പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി; യുവാക്കളുടെ സ്വപ്നങ്ങളെ വരുമാനമാക്കുന്നു; കേന്ദ്ര നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി; യുവാക്കളുടെ സ്വപ്നങ്ങളെ വരുമാനമാക്കുന്നു; കേന്ദ്ര നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

പരീക്ഷ ഫോമുകൾക്ക് ജിഎസ്ടി ചുമത്തിയ കേന്ദ്രത്തിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി. ”കുട്ടികളെ പഠിപ്പിക്കുന്നതിനായും അവരെ പരീക്ഷകളിൽ തയ്യാറെടുപ്പിക്കുന്നതിനായും പലതും ത്യജിച്ച് രക്ഷിതാക്കള്‍ സ്വരുക്കൂട്ടുന്ന തുക കേന്ദ്രം വരുമാന മാർഗമാക്കി മാറ്റുകയാണ്. യുവാക്കൾക്ക് ജോലി നൽകാൻ ബി ജെ പിക്ക് കഴിയില്ല, പക്ഷേ പരീക്ഷാ ഫോമുകളിൽ 18 ശതമാനം ജിഎസ്ടി ചുമത്തുന്നത് അവരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് സമാനമാണ്. അഗ്നിവീർ ഉൾപ്പെടെ എല്ലാ സർക്കാർ ജോലി ഫോമുകളിലും ജിഎസ്ടി ഈടാക്കുന്നുണ്ട്” പ്രിയങ്ക ഗാന്ധി എക്സിൽ […]

Read More
 എലൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പ്;മലപ്പുറത്തിനും,മഞ്ചരിക്കും ജയം

എലൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പ്;മലപ്പുറത്തിനും,മഞ്ചരിക്കും ജയം

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോളിൻ്റെരണ്ടാം ദിന മത്സരത്തിലെ ആദ്യകളിയിൽ സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറം വിജയികളായി.ഏകപക്ഷിയമായ ഒരു ഗോളിന് അവർ എംഇഎസ് കോളെജ് മമ്പാടിനെ തോൽപ്പിച്ചു. കളിയുടെ 37 മത് മിനിറ്റിൽ ലബീബാണ്മലപ്പുറത്തിന് വിജയ ഗോൾ സമ്മാനിച്ചത്സ്കോർ (1-0). മാൻ ഓഫ് ദി പ്ലയർ ആയി സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറത്തിൻ്റെലബീബിനെ തിരഞ്ഞെടുത്തു. എൻഎസ്എസ് കോളെജ് മഞ്ചേരിയും റോയൽ എഫ്സി മഞ്ചേരിയും തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽഏകപക്ഷിയമായരണ്ട് ഗോളുകൾക്ക്റോയൽ എഫ്സി മഞ്ചേരി […]

Read More
 വടകരയിൽ കരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവം;ഫോറൻസിക്ക് പരിശോധന തുടങ്ങി

വടകരയിൽ കരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവം;ഫോറൻസിക്ക് പരിശോധന തുടങ്ങി

വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി.കാസർകോട് സ്വദേശി ജോയലിന്റെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. മനോജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊന്നാനിയിലെ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ തന്നെയുള്ള ജീവനക്കാരനാണ് ജോയൽ. വാഹനത്തിന്‍റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി റോഡരികിൽ വാഹനം നിർത്തിയിട്ട […]

Read More
 ചോദ്യപേപ്പർ ചോർച്ച വിവാദം; എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

ചോദ്യപേപ്പർ ചോർച്ച വിവാദം; എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും കൂടാതെ, എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയുംഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ്. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് […]

Read More
 ക്ഷേമ പെൻഷൻ തട്ടിപ്പ്; അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും;കർശന നടപടിക്ക് ആരോഗ്യവകുപ്പ്

ക്ഷേമ പെൻഷൻ തട്ടിപ്പ്; അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും;കർശന നടപടിക്ക് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കും.ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃത ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. പട്ടികയിൽ നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് തുടങ്ങിയവരുണ്ട്. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് […]

Read More
 ചപ്പോത്തിൽ രമേഷ് കുമാർ നിര്യാതനായി

ചപ്പോത്തിൽ രമേഷ് കുമാർ നിര്യാതനായി

പരേതനായ ചപ്പോത്തിൽ ചേന്ദൻ നായരുടെ മകൻ ചപ്പോത്തിൽ രമേഷ് കുമാർ (59)നിര്യാതനായി . ‘അമ്മ : രാജേശ്വരിഭാര്യ: ബീന.മക്കൾ: ദിവ്യ, കാവ്യ,സഹോദരങ്ങൾ: പ്രമീള, വിനോദ് പടനിലം, ദിനേഷ്കുമാർശവസംസ്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ

Read More
 ചാത്തൻകാവിൽ കതിരണിയാൻ പാടശേഖരം ഒരുങ്ങി

ചാത്തൻകാവിൽ കതിരണിയാൻ പാടശേഖരം ഒരുങ്ങി

കുന്ദമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചെത്തുകടവ്,ചാത്തൻകാവ് പാടശേഖരസമിതിയുടെ ആഭിമുഖ്യത്തിൽ പാടശേഖരത്തിൽ തരിശ് ആയി കിടന്നിരുന്ന 15 ഏക്കർ നെൽവയൽ കൃഷിയോഗ്യമാക്കി. നെൽകൃഷി നടീൽ ഉത്സവം ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്അനിൽകുമാർ വി അധ്യക്ഷത വഹിച്ചചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി യൂ.സി ,വാർഡ് മെമ്പർമാരായ സുരേഷ് ബാബു , ധർമ്മരത്നൻ, പാടശേഖരസമിതി ഭാരവാഹികളായ ശിവകുമാർ വി, സീനഭായ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ദീപാ .ജെ പദ്ധതി വിശദീകരണം […]

Read More
 തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വീട് ആക്രമിച്ച കേസ് ആറ് പ്രതികൾക്കും ജാമ്യം

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വീട് ആക്രമിച്ച കേസ് ആറ് പ്രതികൾക്കും ജാമ്യം

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വീട് ആക്രമിച്ച കേസിൽ 6 പ്രതികൾക്കും ജാമ്യം. പ്രതികൾക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ അല്ലു അർജുൻപ്രതിരോധത്തിലായി. ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലു അർജുന്റെ ആഡംബര വീട്ടിൽ അക്രമം അഴിച്ചുവിട്ട 6 പേർക്കും നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 1000 രൂപ കെട്ടിവയ്ക്കണം എന്നതടക്കമാണ് ഉപാധികൾ. പുഷ്പ2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് […]

Read More
 പുതുവത്സരാഘോഷം; വെളിച്ചത്തില്‍ മിന്നിക്കുളിച്ച് മാനാഞ്ചിറ

പുതുവത്സരാഘോഷം; വെളിച്ചത്തില്‍ മിന്നിക്കുളിച്ച് മാനാഞ്ചിറ

പുതുവത്സരാഘോഷത്തിന്റെ വിളംബരമായി വെളിച്ചത്തില്‍ കുളിച്ച് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഞായറാഴ്ച വൈകീട്ടാണ് മാനാഞ്ചിറ സ്‌ക്വയര്‍ ദീപാലംകൃതമായത്. ആവേശവും സന്തോഷവും മുറ്റിനിന്ന അന്തരീക്ഷത്തില്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ‘ഇല്യുമിനേറ്റിങ് ജോയി സ്പ്രെഡിങ് ഹാര്‍മണി’ എന്ന പ്രമേയത്തില്‍ വിനോദസഞ്ചാരവകുപ്പാണ് മാനാഞ്ചിറയില്‍ ന്യൂ ഇയര്‍ ലൈറ്റ് ഷോ ഒരുക്കിയിരിക്കുന്നത്. സ്‌നോവേള്‍ഡ് തീമിലാണ് ഇത്തവണത്തെ ദീപാലങ്കാരം […]

Read More
 പെരിയ ഇരട്ട കൊലപാതകം;വിചാരണ പൂർത്തിയായി; ഈ മാസം 28-ന് വിധി

പെരിയ ഇരട്ട കൊലപാതകം;വിചാരണ പൂർത്തിയായി; ഈ മാസം 28-ന് വിധി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. […]

Read More