മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോളിൻ്റെ
രണ്ടാം ദിന മത്സരത്തിലെ ആദ്യകളിയിൽ സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറം വിജയികളായി.
ഏകപക്ഷിയമായ ഒരു ഗോളിന് അവർ എംഇഎസ് കോളെജ് മമ്പാടിനെ തോൽപ്പിച്ചു. കളിയുടെ 37 മത് മിനിറ്റിൽ ലബീബാണ്മലപ്പുറത്തിന് വിജയ ഗോൾ സമ്മാനിച്ചത്
സ്കോർ (1-0). മാൻ ഓഫ് ദി പ്ലയർ ആയി സ്പോർട്ടിംഗ് ക്ലബ്ബ് മലപ്പുറത്തിൻ്റെ
ലബീബിനെ തിരഞ്ഞെടുത്തു.
എൻഎസ്എസ് കോളെജ് മഞ്ചേരിയും റോയൽ എഫ്സി മഞ്ചേരിയും തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽ
ഏകപക്ഷിയമായരണ്ട് ഗോളുകൾക്ക്റോയൽ എഫ്സി മഞ്ചേരി ജേതാക്കളായി.കളിയുടെ പത്താം മിനുറ്റിൽ അജ്നാസും 88 മത് മിനുറ്റിൽ ജാൻബാസും റോയൽ എഫ്സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തു.സ്കോർ
(2 -0)രണ്ടാമത്തെ മത്സരത്തിലെ മാൻ ഓഫ് ദ പ്ലയർ ആയി റോയൽ എഫ് സി മഞ്ചേരിയുടെഅജ്നാസിനെ തെരെഞ്ഞെടുത്തു. ഇന്ന് ചൊവ്വാഴ്ച 4.30 ന്നടക്കുന്ന ആദ്യ മത്സരത്തിൽബാസ്കോ ഒതുക്കുങ്ങൽഇഎംഇഎ കോളെജ് കുണ്ടോട്ടിയുമായിമത്സരിക്കും7 മണിക്ക് നടക്കുന്നരണ്ടാം മത്സരത്തിൽഎംഇഎസ് കോളെജ്മമ്പാടുംയുവധാര അകമ്പാടവുംതമ്മിൽ
മത്സരിക്കും