സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കപ്പെടുന്നില്ല:മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനം സര്‍വ മേഖലകളിലും വലിയ പുരോഗതി കൈവരിച്ചു. എന്നാല്‍, യഥാര്‍ഥ ചിത്രം ജനങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ല. യഥാര്‍ഥ ചിത്രം മറച്ചുവെച്ച് മറ്റൊരു ചിത്രം അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തടസ്സം നേരിടുന്നതായാണ് […]

Read More

സീനിയർ അഭിഭാഷകൻ നേരത്തെയും മർദിച്ചിട്ടുണ്ട് ;ക്രൂരതകൾ വെളിപ്പെടുത്തി അഭിഭാഷക

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സീനിയർ അഭിഭാഷകൻ ബെയ്ലിൻദാസ് നേരത്തെയും മർദിച്ചിട്ടുണ്ടെന്ന് മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി പറഞ്ഞു.താൻ ഗർഭിണിയായിരിക്കെയും മർദനമേറ്റിട്ടുണ്ട്. ഇന്ന് ‘നീ ആരോടാ സംസാരിക്കുന്നതെന്ന്’ ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു. ഇന്ന് ‘നീ ആരോടാ സംസാരിക്കുന്നതെന്ന്’ ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു.മർദനത്തിന് ശേഷം പരാതിപ്പെടുമെന്ന […]

Read More

കൊല്ലത്ത് പേവിഷബാധയേറ്റ് ഏഴു വയസുകാരി മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ

കൊല്ലത്ത് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്ത് നൽകും. മരണപ്പെട്ട നിയാ ഫൈസലിൻ്റെ കുടുംബത്തിന് മന്ത്രിയുമായി കൂടികാഴ്ച ഒരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ഈ മാസം […]

Read More

ജയിലർ 2 ചിത്രീകരണത്തിന് രജനികാന്ത് കോഴിക്കോടെത്തി : ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘ജയിലർ 2’സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് കോഴിക്കോട് എത്തി.കോഴിക്കോട് നിന്നും രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ചു. “നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” Rajinikanth 👍എന്നാണ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്.ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ കേരളത്തിലെ മുഖ്യ ലൊക്കേഷനാണ് ഇത്.ഇരുപത് ദിവസത്തെ ചിത്രീകരണമായിരിക്കും നടക്കുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കനത്ത സുരക്ഷാസജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം.

Read More

മാമി തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി

കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.സ്ഥലം മാറ്റത്തിനെതിരെ മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. മാമിയുടെ തിരോധാനം ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഈ സംഘത്തിൽ പെട്ട രണ്ടുപേർക്കാണ് സ്ഥലംമാറ്റം.അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമനെ കണ്ണൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് […]

Read More

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തവും 15 ലക്ഷം രൂപ പിഴയും

അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊന്ന നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജെൻസൺ രാജക്ക് ജീവപര്യന്തവും 15 ലക്ഷം രൂപ പിഴയും. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധിയിന്മേലുള്ള വാദം പൂർത്തിയായതിനുശേഷമാണ് ജഡ്ജി കെ.വിഷ്ണു വിധി പ്രസ്താവിച്ചത്.കേഡൽ ജെൻസൺ രാജ കുറ്റക്കാരൻ ആണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.2017 ഏപ്രിൽ അഞ്ച്,ആറ് തീയതികളിലാണ് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമടക്കം പ്രതി കൊലപ്പെടുത്തിയത്. അഞ്ചാം തീയതി അമ്മ ഡോ.ജീൻ പത്മയെയാണ് […]

Read More

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ പാനൂരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് തലശേരി എഎസ്പി കിരൺ പി ബി ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത്. ഒളിപ്പിച്ച നിലയിലുള്ള വസ്തുകൾ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

അസം സ്വദേശിയായ പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച്സെക്‌സ് റാക്കറ്റ് കെണിയിൽ കുടുക്കിയ കേസ്; പ്രതി പിടിയില്‍

കോഴിക്കോട് അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റ് കെണിയില്‍ കുടുക്കിയ കേസിൽ ഒരാൾ പിടിയിൽ. പെൺകുട്ടിയെ കേരളത്തിലെത്തിച്ചയാളെയാണ് കസ്റ്റഡിയിലെടുത്തത്. അസം സ്വദേശിയായ പ്രതിയെ ഒഡീഷയിൽ നിന്നാണ് പിടികൂടിയത്.നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് നടക്കുന്നതായി അസം സ്വദേശിയായ പതിനേഴുകാരികാരിയാണ് പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതിന് പിന്നാലെ പെണ്‍കുട്ടി മൊഴി നല്‍കിയത്.പ്രണയം നടിച്ച് അസം സ്വദേശിയായ യുവാവാണ് കോഴിക്കോട് എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.സാമൂഹ്യ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ […]

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു;തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39 ശതമാനമാണ് വിജയം.cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും.ഏറ്റവും കൂടുതൽ വിജയം വിജയവാഡ മേഖലയിലാണ്.(99.60 %) . തിരുവനന്തപുരം മേഖലയാണ് രണ്ടാമത് ( 99.32 %) . ചെന്നൈയാണ് മൂന്നാമത്.(97.39).പരീക്ഷ എഴുതിയവരിൽ 99.32 % പേരും വിജയിച്ചു.പെൺകുട്ടികളുടെ വിജയ ശതമാനം 91.64 %. ആൺകുട്ടികളുടെ വിജയശതമാനം […]

Read More

ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു

കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മേഖലയിൽ രണ്ടു ഭീകരക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഏജൻസികളും തമ്മിൽ വെടിവെപ്പ് നടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെകുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് അറിയിച്ചു.വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് പോസ്റ്ററുകൾ പതിച്ചു.

Read More