കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനൊരുങ്ങി സര്‍ക്കാര്‍;സ്വന്തമായി വരുമാനമുണ്ടാക്കാതെ കിഫ്ബിക്ക് നിലനില്‍പ്പുണ്ടാവുകയില്ലെന്ന് ധനമന്ത്രി

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച റോഡുകളില്‍ ടോള്‍ പിരിക്കാനൊരുങ്ങി സര്‍ക്കാര്‍. 50 കോടിക്ക് മുകളില്‍ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോള്‍ പിരിക്കുക. കിഫ്ബിക്ക് വരുമാനമുണ്ടാക്കാന്‍ പല പദ്ധതികളും ആലോചനയിലുണ്ട്. സ്വന്തമായി വരുമാനമുണ്ടാക്കാതെ കിഫ്ബിക്ക് നിലനില്‍പ്പുണ്ടാവുകയില്ലെന്നും ധനമന്ത്രി കെ.എം ബാലഗോപാലന്‍ പറഞ്ഞു.മലയോര തീരദേശ ഹൈവേകള്‍ ഉള്‍പ്പെടെ കിഫ്ബി ഫണ്ടിലാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ട 500 റോഡുകളില്‍ 30 ശതമാനം പദ്ധതികളാണ് 50 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുള്ളത്.കിഫ്ബിയുടെ ശുപാര്‍ശ […]

Read More

കെഎസ്ആർടിസി ബസ് കാലിൽ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസ് കാലിൽ കൂടി കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു. പോത്തൻകോട് ചാരുംമൂട്ടിൽ ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിനായിരുന്നു അപകടം. ചാരുംമൂട് സ്വദേശി സുകുമാരന് (72) ആണ് പരിക്കേറ്റത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ കയറുന്നതിനിടെ ബസ് മുമ്പോട്ട് എടുത്തപ്പോൾ സുകുമാരൻ തെന്നി വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട സുകുമാരൻ്റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. പോത്തൻകോട് നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസായിരുന്നു. പരിക്കേറ്റ സുകുമാരനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

ബാലരാമപുരം കുഞ്ഞിൻറെ കൊലപാതകം:കുറ്റം നിഷേധിച്ചു പ്രതി

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്.പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും.പ്രതിയെ നയിച്ചത് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിന്റെ കരച്ചില്‍ പ്രതിക്ക് അരോചകമായി മാറി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രതിക്ക് മാനസിക […]

Read More

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എന്‍ഒസി ഹാജരാക്കിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മിഹിറിന് പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എന്‍ഒസി ഹാജരാക്കിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിന് എന്‍ഒസി ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കോഴ്‌സ് ആയാലും ആര് നടത്തുന്ന കോഴ്‌സ് ആയാലും നിയമാനുസൃതം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഒരു എന്‍ഒസി വാങ്ങിയിരിക്കണം. അന്വേഷണത്തിന് പോയ ഉദ്യോഗസ്ഥന്‍ ആദ്യം ചോദിച്ചത് എന്‍ഒസിയാണ്. അത് ഹാജരാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. പ്രാഥമിക […]

Read More

തിരുവനന്തപുരത്ത് കഴുത്തിൽ ഊഞ്ഞാലു കുരങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല പുത്തൻ വീട്ടിൽ സിന്ധുകുമാർ ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാർ കാണുന്നത്. ഇന്നലെ 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.കേബിള്‍ ടിവി ജീവനക്കാരനാണ്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസ് എടുത്തു. ഊഞ്ഞാലില്‍ ആടിക്കൊണ്ട് ഇരിക്കവേ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക […]

Read More

എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടും :എംവി ​ഗോവിന്ദൻ

എ ഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് ചൂഷണത്തിന് വഴിവയ്ക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എഐ സംവിധാനം വഴി ഉല്പാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്ന് അദ്ദേഹം പറ‍ഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുക എന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമെന്ന് എംവി ​ഗോവിന്ദൻ വിമർശിച്ചു.10 ലക്ഷം കോടി ധന സമാഹരണം കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത് പൊതു മേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുക വഴിയാണ്. കേരളത്തിൻ്റെ പേര് പോലും ബജറ്റിൽ ഇല്ല. കേരളത്തിന് കിട്ടേണ്ട […]

Read More

മിഹിറിന്റെ ആത്മഹത്യ:തെളിവില്ലാതെ നടപടിയെടുക്കാനാകില്ലെന്ന്സ്കൂൾ അധികൃതർ

ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ഫ്ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ന്യായീകരണവുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ. റാഗിംഗ് നടന്നതിന് തെളിവില്ല. അദ്ധ്യാപകരും സഹപാഠികളുമൊക്കെ റാഗിംഗ് നടന്നിട്ടില്ലെന്നാണ് പറയുന്നത്. യാതൊരു തെളിവുകളും ഇല്ലാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രക്ഷിതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമാണ് അമ്മ പരാതി നൽകിയതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. പരാതി ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും ഇക്കാര്യത്തെപ്പറ്റി അന്വേഷിച്ചു. എന്നാൽ പരാതി സാധൂകരിക്കുന്ന […]

Read More

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ.ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.നാളെ മൂന്ന് മണി വരെയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നതത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുധാകരനും അമ്മ ലക്ഷ്‌മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ഒരു മണിയോടെ ചെന്താമരയെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ എത്തിക്കുക. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങൾ സൂക്ഷിക്കുകയും ചെയ്ത ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തും. പ്രതി കൃത്യം ചെയ്തത് […]

Read More

സ്വർണവില 62,​000 കടന്ന് മുന്നേറി

ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് സ്വർണവില 62,​000 കടന്ന് മുന്നേറി.ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും കൂടുകയായിരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,​480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,​810 രൂപയിലെത്തി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർദ്ധിച്ച് 6,​455 രൂപയായി ഉയർന്നു. അപൂർവമായേ ഇത്രയും വർദ്ധനവ് ഒരു ദിവസം സ്വർണവിലയിൽ രേഖപ്പെടുത്താറുള്ളൂ. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 […]

Read More

എംആർ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്നും മാറ്റി

സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ മാറ്റം. കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല. കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തെ സിവിൽ പൊലീസ് ഓഫീസര്‍ തസ്തികയിൽ ചട്ടവിരുദ്ധമായി നിയമിക്കാനുള്ള നീക്കത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചുമതല മാറ്റത്തിൽ കലാശിച്ചത്. ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ പങ്കെടുത്തിട്ടില്ലാത്ത കായിക താരത്തിന് നിയമനം നൽകണമെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിര്‍ദ്ദേശം. വിവാദം […]

Read More