്ത് കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ഈ കുറവ് […]

Read More
 കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം: എക്‌സിറ്റ്‌ പോളുകൾ വിശ്വസിക്കരുതെന്ന് ഡി.കെ ശിവകുമാർ

കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം: എക്‌സിറ്റ്‌ പോളുകൾ വിശ്വസിക്കരുതെന്ന് ഡി.കെ ശിവകുമാർ

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. മിസോറാമിൽ തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം. രാജസ്ഥാനിൽ കോൺഗ്രസിന് ഭരണം നഷ്ടമാവുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പറയുന്നത്. […]

Read More
 കുടുംബ വഴക്ക് : ഉറങ്ങിക്കിടന്ന മകളെ ഡീസല്‍ ഒഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

കുടുംബ വഴക്ക് : ഉറങ്ങിക്കിടന്ന മകളെ ഡീസല്‍ ഒഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച് തീയിട്ട പിതാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലൂര്‍ തലയ്‌ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണന്‍ വീട്ടില്‍ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് ഭാര്യ കോടതി മുഖാന്തിരം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് ലംഘിച്ച് രാധാകൃഷ്ണന്‍ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. […]

Read More
 തിരുവനന്തപുരം വിമാനത്താവളം:പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു

തിരുവനന്തപുരം വിമാനത്താവളം:പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു

പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 8775 പേർ ആഭ്യന്തര യാത്രക്കാരും 5474 പേർ രാജ്യാന്തര യാത്രക്കാരുമാണ്. നവംബറിൽ ആകെ 3.64 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരും. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തിൽ രണ്ട് […]

Read More
 ഒറ്റയടിക്ക് ഉയർന്നത് എത്ര രൂപ? ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

ഒറ്റയടിക്ക് ഉയർന്നത് എത്ര രൂപ? ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

 ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് വീണ്ടും 600 രൂപ ഉയർന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46760 രൂപയാണ്.ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വർണവില കുത്തനെ ഉയരാനുള്ള കാരണം.ചൈനയിൽ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ […]

Read More
 ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടും, ശേഷം ചുഴലിക്കാറ്റും; കേരളത്തിൽ മഴ സാധ്യത ശക്തം

ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടും, ശേഷം ചുഴലിക്കാറ്റും; കേരളത്തിൽ മഴ സാധ്യത ശക്തം

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം മഴ സാഹചര്യം കൂടുതൽ ശക്തമായേക്കാനും സാധ്യതയുണ്ട്.ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ നാളെ 3 തെക്കു പടിഞ്ഞാറൻ […]

Read More
 അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്: നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്: നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ഫലമാണ് നാളെ അറിയാനാകുക. അതേസമയം മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്ച പ്രാർത്ഥനയടക്കമുള്ള ചടങ്ങുകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെലങ്കാനയിലും ഛത്തീസ്ഗഡിലും […]

Read More