തട്ടുകടയിൽ കൂട്ടത്തല്ല്; കടയുടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൽ കടയുടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.പത്തനംതിട്ട കൂടലിൽ ആണ് സംഭവംഏപ്രിൽ 20ന് നടന്ന കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തട്ടുകടയിൽ എത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് അസഭ്യം പറഞ്ഞത് ഉടമയ്ക്കും സ്ഥലത്തുണ്ടായിരുന്നവർക്കും ഇഷ്ടപ്പെട്ടില്ല. അത് ചോദ്യം ചെയ്തതോടെ കയ്യാങ്കളിയിൽ എത്തുകയായിരുന്നു,തല്ലിനിടെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു. കടയുടമ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read More

വ്യാജ ലഹരിക്കേസ്:ഷീല സണ്ണിയെ കുടുക്കിയത് മരുമകളുടെ അനുജത്തി

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസെന്ന് പ്രത്യേക അന്വേഷണസംഘം. മരുമകളുമായി ഷീല സണ്ണിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് കൃത്യത്തിന് കാരണം. പ്രതി നാരായണ ദാസിനെയും ഷീല സണ്ണിയുടെ മരുമകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.ലിവിയയുടെ പങ്കാളിത്തം നാരായണദാസ് വെളിപ്പെടുത്തി.72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ലഹരി സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയും ആയിരുന്നു എന്നാണ് കണ്ടെത്തൽ. ബെം​ഗളൂരുവിൽ […]

Read More

ഐപിഎൽ പോരാട്ടം മെയ് 17 മുതൽ പുനരാരംഭിക്കുന്നു

കായിക പ്രേമികൾക്ക് ആശ്വാസം.ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നു.ഇന്നലെ രാത്രിയോടെയാണ് ബിസിസിഐ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടത്. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കുക. ഫൈനൽ ജൂൺ 3നാണ് നിശ്ചയിച്ചിരിക്കുന്നത്.

Read More

മലയാറ്റൂരിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീട്ടമ്മയ്ക്ക് പരുക്കേറ്റു

കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു.മലയാറ്റൂർ ഇല്ലിത്തോട്ടിൽ ആണ് സംഭവം.വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും വിജിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു,ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തിനുശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്കക്ക് കയറ്റിവിട്ടു.

Read More

വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാ പരിശീലനം ബ്ലോക്ക് തല ഉദ്ഘാടനം

കുന്ദമംഗലം : കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഷിയോലാൽ അധ്യക്ഷനായി.നാടിന്റെ സാംസ്‌കാരിക ഉന്നതി നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, പ്രായഭേദമന്യേ കലയോടുള്ള ആഭിമുഖ്യം വളര്‍ത്തുക, കലാ വിഷയങ്ങളില്‍ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ് പദ്ധതിയുടെ […]

Read More

പാക് ഡ്രോൺ കണ്ടെത്തിയ സംഭവം: വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

പാക് ഡ്രോൺ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തി.ആറ് സർവീസുകളാണ് നിർത്തിയത്. അമൃത്സർ,ജമ്മു,ലേ,ശ്രീനഗർ,രാജ്‌കോട്ട്,ജോധ്പുർ സർവീസുകളാണ് നിർത്തിയത്.യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഇൻഡിയോ അറിയിച്ചു.സർവീസുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.ഡ്രോണ്‍ കണ്ടെത്തിയ സാംബയിൽ ഉൾപ്പെടെ സ്ഥിതി ശാന്തമാണ്. അതേസമയം, വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണ. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ കുറയ്ക്കുന്നതിലും ധാരണയായതായാണ് റിപ്പോർട്ട്.ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പാലിക്കപ്പെടുന്നുവെന്ന് സൈന്യം അറിയിച്ചു. ജമ്മുവിലുൾപ്പെടെ ഇന്നലെ […]

Read More

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു; അതിർത്തിയിലെ സാഹചര്യങ്ങൾ സൈന്യം വിലയിരുത്തി

ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്തു. പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ മിലിറ്ററി ഓപ്പറേഷൻസും ഇന്ത്യൻ ഡിജിഎംഒയുമായി വൈകിട്ട് 5ന് ചർച്ച നടക്കും. നേരത്തെ 12 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്.ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായതിനു രണ്ടു […]

Read More

നന്ദൻകോട് കൂട്ടക്കൊലപാതകം; കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വാങ്ങിയത്ഫ്‌ളിപ്കാർട്ട് അക്കൗണ്ട് വഴി

കേരളത്തെ നടുക്കിയ നന്ദൻകോട് കൂട്ടക്കൊലപാതകം കേസിലെ ഏകപ്രതിയായ കേഡൽ ജെൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം വഞ്ചിയൂർ അഡിഷണൽ സെഷൻസ് ആറാം കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചത്. കേഡലിന്‍റെ ശിക്ഷാവിധി നാളെയുണ്ടാകും.കേഡൽ ജെൻസൺ രാജയെ കുടുങ്ങിയതിങ്ങനെ. ആസ്ട്രൽ പ്രൊജക്ഷൻ അഥവാ ആത്മാവിനെ മോചിപ്പിക്കാനായിരുന്നു കൊലപാതകമെന്നാണ് കേഡൽ ആദ്യം പൊലീസുകാരോടെ പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് കേഡലിന് ഒന്നും അറിയില്ലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. […]

Read More

താരങ്ങളുടെ പ്രതിഫലം മാർക്കറ്റ് വാല്യൂ അനുസരിച്ച് നൽകണം: ‘അമ്മ’ സംഘടന

മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം മാർക്കറ്റ് വാല്യൂ അനുസരിച്ച് നൽകണമെന്ന നിലപാടിൽ ‘അമ്മ സംഘടന.സിനിമയിലെ നഷ്ട കണക്ക് പുറത്തു വിടുന്നതിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണത്തിന് പിന്നാലെയാണ് അമ്മ സംഘടനയുടെ പ്രതികരണം.താരങ്ങളുടെ പ്രതിഫലത്തിനാനുപാദികമായി തീയറ്റർ ഗ്രോസ് കളക്ഷൻ പോലും ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല, കോവിഡാനന്തരം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ലാഭമുണ്ടാക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണ കത്ത്. സിനിമയിലെ കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നതിനെതിരെ സംഘടനയിലെ ഒരു വിഭാഗവും അമ്മയും എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ വിശദീകരണം. […]

Read More

കാളത്തോട്‌ നാച്ചു വധം: ആറ് പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർക്ക്‌ ജീവപര്യന്തം

സിഐടിയു തൊഴിലാളി ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കാളത്തോട് സ്വദേശികളുമായ ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, സൈനുദ്ദീന്‍ എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് 13 ലക്ഷം രൂപയും പിഴ ചുമത്തി. ഇതിന് പുറമെ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് അഞ്ചുവര്‍ഷം അധികശിക്ഷയും കേടതി വിധിച്ചു. തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജഡ്ജി ടി.കെ. മിനിമോള്‍ ആണ് […]

Read More