സംസ്ഥാനത്ത് അപകട സൈറൺ മുഴങ്ങി

സിവിൽ ഡിഫൻസ് മോക് ഡ്രിൽ ആരംഭിച്ചു. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറൺ മുഴങ്ങി.4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തുന്നത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും.

Read More

കാര്‍ഷിക മേഖലയിലെ പുതുസാധ്യതകള്‍ അവതരിപ്പിച്ച് കൃഷിവകുപ്പ് സ്റ്റാൾ

കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകളും മറ്റും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ച് വിവരങ്ങള്‍ കൈമാറുകയാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ കൃഷിവകുപ്പിന്റെ സ്റ്റാള്‍. ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാവുന്ന രീതിയിലാണ് സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കാനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയാനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളിലുണ്ട്.കൃഷി വകുപ്പിന്റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പന്നങ്ങളുടെയുംമില്ലറ്റ് ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക്കും സ്റ്റാളിന്റെ ഭാഗമായുണ്ട്. കൃഷി […]

Read More

ഓപ്പറേഷൻ സിന്ദൂർ; അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഓപ്പറേഷൻ സിന്ദൂർ ആക്രമണം ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. നാളെ രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. രാജനാഥ് സിങ്ങും അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.ആഭ്യന്തരമന്ത്രി രണ്ടുമണിക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സേനാ ഉദ്യോഗസ്ഥന്മാർ യോഗത്തിൽ പങ്കെടുക്കും. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ആഭ്യന്തരമന്ത്രി സംസാരിക്കും.പാകിസ്താനിലെയും പാക് അധീന കശ്മീരിയിലെയും ഒൻപത് ഇന്ത്യൻ […]

Read More

ചാമ്പ്യൻസ് ലീഗ് : പിഎസ്‌ജിയും ആഴ്സണലും നേര്‍ക്കുനേര്‍

ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിൽ പി എസ് ജി രാത്രി 12.30ന് ആഴ്സണലുമായി ഏറ്റുമുട്ടും. പാരിസ് സെന്‍റ് ജർമെയ്ൻ രണ്ടാംപാദ സെമിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നത്ആഴ്സണലിന്റെ മൈതാനത്ത് നേടിയ ഒറ്റ ഗോളിന്‍റെ കരുത്തിലായിരുന്നു. ആദ്യപാദത്തിൽ പിഎസ്‌ജിക്ക് നിർണായക ലീഡ് നൽകിയത് ഒസ്മാൻ ഡെംബലേയുടെ ഗോള്‍.ഹോം ഗ്രൗണ്ടിൽ സമനില നേടിയാലും ആദ്യകിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഫൈനൽ ഉറപ്പിക്കാം. 2009ന് ശേഷം ആദ്യമായി സെമിയിൽ കളിക്കുന്ന ആഴ്സണൽ ഇറങ്ങുന്നത് പ്രീമിയർ ലീഗിൽ ബോൺമൗത്തിനോടേറ്റ തോൽവിയുടെ ആഘാതവുമായി. പ്രധാന താരങ്ങളുടെ […]

Read More

എൻ പ്രശാന്ത് ഐഎസിന്റെ സസ്പെൻഷൻ നീട്ടി

എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി. ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്.സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സസ്പെൻഷൻ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്പെൻഷനിലാണ്. എന്നാൽ മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറയ്ക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകുകയും ചെയ്തതിന് സസ്പെൻഷനിലായ കെ. ഗോപാലകൃഷ്ണൻ ഐ എ എസിനെ 3 മാസം കൊണ്ട് തിരിച്ചെടുത്തിരുന്നു.

Read More

ചാത്തൻക്കാവിൽ ഭിന്നശേഷിക്കാരിയെ അയൽവാസി പീഡിപ്പിച്ചു,പ്രതി ഒളിവിൽ

ചാത്തൻകാവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.അയൽവാസിയായ യുവാവിന് എതിരെ കുന്ദമംഗലം പോലീസ് കേസ് എടുത്തിട്ടുണ്ട്.പീഡന വിവരം മറ്റ് അയൽവാസികൾ അറിഞ്ഞത് മനസ്സിലാക്കിയ പ്രതി രക്ഷപ്പെടുകയായിരുന്നു.പ്രതി ഒളിവിലാണ്.കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Read More

ഓപ്പറേഷന്‍ സിന്ദൂര്‍; പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി

ഓപ്പറേഷന്‍ സിന്ദൂറിന് പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിച്ചിരുന്നുവെന്നും തിരിച്ചടിക്കുമെന്ന് വിശ്വസിച്ചിരുന്നു അതിനായി പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതി പറഞ്ഞു. പുരുഷന്മാരെ മാത്രമായിരുന്നു അവര്‍ കൊന്നുകളഞ്ഞത്. കൂടെയുള്ള സ്ത്രീകള്‍ അതെ ആഘാതത്തില്‍ തന്നെ ജീവിക്കണം എന്നായിരിക്കാം അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാകുക. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളും കണ്ണീരൊഴുക്കി ആ നടുക്കത്തില്‍ ജീവിക്കില്ല. ഞങ്ങള്‍ക്കും മറുപടി ഉണ്ട്. ചോദിക്കാന്‍ ഇന്ത്യ ഉണ്ട്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നതിനേക്കാള്‍ വലിയൊരു പേര് ഈ തിരിച്ചടിക്ക് […]

Read More

ഇന്ത്യൻ സെന്യത്തിൽ അഭിമാനം; പ്രിയങ്കാ ഗാന്ധി

ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പാകിസ്താന് തിരിച്ചടി നൽകിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. നമ്മുടെ ധീരനായ സൈനികർ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും വെല്ലുവിളികൾ നേരിടാനുള്ള ധൈര്യം നൽകുകയും ചെയ്യട്ടെ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് നിരവധി കാൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് സേനക്കൊപ്പമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചിരുന്നു.”പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള […]

Read More

ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങൾ അടച്ചിട്ടു

യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ വിവിധ വിമാനത്താവളങ്ങൾ അടച്ചിടാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.തന്ത്രപ്രധാന മേഖലകളിൽ എല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഏത് സാഹചര്യം നേരിടാൻ ഇന്ത്യൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുകയാണ്. ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗണ്ഡ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിടാൻ നിർദ്ദേശം നൽകിയത്.രാജ്‌കോട്ട്, ഭുജ്, ജാംനഗർ, ബിക്കാനീർ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ ചിലപ്പോൾ വഴിതിരിച്ചുവിട്ടേക്കാം. സ്‌പൈസ്‌ജെറ്റും മറ്റ് വിമാനക്കമ്പനികളും ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള നിരവധി വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദ്ദേശം നൽകി. എയർ ഇന്ത്യയും ഇൻഡിഗോയും […]

Read More

പതിനഞ്ചിടങ്ങളിൽ മിസൈലാക്രമണം നടത്തിയെന്ന് പാകിസ്താൻ;വ്യാജപ്രചാരണമെന്ന് പ്രതിരോധ മന്ത്രാലയം

ഡൽഹി: ഓപ്പറേഷൻ സിന്ദൂർ പിന്നാലെ ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്താൻ. ഇന്ത്യക്ക് അകത്ത് പതിനഞ്ചിടങ്ങളിൽ മിസൈലാക്രമണം നടത്തിയെന്ന് അവകാശവാദം. ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സ് തകർത്തെന്നും വാദം. അതേസമയം പാക് വ്യാജ പ്രചാരണം തള്ളി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി.പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര […]

Read More