വാളയാറിലെ പെൺകുട്ടികളുടെ മരണം: ആത്മഹത്യാകാമെന്ന് സിബിഐ

വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ.അതി സങ്കീർണമായ കുടുംബ പശ്ചാത്തലം ബാല്യകാല ദുരനുഭവങ്ങൾ, ലൈംഗീക ചൂഷണം, മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാം .കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറൻസിക് കണ്ടത്തെലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ.പോസ്റ്റ് […]

Read More

അതിരപ്പിള്ളി മലയോരമേഖലകളില്‍ ഒരാഴ്ചക്കുള്ളില്‍ ചത്തത് 50-ലേറെ മ്ലാവുകള്‍: കാരണം കണ്ടെത്താനാവാതെ വനപാലകര്‍

ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തി. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വനമേഖലകളിലാണ് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തത്. ഒരാഴ്ചക്കുള്ളില്‍ ചത്തത് 50-ലേറെ മ്ലാവുകളാണ് ചത്തത്.പരിയാരം റേഞ്ചിലെ വനമേഖലയില്‍ വെട്ടിക്കുഴി, പണ്ടാരംപാറ, കോട്ടമല, ചൂളക്കടവ്, പച്ചക്കാട് എന്നീ ഭാഗങ്ങളിലാണ് മ്ലാവുകള്‍ കൂടുതലായും ചത്തുകിടക്കുന്നതായി കണ്ടത്. ജഡങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു കളയുകയോ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചിടുകയോ ചെയ്യുന്നു. മ്ലാവുകള്‍ കൂട്ടത്തോടെ ചത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തൃശ്ശൂര്‍ മൃഗശാലയിലെ ഡോ. മിഥുന്‍, ചത്ത മ്ലാവുകളെ […]

Read More

പാതിവില തട്ടിപ്പിൽ കുടുങ്ങി കാസർകോട്ടെ മൈത്രി വായനശാല: വായനശാല വഴി അനന്തുകൃഷ്ണന്‍ കൈക്കലാക്കിയത് 33 ലക്ഷം

പാതിവില തട്ടിപ്പ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും നടന്നതായി സൂചന. കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി. മൈത്രി വായനശാല വഴി സ്‌കൂട്ടറുകള്‍ക്കും, ലാപ്‌ടോപുകള്‍ക്കും പണം അടച്ചവരാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. വായനശാല വഴി മാത്രം 33 ലക്ഷം രൂപയാണ് അനന്തുകൃഷ്ണന്‍ പലരില്‍ നിന്നുമായി കൈക്കലാക്കിയത്.40 സ്കൂട്ടറുകളും 75 ലാപ്‌ടോപ്പുകളും 250 തയ്യൽ മെഷീനുകളും ലഭിച്ചതായി ഭാരവാഹികൾ പറയുന്നു. ഇതിന് ശേഷം 36 സ്കൂട്ടറുകൾക്കും ലാപ്‌ടോപ്പുകൾക്കും പണമടച്ചു. ഇത് നൽകാതെ അനന്തുകൃഷ്ണനും സംഘവും കബളിപ്പിച്ചെന്നാണ് പരാതി. […]

Read More

പാലക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന്ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം രാജൻ സ്വയം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്.താഴത്തെ നിലയിലാണ് ഇവര്‍ […]

Read More

കുന്ദമംഗലം പഞ്ചായത്ത്‌ ഓഫീസ് നവീകരണത്തിന്റെ പേരിൽ നടക്കുന്ന ധൂർത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധിച്ചു

കുന്നമംഗലം പഞ്ചായത്ത്‌ ഓഫീസ് നവീകരണത്തിന്റെ പേരിൽ ധൂർത്തിനെതിരെ മുസ്ലിംലീഗ് പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ നവീകരണത്തിന്റെ മറവിൽ ലക്ഷങ്ങൾ വിലയുള്ള മാർബിൾ പൊളിച്ചു മാറ്റുകയും, കേടു പാടുകളൊന്നുമില്ലാത്ത വാതിലുകൾ അഴിച്ചു മാറ്റുകയും, ഉൾപ്പെടെയുള്ള പ്രവർത്തികൾ നടക്കുന്നത് അഴിമതിയും ധൂർത്തും മുന്നിൽ കണ്ടാണ്. പൊതുജനങ്ങളുടെ നികുതി പണം എടുത്താണ് ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത്. പഞ്ചായത്ത്‌ റോഡുകളും സ്ട്രീറ്റ് ലൈറ്റും നന്നാക്കതെ യുഡിഎഫ്ന്റെ കാലത്ത് ഉണ്ടാക്കിയ ഓരോ സ്ഥാപനവും പൊളിച്ചുനന്നാക്കുന്ന പ്രവൃത്തിയാണ് കൊട്ടിയാഘോഷിച്ചു വികസനമായി ചിത്രീകരിക്കുന്നത്.പ്രതിഷേധത്തിന് പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ […]

Read More

ഭാരത് സേവക് സമാജ പുരസ്കാരം കെ.നാരായണൻ നമ്പൂതിരി മാഷിന്

അക്ഷരങ്ങളുടെ കൂട്ടുകാരൻ കുന്ദമംഗലം പൈങ്ങോട്ടുപുറം കുറിഞ്ഞൻകോട് മനയിലെ കെ.നാരായണൻ നമ്പൂതിരി മാഷിന് ജീവിതയാത്രയിൽ ഒരു അംഗീകാരം കൂടി. ഈ വർഷത്തെ ഭാരത് സേവക് സമാജ പുരസ്കാരം കുന്ദമംഗലത്തെ കെ.നമ്പൂതിരി മാഷിന് സ്വന്തം. സാംസ്കാരിക പ്രവർത്തനങ്ങൾ, സാക്ഷരതാ പ്രവർത്തനങ്ങളിലെ മികവും പരിഗണിച്ചാണ് പുരസ്കാരം.അദ്ധ്യാപകനായി, ഗ്രന്ഥശാലാ പ്രവർത്തകനായി, സാക്ഷരതാ ഇൻസ്ട്രക്ടറായി, ചീഫ് റീസോഴ്സ് പേഴ്സണായി അങ്ങനെ എത്രയെത്ര വേഷങ്ങൾ. രണ്ട് ദേശീയ അവാർഡുകളുടെ തലക്കനമില്ലാതെ പല വേഷങ്ങൾ പകർന്നാടുകയാണ് ഈ മലയാളം അദ്ധ്യാപകൻ. 1965ൽ അണിഞ്ഞതാണ് അദ്ധ്യാപക വേഷം. പാലക്കാട് […]

Read More

ജനവിധി സ്വീകരിക്കുന്നു,ബിജെപിക്ക് അഭിനന്ദനം :അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്‌രിവാള്‍ ബിജെപിയെ അഭിനന്ദിക്കുകയും ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിപറയുകയും ചെയ്തത്.ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. വിജയത്തില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സഫലീകരിക്കാന്‍ അവര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും […]

Read More

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സായ പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.വിഷ്‌ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്‌ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.ജനുവരി 30നാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ എളങ്കൂർ സ്വദേശിയായ പ്രഭിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈയിൽ […]

Read More

കൊച്ചിയിൽ ബൈക്ക് ടോറസിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. മലയാറ്റൂർ സ്വദേശിനി ലീലയാണ് മരിച്ചത്. ഭർത്താവ് ഭാസ്കരന് പരിക്കേറ്റു. മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു സംഭവം. ബൈക്ക് ടോറസിൽ ഇടിച്ച് അപകടത്തിൽപെടുകയായിരുന്നു. ലീല സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

27 വർഷത്തിന് ശേഷം ഡൽഹിയിൽ താമര വിരിഞ്ഞു

27 വർഷത്തിനുശേഷം രാജ്യതലസ്ഥാനം ഭരിക്കാൻ ബിജെപി തയ്യാറായി.നിലവിൽ ബി.ജെ.പി 48 സീറ്റിൽ മുന്നിലാണ്. 22 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.വോട്ടണ്ണലിന്‍റെ തുടക്കം മുതൽ കണ്ടത് ബിജെപിയുടെ കുതിപ്പ്. ന്യൂഡൽഹിയിൽ കെജ്‍രിവാൾ ആവനാഴിയിൽ ആയുധമേതുമില്ലാതെ കീഴടങ്ങി. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരാജയമാണ് കെജ്‍രിവാളിന്‍റേത്.തോറ്റെങ്കിലും നേതാക്കളിൽ പൊരുതി നിന്നത് മനീഷ് […]

Read More