27 വർഷത്തിനുശേഷം രാജ്യതലസ്ഥാനം ഭരിക്കാൻ ബിജെപി തയ്യാറായി.നിലവിൽ ബി.ജെ.പി 48 സീറ്റിൽ മുന്നിലാണ്. 22 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.വോട്ടണ്ണലിന്‍റെ തുടക്കം മുതൽ കണ്ടത് ബിജെപിയുടെ കുതിപ്പ്. ന്യൂഡൽഹിയിൽ കെജ്‍രിവാൾ ആവനാഴിയിൽ ആയുധമേതുമില്ലാതെ കീഴടങ്ങി. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരാജയമാണ് കെജ്‍രിവാളിന്‍റേത്.തോറ്റെങ്കിലും നേതാക്കളിൽ പൊരുതി നിന്നത് മനീഷ് സിസോദിയ മാത്രം. ദക്ഷിണ ഡൽഹിയിലെ ബിജെപി കുതിപ്പാണ് നിയമസഭയിൽ ബിജെപി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ദക്ഷിണ ഡൽഹിയിലും ആഞ്ഞടിച്ചത് ബിജെപി തരംഗം. ഡൽഹി കലാപമുണ്ടായ മേഖലകളിൽപോലും ബിജെപി മേൽക്കൈ നേടി. തലസ്ഥാനം താമര ചൂടിയ ആഘോഷത്തിലാണ് ബിജെപി ആസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *