
ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തി. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം പഞ്ചായത്തുകളിലെ വനമേഖലകളിലാണ് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തത്. ഒരാഴ്ചക്കുള്ളില്‍ ചത്തത് 50-ലേറെ മ്ലാവുകളാണ് ചത്തത്.
പരിയാരം റേഞ്ചിലെ വനമേഖലയില്‍ വെട്ടിക്കുഴി, പണ്ടാരംപാറ, കോട്ടമല, ചൂളക്കടവ്, പച്ചക്കാട് എന്നീ ഭാഗങ്ങളിലാണ് മ്ലാവുകള്‍ കൂടുതലായും ചത്തുകിടക്കുന്നതായി കണ്ടത്. ജഡങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു കളയുകയോ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചിടുകയോ ചെയ്യുന്നു. മ്ലാവുകള്‍ കൂട്ടത്തോടെ ചത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കാരണം കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കാനോ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം തൃശ്ശൂര്‍ മൃഗശാലയിലെ ഡോ. മിഥുന്‍, ചത്ത മ്ലാവുകളെ പരിശോധിക്കുകയും ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ എന്താണ് സംഭവിച്ചത് എന്ന് പറയാന്‍ സാധിക്കൂവെന്ന് വനം വകുപ്പ് അറിയിച്ചു. നേരത്തെ പിള്ളപ്പാറ ഭാഗത്ത് മ്ലാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.