
പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ 10 കോടി രൂപയുടെ നഷ്ടം.ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ 45,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു. ഇന്ന് വിശദമായ പരിശോധന നടക്കും.
മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സും നാട്ടുകാരുമെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ഇന്ന് രാവിലെ ബെവ്‌കോ സി എം ഡി ഹർഷിദ അട്ടല്ലൂരി കത്തിനശിച്ച ഔട്ട്ലറ്റിലും വെയർഹൗസിലും സന്ദർശനം നടത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളിലും ഫയർ ഓഡിറ്റ് നടത്തുമെന്നും ഹർഷിദ അട്ടല്ലൂരി പറഞ്ഞു