സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്,പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി

ഇന്ത്യയും പാകിസ്താനും സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്സിൽ കുറിച്ചു.സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കാൻ, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും പാകിസ്താനുമുള്ള നേതാക്കൾ അടിയന്തിരമായി നടപടി സ്വീകരിക്കണം. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.പാകിസ്ഥാനിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും പെൺകുട്ടികളെയും ഈ സമയത്ത് ഓർക്കുന്നു. നയതന്ത്രം […]

Read More

ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതൽ

34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതൽ . ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡി.ഇ.സി.സി) നടക്കുന്ന 34ാമത ദോഹ അന്താരാഷ്ട്ര പുസ്തകമേള 17 വരെ നീണ്ടു നില്‍ക്കും. അതിഥിരാജ്യമായ പലസ്തീന്‍ ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍നിന്നായി 552 പ്രസാധകരാണ് ഇത്തവണ പുസ്തക മേളക്കെത്തുന്നത്. ഫലസ്തീനില്‍നിന്ന് 11 പ്രസാധകരും മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയില്‍ ദോഹ പുസ്തകോത്സവത്തിനെത്തുന്നുണ്ട്. ഇതോടൊപ്പം നിരവധി അന്താരാഷ്ട്ര പ്രസാധകരും ആദ്യമായി പങ്കെടുക്കാനെത്തും.രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ച […]

Read More

27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി.ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര , ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ […]

Read More

പാക് ആക്രമണത്തിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

പാകിസ്താന്റെ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആക്രമണത്തില്‍ നിരവധി വീടുകളും തകർത്തു.ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് […]

Read More

ഊട്ടിയിലേക്കുള്ള അവധിക്കാലയാത്ര ദുഷ്കരം തന്നെ

വേനൽ അവധി ആഘോഷമാക്കാൻ ഊട്ടിയിൽ പോകുന്നവർ ശ്രദ്ധിക്കുക. പോക്കറ്റ് കാലി ആവാൻ സാധ്യതയുണ്ട്. ടൂറിസ്റ്റ് ബസ്സുകളിലോ സ്വകാര്യ വാഹനങ്ങളിലോ ഊട്ടിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഫിംഗർ പോസ്റ്റിൽ നിന്നും ഊട്ടി സർക്യൂട്ട് ബസിലാണ് പിന്നെ യാത്ര ചെയ്യേണ്ടത്. കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് ₹100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഈ ബസിന് കൃത്യമായ സമയം പറയാൻ കഴിയില്ല.ഇതോടെ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം ബസ്സിനായി കാത്തിരിക്കേണ്ടിവരും. കാലാവസ്ഥ പ്രതികൂലമായ അതും പണികിട്ടും.എല്ലാവര്‍ഷവും ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന പുഷ്പമേള ലക്ഷക്കണക്കിനു സഞ്ചാരികളെ […]

Read More

സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു.440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ്ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ […]

Read More

കൊല്ലത്ത് തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

കൊല്ലത്ത് വിളക്കുടിയിൽ പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതിന്‍റെ നടുക്കം വിട്ടുമാറും മുൻപേവീണ്ടും തെരുവ് നായയുടെ ആക്രമണം. ഓയൂർ മൈലോട് രണ്ട് വയോധികർക്ക് പരിക്കേറ്റു. വികുന്നിക്കോടിന് പിന്നാലെ ഓയൂരിലും തെരുവ് നായ ആക്രമണമുണ്ടായി. മൈലോട് നെല്ലിപ്പറമ്പിൽ മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെയാണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. നിലത്ത് വീണ വയോധികയുടെ കണ്ണിന് പരിക്കേറ്റു. കാലിനും കൈക്കും കടിയേറ്റു.നാട്ടുകാർ ഓടിക്കൂടിയതോടെ നായ്ക്കള്‍ ഓടി രക്ഷപെട്ടു. സരസ്വതി അമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓടി രക്ഷപ്പെട്ട […]

Read More

കുടുംബ വഴക്കിനിടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

വയാട്ടില്‍ കുടുംബ വഴക്കിനിടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റോബിന്‍ തന്റെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബേബി തടഞ്ഞെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ പിതാവിന് വെട്ടേറ്റെന്നുമാണ് പ്രതി പൊലീസിനോട് വിശദീകരിച്ചത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകാതെ […]

Read More

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. ദേശീയപാതാ നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഗതിമാറി വൺവേ തെറ്റിച്ച് വന്ന ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുലര്‍ച്ചെ ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം നടന്നത്.തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പി സരിൻ ഇനിമുതൽ വിജ്ഞാന കേരളം ഉപദേശകൻ

കോൺഗ്രസിൽ നിന്ന് സി പി എമ്മിലെത്തിയ ഡോ. പി സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന […]

Read More