ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ പരാതി: റിപ്പോര്‍ട്ട് തേടി അമ്മ

നടി വിന്‍സി അലോഷ്യ നൽകിയ പരാതിയിൽ കടുത്ത നടപടി എടുക്കാന്‍ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്നും ഐസിസി മറുപടി നല്‍കി.വിന്‍സിയുടെ പരാതി ഒത്ത് തീര്‍പ്പാക്കില്ലെന്നും ഒത്ത് തീര്‍പ്പിലേക്കെത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പരാതിയുടെ ഗൗരവം പരിഗണിച്ച് നടപടിയെടുക്കുമെന്നുമാണ് ഐസിസിയുടെ നിലപാട്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച് ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. പ്രൊഡ്യൂസേഴ്‌സ് […]

Read More

ബവ്റിജസ് ഔട്‍ലെറ്റിലുണ്ടായ തീപിടിത്തത്തിൽ 10 കോടി രൂപയുടെ നഷ്ടം

പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ 10 കോടി രൂപയുടെ നഷ്ടം.ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 45,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു. ഇന്ന് വിശദമായ പരിശോധന നടക്കും.മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സും നാട്ടുകാരുമെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ഇന്ന് രാവിലെ ബെവ്‌കോ സി എം ഡി ഹർഷിദ അട്ടല്ലൂരി കത്തിനശിച്ച ഔട്ട്ലറ്റിലും വെയർഹൗസിലും സന്ദർശനം നടത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളിലും […]

Read More

കാരന്തൂർ നായര പെട്രോൾ പമ്പിലും സ്കൂട്ടർ ഷോറൂമുകളിലും മോഷണം: പ്രതി അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സൂചന

കുന്ദമംഗലം: കുന്ദമംഗലം കാരന്തൂർ നയാര പെട്രോൾ പമ്പിലും സമീപത്തെ സ്കൂട്ടർ ഷോറൂമുകളിലും കവർച്ച നടത്തിയത് അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സൂചന.ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് വിരടയാള വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തും. കാരന്തുരിലെ ഹോണ്ട, ടിവിഎസ് ഷോറൂമുകളിലും ഇന്ന് പുലർച്ചേയാണ് മോഷണ ശ്രമം. നയാര പെട്രോൾ പമ്പിൽ ഓഫീസ് ഡോർ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഇരുപതിനായിരം രൂപയോളം വരുന്ന തുകയും ടാബും കവർന്നതായി ജീവനക്കാർ […]

Read More

കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റിയ സംഭവം:യുവതിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരത്ത് കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റിയ സംഭവത്തിൽ യുവതിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി.സോഫ്റ്റ് വെയർ എൻജിനീയർ നീതുവിന്റെ കുടുംബം ഇന്നലെയാണ് ഡിജിപിയെ നേരിൽക്കണ്ട് പരാതി നൽകിയത്. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്.കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവുണ്ടായ ആശുപത്രിക്ക് ലൈസൻസ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. തെറ്റായ രീതിയിലാണ് ലൈസൻസ് കൊടുത്തതെങ്കിൽ കണ്ടെത്തണം.ആരോഗ്യവകുപ്പിന്റെ […]

Read More

പിഎസ്​സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയർന്ന പെൻഷൻ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

പിഎസ്​സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.

Read More

ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റിസായി ബി.ആർ.ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഇന്ത്യയുടെ 52ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപനാണ് ജസ്റ്റിസ് ബി.ആർ.ഗവായ്. രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 52ാമത്തെ ചീഫ് ജസ്റ്റീസാണ് ഇദ്ദേഹം. ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർ.എസ്.ഗവായിയുടെ […]

Read More

വേടന്റെ പാട്ടുകളിൽ ജാതിഭീകരവാദമെന്ന് കേസരി മുഖ്യപത്രാധിപര്‍

റാപ്പര്‍ വേടന്‍റെ പാട്ടുകൾ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്ന ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്രപരിപാടിയിലായിരുന്നു പ്രസംഗം.വളർന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണം. ഷവർമ, ശവംവർമയാണെന്നും അതു കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എൻ.ആർ. മധു പ്രസംഗത്തിനിടെ പറഞ്ഞു.

Read More

താമരശ്ശേരിയില്‍ ഭർത്താവിന്റെ കൊടും ക്രൂരതയിൽ അർധരാത്രി വീട് വിട്ടോടി യുവതിയും മക്കളും

താമരശ്ശേരിയില്‍ ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദനെത്തെ തുടർന്ന് അർധരാത്രി വീട് വിട്ടോടി യുവതിയും മക്കളും. യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. ഭർത്താവ് നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.നൗഷാദ് നസ്ജയെ വീടിന് അകത്തു വച്ച് തലക്കും ദേഹത്തും മർദിച്ചു. ഇതിന് പിന്നാലെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചു.അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരി മകൾക്കും […]

Read More

കാനഡയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു;ഇന്ത്യൻ വംശജ അനിത ആനന്ദ് വിദേശകാര്യമന്ത്രി

മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ കാനഡയിൽ അധികാരമേറ്റു. ഇന്ത്യൻ വംശജരായ അനിത ആനന്ദ് പുതിയ വിദേശകാര്യ മന്ത്രിയായും മനിന്ദർ സിങ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയുമായി ചുമതലയേറ്റു.28 കാബിനറ്റ് അംഗങ്ങളിൽ 24 പേർ പുതുമുഖങ്ങളാണ്. മുമ്പ് പ്രതിരോധ വകുപ്പിന്റെയും വിദേശകാര്യ മന്ത്രിയായും ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അനിത ആനന്ദ്. ഭഗവദ്ഗീതയുമായിട്ടാണ് അനിത സത്യപ്രതിജ്ഞ ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് നടക്കുമെന്നും ഈ മാസം 27ന് പാർലമെന്റ് സമ്മേളനം നടക്കുമെന്നുമാണ് റിപ്പോർട്ടുകൾ.ജസ്റ്റിൻ ട്രൂഡോയുടെ […]

Read More

ദേശശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി: അഖിൽ മാരാർക്കെതിരെ കേസ്

ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖിൽ പ്രവർത്തിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്താനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം.

Read More